Top

You Searched For " with"

മാരക മയക്ക് മരുന്നുമായി യുവാവ് എക്സൈസിന്റെ പിടിയില്‍

5 May 2021 2:23 PM GMT
എറണാകുളം , ചേരാനല്ലൂര്‍ സ്വദേശി മുഹമ്മദ് അഫ്സല്‍(25)നെയാണ് തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.ഇയാളില്‍ നിന്നും 3.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി എക്‌സൈസ് സംഘം അറിയിച്ചു.

ഡേറ്റാപവ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി കൈകോര്‍ക്കുന്നു

5 May 2021 3:49 AM GMT
ടീമിന്റെ റിയല്‍ ടൈം സ്പോര്‍ട്സ് മീഡിയ മൂല്യനിര്‍ണയ പങ്കാളികളായാണ് ഡേറ്റാപവ, പ്രവര്‍ത്തിക്കുക. സ്പോര്‍ട്സ് വിപണിയിലേക്ക് സ്പെഷ്യലിസ്റ്റ് ഡേറ്റയും മാര്‍ക്കറ്റിങ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഡേറ്റാപവയുമായി പങ്കാളിത്തത്തിലാവുന്ന ഇന്ത്യയിലെ ആദ്യ സ്പോര്‍ട്സ് ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെന്ന് ക്ലബ്ബ് മാനേജ്‌മെന്റ് അറിയിച്ചു

കൊച്ചിയില്‍ ഹാഷിഷും എംഡിഎംഎ യുമായി യുവാവ് പിടിയില്‍

4 May 2021 11:32 AM GMT
പട്ടിമറ്റം കുമ്മനോട് പറക്കാട് വീട്ടില്‍ അനസ് (32) ആണ് റെയില്‍വേ സ്റ്റേഷനു സമീപം വെച്ച് ആലുവ പോലിന്റെ പിടിയിലായത്. എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടുന്നത്. പിടികൂടിയ മയക്കുമരുന്നുകള്‍ക്ക് രണ്ടു ലക്ഷത്തോളം രൂപ വിലവരുമെന്ന് പോലിസ് പറഞ്ഞു.

നെടുമ്പാശേരി വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷുമായി യുവതി പിടിയില്‍

16 March 2021 12:32 PM GMT
തൃശൂര്‍ വെങ്ങിണിശേരി താഴേക്കാട്ടില്‍ വീട്ടില്‍ രാമിയ (33) ആണ് ഒരു കിലോ ഇരുന്നൂറ്റിപ്പത്തു ഗ്രാം ഹാഷിഷുമായി നെടുമ്പാശേരി പോലിസിന്റെ പിടിയിലായത്. ബഹ്‌റനിലേക്ക് പോകാന്‍ എത്തിയതായിരുന്നു യുവതി

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഇന്ത്യ കുസാറ്റുമായി ധാരണാ പത്രം ഒപ്പിട്ടു

15 March 2021 1:16 PM GMT
രാജ്യത്തെയും വിദേശത്തെയും സര്‍വകലാശാലകളും മറ്റുള്ള വൈജ്ഞാനിക സ്ഥാപനങ്ങളുമായും സഹകരണം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് കുസാറ്റുമായുള്ള ധാരണപത്രമെന്ന് ദേശീയ പ്രസിഡന്റ്് സി എസ് നാഗേന്ദ്ര ഡി റാവു വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു

സ്റ്റാന്‍ഡ് വിത്ത് റെഫ്യൂജീസ് : അഭയാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി യുവാക്കളുടെ കാല്‍ നടയാത്ര

14 March 2021 12:37 PM GMT
അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗമായ 19 വയസുള്ള അഹമ്മദ് ഹാഷിറും, 21 വയസുള്ള സുഹൃത്ത് വി ദിലീഷുമാണ് 180 ദിവസം കൊണ്ട് 4000 കിലോമീറ്റര്‍ കാല്‍ നടയായി ലഡാക്കില്‍ യാത്ര അവസാനിപ്പിക്കുക

മാരക ലഹരിയായ എല്‍എസ്ഡി സ്റ്റാമ്പുകളുമായി കൊച്ചിയില്‍ രണ്ട് യുവാക്കള്‍ പിടിയില്‍

3 March 2021 11:07 AM GMT
ആലുവ,എടയാര്‍,ചേന്ദാം പള്ളി വീട്ടില്‍ അമീര്‍ (23), എടയാര്‍,പള്ളിമുറ്റം വീട്ടില്‍ ഫയസ് (22). എന്നിവരാണ് കൊച്ചി സിറ്റി ഡാന്‍സാഫും, ചേരാനല്ലൂര്‍ പോലീസും നടത്തിയ പരിശോധനയില്‍ എടയക്കുന്നം ഭാഗത്തു നിന്നും പിടിയിലായത്. ഇവരില്‍ നിന്നും മാരക ലഹരിയായ എല്‍എസ്ഡിയുടെ അഞ്ച് സ്റ്റാമ്പുകളും കഞ്ചാവും കണ്ടെടുത്തതായി പോലിസ് പറഞ്ഞു

