- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പി വി അന്‍വറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതായി കോണ്‍ഗ്രസ് പരാതി

കോഴിക്കോട്: ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ പി വി അന്‍വറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതായി കോണ്‍ഗ്രസിന്റെ പരാതി. എല്‍ഡിഎഫ് വാഹന പ്രചാരണ ഓഡിയോയില്‍ അന്‍വറിനെ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബേപ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയാണ് മാറാട് പോലിസില്‍ പരാതി നല്‍കിയത്. അന്‍വറിനെതിരേ വ്യക്തിഹത്യ നടത്തുന്ന പ്രസംഗം തയ്യാറാക്കിയത് സിപിഎം ആണെന്നും പരാതിയില്‍ പറയുന്നു.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൊടിയോ ബോര്‍ഡോ പ്രദര്‍ശിപ്പിക്കാത്ത, വ്യക്തിഹത്യ മാത്രം ഉദ്ദേശിച്ചിട്ടുള്ള ഇത്തരം പ്രസംഗങ്ങള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്നും ഇത്തരം പ്രവണതകള്‍ നിര്‍ത്തണമെന്നും പരാതിയില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വ്യക്തിഹത്യ നടത്തിക്കൊണ്ട് വാഹനപ്രചാരണ പരിപാടി നടത്തിയ ഓട്ടോ ഡ്രൈവറെയും പിന്നിലുള്ളവരെയും കണ്ടെത്തി തക്കതായ ശിക്ഷ നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി എ മുഹമ്മദ് റിയാസിന് വേണ്ടി സിപിഎമ്മാണ് പ്രസംഗം തയ്യാറാക്കിയതെന്നും പരാതിയിലുണ്ട്.
നേരത്തെ, തനിക്കെതിരെ വ്യക്തി അധിക്ഷേപം നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് റിയാസും അന്‍വറിനെതിരെ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് എന്നാല്‍ പണാധിപത്യമല്ലെന്നും റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ താന്‍ വിജയിക്കുമെന്നും റിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 'മൂന്ന് റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കി. നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ജനങ്ങള്‍ ആവശ്യപ്പെട്ട വികസനം സാധ്യമാക്കി. റെക്കോഡ് ഭൂരിപക്ഷത്തില്‍ ജയിക്കും. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ വോട്ട് ലഭിക്കും. വ്യക്തി പരമായ ശത്രുത ആരോടും ഇല്ല. രാഷ്ട്രീയം പറഞ്ഞാണ് വോട്ട് തേടുന്നത്. രാഹുല്‍ ഗാന്ധിയുടെ പിതൃത്വം ചോദ്യം ചെയ്തിട്ടില്ല. പാണക്കാട് തങ്ങളെയും വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ല'. വ്യക്തി അധിക്ഷേപമല്ല, വികസനവും രാഷ്ട്രീയവും ആണ് ചര്‍ച്ച ചെയ്യുന്നതെന്നും റിയാസ് പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















