Top

You Searched For "ldf"

രാജമാണിക്യത്തെ നീക്കിയത് തോട്ടം ഭൂമാഫിയകള്‍ക്കുള്ള ഇടതു സര്‍ക്കാറിന്റെ പാദസേവ: വെല്‍ഫെയര്‍ പാര്‍ട്ടി

4 Feb 2020 5:22 PM GMT
അഞ്ച് ലക്ഷത്തിലധികം ഏക്കര്‍ ഭൂമിയാണ് ഹാരിസണടക്കമുള്ള പ്ലാന്റേഷന്‍ മാഫിയകള്‍ കൈവശം വെച്ചതായി രാജമാണിക്യം കമ്മീഷന്‍ കണ്ടെത്തിയത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം ഇടതുപക്ഷം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു: യുഡിഎഫ് കണ്‍വീനര്‍

28 Jan 2020 12:48 PM GMT
ഇടത് മുന്നണിയെപോലെ പൗരത്വ വിഷയത്തില്‍ യുഡിഎഫ് രാഷ്ട്രീയം കാണുന്നില്ല. വിഷയത്തില്‍ ഒന്നിച്ചുള്ള മുന്നേറ്റം ആവശ്യമാണെന്ന് ആദ്യം നിര്‍ദേശം വച്ചത് യുഡിഎഫ് ആണ്. കേരളത്തിലെ പൊതു അഭിപ്രായത്തിനെതിരെ നിലപാടെടുത്ത ഗവര്‍ണര്‍ക്ക് എതിരെ യുഡിഎഫ് സ്വീകരിച്ച നിലപാടിനെ എതിര്‍ക്കുന്ന സിപിഎം രാഷ്ട്രീയം കളിക്കുകയാണ്. നിയമസഭയെയും സര്‍ക്കാരിനെയും നിരന്തരം അവഹേളിക്കുന്ന ഗവര്‍ണര്‍ക്കെതിരെ നിലപാട് എടുക്കുന്നത് സിപിഎം ആരോപിക്കുന്നതുപോലെ എങ്ങനെ രാഷ്ട്രീയ പ്രേരിതമാകും. സിപിഎമ്മും മുഖ്യമന്ത്രിയും ആദ്യം ആത്മാര്‍ഥത തെളിയിക്കട്ടെ. ഗവര്‍ണര്‍ക്കെതിരായ നിലപാട് എടുത്തതിന്റെ പേരില്‍ പ്രതിപക്ഷ നേതാവിനെയും യുഡിഎഫിനെയും വിമര്‍ശിക്കുന്ന സിപിഎം മന്ത്രിമാര്‍ ആരോടൊപ്പമാണെന്ന് വ്യക്തമാക്കണമെന്നും ബെന്നി ബഹനാന്‍ ആവശ്യപ്പെട്ടു

മനുഷ്യ മഹാശൃംഖല അലങ്കോലമാക്കാൻ ആർഎസ്എസ് പ്രവർത്തകന്റെ ശ്രമം

26 Jan 2020 1:07 PM GMT
വന്ദേമാതരം വിളിച്ചെത്തിയ അജോയ് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. കൈ ഞരമ്പ് മുറിച്ചുകൊണ്ട് മന്ത്രിമാര്‍ക്കൊരുക്കിയ വേദിക്ക് സമീപത്തേക്ക് ഓടിക്കയറി

പൗരത്വ നിഷേധം: മഹാപ്രതിഷേധമായി മനുഷ്യ മഹാശൃംഖല

26 Jan 2020 12:00 PM GMT
ഭരണഘടന സംരക്ഷിക്കാൻ ജീവൻ നൽകിയും പോരാടുമെന്ന് ഉറക്കെ പ്രഖ്യാപിച്ച് 60 ലക്ഷത്തിലേറെ പേർ 620 കിലോമീറ്റർ ദൂരം മനുഷ്യമതിൽ തീർത്തതായി സംഘാടകർ അറിയിച്ചു.

സംവരണ അട്ടിമറി: പിന്നാക്ക സമുദായങ്ങളെ എല്‍ഡിഎഫ് വഞ്ചിക്കുന്നു- എസ്ഡിപിഐ

25 Jan 2020 8:16 AM GMT
2020 ജനുവരി മൂന്നിലെ ഉത്തരവ് പ്രകാരം റൊട്ടേഷന്‍ അട്ടിമറിച്ചതുവഴി സംവരണ വിഭാഗങ്ങളുടെ മെറിറ്റ് അവസരം പോലും സര്‍ക്കാര്‍ നഷ്ടപ്പെടുത്തി. പുതിയ റൊട്ടേഷന്‍ പ്രകാരം 9,19,29,39,49,59,69,79,89,99 എന്നീ ടേണുകള്‍ മുന്നാക്ക സമുദായത്തിനു മാത്രമായി സംവരണം ചെയ്യുമ്പോള്‍ പിന്നാക്കക്കാരന്റെ ജനറല്‍ ക്വാട്ടയിലുള്ള അവസരമാണ് നഷ്ടമാവുന്നത്.