രണ്ട് കിലോ കഞ്ചാവുമായി കൊച്ചിയില്‍ രണ്ടു യുവാക്കള്‍ പിടിയില്‍

22 Feb 2021 5:57 AM GMT
ഫോര്‍ട്ട് കൊച്ചി, പട്ടാളം റോഡ്, സൗത്ത് താമരപ്പറമ്പ്, ഹൗസ് നമ്പര്‍ 11/220 ല്‍ മനൂഫ്ഖാന്‍( 32), വാത്തുരുത്തി, കളരിക്കല്‍ വീട്ടില്‍, കെ കെ സിറാജുദീന്‍(44) എന്നിവരാണ് എറണാകുളം സൗത്ത് ഗേള്‍സ് ഹൈസ്‌ക്കൂളിനു സമീപത്തുള്ള വാടക വീട്ടില്‍ നിന്നും പിടിയിലായത്

രണ്ട് കിലോ കഞ്ചാവുമായി ലക്ഷദ്വീപ് സ്വദേശി പോലിസ് പിടിയില്‍

20 Jan 2021 2:49 PM GMT
ലക്ഷദ്വീപ്, കല്‍പേനി, കുഞ്ഞിപുവക്കട വീട്ടില്‍ മുഹമ്മദ് അന്‍സാര്‍(32)നെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എസ് വിജയ ശങ്കറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്.ഇയാള്‍ താമസിച്ചിരുന്ന മുറിയില്‍ നിന്നും മോട്ടോര്‍ ബൈക്കിന്റെ സീറ്റ് കവറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു

കെ പ്രശാന്ത് കേരള ബ്ലാസ്റ്റേഴ്സുമായുള്ള കരാര്‍ 2023 വരെ പുതുക്കി

9 Jan 2021 12:01 PM GMT
അത്‌ലറ്റിക്‌സില്‍ ഓട്ടക്കാരനായി തുടങ്ങിയ പ്രശാന്ത് ഫുട്‌ബോളില്‍ ആരംഭം കുറിച്ചത് 2008ല്‍ ആണ്. അണ്ടര്‍ 14 വിഭാഗത്തില്‍ കേരളത്തിനെ പ്രതിനിധീകരിച്ചു. ശേഷം എഐഐഎഫ് റീജ്യണല്‍ അക്കാഡമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.2016ലാണ് ഈ വലം കാല്‍ മധ്യനിരക്കാരന്‍ കേരള ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിട്ടത്

ഹൈക്കോടതിയിലെ ഐ ടി ജീവനക്കാരുടെ നിയമനം: ചീഫ് ജസ്റ്റിസിന്റെ അംഗീകാരത്തോടെ നിയമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ കൂടിക്കാഴ്ച നടത്തിയെന്ന് രജിസ്ട്രാര്‍

15 Dec 2020 1:58 PM GMT
ഹൈക്കോടതിയിലെ ഐ ടി കേഡര്‍ തസ്തികകയില്‍ താല്‍ക്കാലിക നിയമനം നടത്തുന്ന കാര്യത്തില്‍ മുന്‍ ഐ ടി സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ ഇടപെട്ടെന്ന ആരോപണത്തില്‍ അന്വേഷണം നടക്കുന്നുവെന്നു ചൂണ്ടിക്കാട്ടി വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് രജിസ്ട്രാര്‍ വാര്‍ത്താക്കുറിപ്പിറക്കിയത്

വീട്ടുപടിക്കല്‍ എടിഎം സേവനവുമായി ഏസ് വെയര്‍ ഫിന്‍ടെക് സര്‍വീസസ്

12 Dec 2020 4:00 PM GMT
കമ്പനി വികസിപ്പിച്ച ഏസ്മണി എന്ന ആപ്പിന്റെ സേവനം ഈ മാസം 13 മുതല്‍ ലഭ്യമാകുമെന്ന് ഏസ് വെയര്‍ ഫിന്‍ടെക് സര്‍വീസസ് എംഡി നിമിഷ ജെ വടക്കന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ കൊച്ചി നഗരത്തില്‍ മാത്രമായിരിക്കും ഏസ്മണിയുടെ സേവനം ലഭ്യമാകുക

അങ്കമാലിയില്‍ വന്‍ കഞ്ചാവ് വേട്ട; കാറില്‍ കടത്തുകയായിരുന്ന 110 കിലോ കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍

