Latest News

ബഹ്‌റൈന്‍-ഹൈദരാബാദ് ഗള്‍ഫ് എയര്‍ വിമാനത്തിന് ബോംബ് ഭീഷണി; വിമാനത്താവളത്തില്‍ കര്‍ശന പരിശോധന

ബഹ്‌റൈന്‍-ഹൈദരാബാദ് ഗള്‍ഫ് എയര്‍ വിമാനത്തിന് ബോംബ് ഭീഷണി; വിമാനത്താവളത്തില്‍ കര്‍ശന പരിശോധന
X

ഹൈദരാബാദ്: ബഹ്‌റൈനില്‍ നിന്ന് ഹൈദരാബാദിലേക്കു പുറപ്പെട്ട ഗള്‍ഫ് എയര്‍ വിമാനത്തിന് ബോംബ് ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ ജാഗ്രത ശക്തമാക്കി. വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന മുന്നറിയിപ്പ് ഇ മെയില്‍ മുഖേന വിമാനത്താവളത്തിലെ കസ്റ്റമര്‍ സപ്പോര്‍ട്ട് വിഭാഗത്തിന് ലഭിച്ചതായി അധികൃതര്‍ അറിയിച്ചു.

സന്ദേശത്തില്‍ ഹൈദരാബാദില്‍ വിമാനം ഇറങ്ങുന്ന സമയത്ത് സ്‌ഫോടനം നടക്കുമെന്നായിരുന്നു ഭീഷണി. വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ തന്നെ ഇ മെയില്‍ ലഭിച്ചതായാണ് പ്രാഥമിക വിവരം. സുരക്ഷാ പ്രോട്ടോക്കോള്‍ പ്രകാരം സിഐഎസ്എഫ്, ബോംബ് സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തില്‍ വിമാനത്താവളത്തിലും വിമാനത്തിലും വിശദമായ പരിശോധനകള്‍ നടത്തി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി അധിക സുരക്ഷാ നടപടികളും സ്വീകരിച്ചു.

ഭീഷണി വ്യാജമാണോ എന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇ മെയിലിന്റെ ഉറവിടം കണ്ടെത്തുന്നതിനായി സൈബര്‍ പോലിസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഹൈദരാബാദ് വിമാനത്താവളത്തെ ലക്ഷ്യമാക്കി നിരവധി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it