വില്പ്പനയ്ക്കായ് കൊണ്ടുപോയ മാരക മയക്കുമരുന്നുമായ് യുവാവ് പിടിയില്
ചാലയ്ക്കല് സ്വദേശി സിദ്ദിഖ് (38) നെയാണ് ആലുവ പോലിസ് പിടികൂടിയത്. ഇയാളില് നിന്ന് പത്ത് ഗ്രാം ഹാഷിഷ് ഓയിലും നൈട്രോസിപാം ഗുളികകളും പിടികൂടിയതായി പോലിസ് പറഞ്ഞു

കൊച്ചി: വില്പ്പനയ്ക്കായ് കൊണ്ടുപോയ മാരക മയക്കുമരുന്നുമായ് യുവാവ് പിടിയില്. ചാലയ്ക്കല് സ്വദേശി സിദ്ദിഖ് (38) നെയാണ് ആലുവ പോലിസ് പിടികൂടിയത്. ഇയാളില് നിന്ന് പത്ത് ഗ്രാം ഹാഷിഷ് ഓയിലും നൈട്രോസിപാം ഗുളികകളും പിടികൂടിയതായി പോലിസ് പറഞ്ഞു. 26 ന് രാത്രി പത്തരയോടെ ആലുവ ഗവണ്മെന്റ് ആശുപത്രിക്ക് സമീപം സിദ്ദിഖ് സഞ്ചരിച്ചിരുന്ന കാറില് നിന്നുമാണ് മയക്കുമരുന്ന് കണ്ടെടുത്തത്.
പ്രവാസിയായിരുന്ന ഇയാള് ചാലക്കല് ലോണ്ട്രി ഷോപ്പ് നടത്തുകയാണ്. ഇവിടെ നടത്തിയ പരിശോധനയില് മയക്കുമരുന്ന് തൂക്കാന് ഉപയോഗിക്കുന്ന ഡിജിറ്റല് ത്രാസ്, നിറയ്ക്കാനുപയോഗിക്കുന്ന ചെറിയ കുപ്പികള് എന്നിവ കണ്ടെടുത്തതായും പോലിസ് പറഞ്ഞു. എസ്എച്ച്ഒ എല് അനില് കുമാര്, എസ്ഐമാരായ എം എസ് ഷെറി, ജോയി മത്തായി സിപിഒ മാരായ മാഹിന് ഷാ അബൂബക്കര്, മുഹമ്മദ് അമീര്, നിയാസ് എന്നിവര് ചേര്ന്നാണ് പ്രതിയെ പിടികൂടിയത്.
RELATED STORIES
'അസംബന്ധം പറയാതെ മര്യാദക്ക് ഇരുന്നോളണം';മാധ്യമ പ്രവര്ത്തകനോട്...
25 Jun 2022 7:12 AM GMTഅഗ്നിപഥിനെതിരേ സെക്കന്തരാബാദിലുണ്ടായ അക്രമം: പിന്നില് സൈനിക പരിശീലന...
25 Jun 2022 6:56 AM GMT'ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെ; സംഘപരിവാർ ക്വട്ടേഷന് സിപിഎം...
25 Jun 2022 6:52 AM GMTനിരാഹാരസമരം അവസാനിപ്പിച്ചതോടെ ഫലസ്തീന് തടവുകാരനെ വിട്ടയക്കാനുള്ള...
25 Jun 2022 6:48 AM GMTബിജെപിയും സിപിഎമ്മും രാഹുല് ഗാന്ധിയെ വേട്ടയാടാന് ശ്രമിക്കുന്നു:...
25 Jun 2022 6:43 AM GMT'പോവേണ്ടവര്ക്ക് പോവാം'; പുതിയ ശിവസേന കെട്ടിപ്പടുക്കുമെന്ന് ഉദ്ധവ്...
25 Jun 2022 6:42 AM GMT