25 Nov 2020 4:35 AM GMT
ഇടുക്കി വെള്ളത്തൂവല്‍ സ്വദേശി ചന്തു (22), തൊടുപുഴ സ്വദേശികളായ നിസാര്‍ (37), അന്‍സന്‍ (34) എന്നിവരാണ് ഇന്ന് പുലര്‍ച്ചെ വാഹന പരിശോധയ്ക്കിടയില്‍ പോലിസന്റെ പിടിയിലായത്.എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ രണ്ടിനാണ് വാഹന പരിശോധന നടത്തി കഞ്ചാവ് പിടികൂടിയത്

അരൂരില്‍ മയക്ക് മരുന്നുമായി യുവാക്കള്‍ പിടിയില്‍

21 Oct 2020 4:47 PM GMT
ഇടക്കൊച്ചി സ്വദേശികളായ അക്ഷയ് ,അഭിഷേക്, അഭിനവ് , അശ്വിന്‍ , വിപിന്‍ എന്നിവരെയാണ് കുത്തിയതോട് റോഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി എസ് സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അരൂരില്‍ നിന്ന് പിടികൂടിയത്.മാരക മയക്ക് മരുന്നുകളായ എല്‍ എസ് ഡി സ്റ്റാംപ്, എംഡി എം എ ,ഹാഷിഷ് തുടങ്ങിയവയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്ത്. രണ്ട് വാഹനങ്ങളും എക്‌സൈസ് പിടിച്ചെടുത്തു

പെരുമ്പാവൂരില്‍ കഞ്ചാവ് വേട്ട; രണ്ടു പേര്‍ പിടിയില്‍

12 Oct 2020 10:38 AM GMT
പെരുമ്പാവൂരിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്തു താമസിക്കുകയായിരുന്ന എടത്തല ചുണങ്ങംവേലി തുരുത്തുമ്മേല്‍ സനൂപ് (37),മുടിക്കല്‍ തേനൂര്‍ വീട്ടില്‍ പരിത് പിള്ള (54) എന്നിവരെയാണ് കഞ്ചാവ് സംഘങ്ങളെ കണ്ടെത്തുന്നതിനായി എറണാകുളം റൂറല്‍ ജില്ലാ പോലിസിന്റെ നേതൃത്വത്തില്‍ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ അറസ്റ്റിലായത്.

ഇനി കളിമാറും;കനേറിയന്‍ മിഡ്-ഫീല്‍ഡര്‍ വിസെന്റ് ഗോമസ് കേരള ബ്ലാസ്റ്റേഴ്‌സില്‍

23 Sep 2020 2:43 PM GMT
വിസെന്റ് ഗോമസുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് കരാറില്‍ ഒപ്പിട്ടു.ക ബി എഫ് സിക്ക് വേണ്ടി കളിക്കുന്നതിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഭാഗമാകുന്നതിലും താന്‍ അതിയായ ആവേശത്തിലാണെന്ന് വിസെന്റ് ഗോമസ് പറഞ്ഞു

ഓര്‍ത്തഡോക്സ് സഭയുമായുള്ള കൗദാശിക ബന്ധം അവസാനിപ്പിക്കുന്നതായി യാക്കോബായ സഭ

20 Aug 2020 3:24 PM GMT
പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്ററില്‍ ചേര്‍ന്ന സുന്നഹദോസാണ് തീരുമാനമെടുത്തത്. ഓര്‍ത്തഡോക്സ് സഭയുമായി ആരാധനകളിലോ പ്രാര്‍ഥനകളിലോ കൂദാശകളിലോ യാതൊരു ബന്ധങ്ങളും ഉണ്ടായിരിക്കുകയില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ ജോസഫ് മോര്‍ ഗ്രീഗോറിയോസ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് പാത്രിയാര്‍ക്കീസ് ബാവായുടെ അനുമതിയോടെ കാതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പള്ളികള്‍ക്ക് കല്‍പ്പന പുറപ്പെടുവിക്കും

ഐഎസ്എല്‍: അബ്ദുള്‍ ഹക്കു കേരള ബ്ലാസ്റ്റേഴ്‌സില്‍ തുടരും

29 July 2020 11:55 AM GMT
മലപ്പുറത്തെ വാണിയന്നൂര്‍ സ്വദേശിയായ 25കാരനായ അബ്ദുല്‍ ഹക്കു നെഡിയോടത്ത് തിരൂര്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നിന്നാണ് തന്റെ ഫുട്‌ബോള്‍ ജീവിതം ആരംഭിച്ചത്.2017ല്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സിയിലൂടെ ഐഎസ്എല്ലില്‍ രംഗ പ്രവേശം ചെയ്തുകൊണ്ട് ഹക്കു ആദ്യമായി പ്രഫഷണല്‍ ഫുട്‌ബോള്‍ ലോകത്ത് എത്തി. തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഭാഗമായി
Share it