പൗരത്വ നിഷേധം: സംയുക്ത സമരത്തെ ചൊല്ലി കോണ്‍ഗ്രസ്സിലും യുഡിഎഫിലും പോര് തുടരുന്നു

23 Dec 2019 7:53 AM GMT
സംയുക്ത പ്രതിഷേധത്തെ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുസ്ലീംലീഗും അനുകൂലിക്കുമ്പോഴും ഭൂരിഭാഗം നേതാക്കളും എതിര്‍പ്പ് പരസ്യമാക്കി രംഗത്തുണ്ട്.

എൽഡിഎഫുമായി ചേര്‍ന്നുള്ള സമരത്തിന് കോണ്‍ഗ്രസ് തയ്യാറല്ല: മുല്ലപ്പള്ളി

18 Dec 2019 11:06 AM GMT
ആര്‍എസ്എസിനോടും ബിജെപിയോടും മൃദുഹിന്ദുത്വ സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. മുസ്ലീം തീവ്രവാദമാണ് കേരളത്തിലെ മുഖ്യപ്രശ്നമെന്ന രൂപത്തില്‍ വിശ്വസ്തരെ കൊണ്ട് മുഖ്യമന്ത്രി കോഴിക്കോട് പ്രസ്താവന നടത്തിയത് അതിന് ഒടുവിലത്തെ ഉദാഹരമാണ്.

നിലപാട് വ്യക്തമാക്കി ബെന്നി ബഹനാൻ; ഏതെങ്കിലും പാര്‍ട്ടിയുടെയോ മുന്നണിയുടേയോ പിന്നാലെ പോവേണ്ട ആവശ്യം യുഡിഎഫിനില്ല

17 Dec 2019 3:57 PM GMT
സ്വന്തം നിലയില്‍ സമരം നടത്താനുള്ള ആള്‍ബലവും ആര്‍ജവവും യുഡിഎഫിനുണ്ട്. രാജ്യവ്യാപക പ്രതിഷേധ സമരങ്ങളില്‍ കോണ്‍ഗ്രസിന് പിന്നിലാണ് സിപിഎം നിലകൊള്ളുന്നത്.

ഭരണഘടനയെ തകർക്കാൻ ഒരുശക്തിയേയും അനുവദിക്കില്ല: മുഖ്യമന്ത്രി

16 Dec 2019 6:00 AM GMT
ജനാധിപത്യത്തെയും ഭരണഘടനയെയും കൊലപ്പെടുത്തുന്ന പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കും എതിരേ കേരളത്തിന്റെ പ്രതിഷേധമായി സംയുക്‌ത സത്യാഗ്രഹം. പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ ആരംഭിച്ച സത്യഗ്രഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും മന്ത്രിമാരും കക്ഷിനേതാക്കളും.

കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായി; തൃക്കാക്കര നഗരസഭ ഇടതു മുന്നണി നിലനിര്‍ത്തി, ഉഷ പ്രവീണ്‍ ചെയര്‍പേഴ്‌സണ്‍

6 Nov 2019 10:08 AM GMT
കോണ്‍ഗ്രസിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി അജിത തങ്കപ്പനെയാണ് ഉഷ പരാജയപ്പെടുത്തിയത്.

കോന്നിയിലെ മൂന്ന് പഞ്ചായത്തുകളിൽ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോയി

25 Oct 2019 5:45 AM GMT
ഏനാദിമംഗലം, കലഞ്ഞൂർ, മലയാലപ്പുഴ പഞ്ചായത്തുകളിലാണ് ബിജെപിക്ക് പിന്നിലായി യുഡിഎഫ് മൂന്നാമതെത്തിയത്. മൈലപ്ര, കോന്നി പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫ് ലീഡ് നിലനിർത്തിയത്. ബാക്കിയുള്ള ഒമ്പത് പഞ്ചായത്തിലും എൽഡിഎഫിനായിരുന്നു മുന്നേറ്റം.

കോന്നിയിലെ അപ്രതീക്ഷിത തോല്‍വി; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

24 Oct 2019 4:36 PM GMT
സമുദായ സംഘടനകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയതാണ് തോല്‍വിയിലേക്ക് നയിച്ചതെന്നാണ് പ്രാദേശിക വികാരം. എന്നാല്‍, മുന്‍ എംഎല്‍എ അടൂര്‍ പ്രകാശും റോബിന്‍ പീറ്ററും കാലുവാരിയതാണ് തോല്‍വിക്ക് കാരണമെന്നാണ് മറുചേരി ആരോപിക്കുന്നത്.

എൽഡിഎഫിന്റെ തിരിച്ചുവരവ്; കോട്ടകൾ കൈവിട്ട് യുഡിഎഫ്

24 Oct 2019 10:00 AM GMT
സിറ്റിങ് സീറ്റായ അരൂർ മണ്ഡലം നഷ്ടപ്പെട്ടെങ്കിലും യുഡിഎഫ് കോട്ടയായിരുന്ന കോന്നിയിലും വട്ടിയൂർക്കാവിലും ചെങ്കൊടി പാറിക്കാൻ എൽഡിഎഫിനായി. ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ൾ നി​ലനി​ർ​ത്തി അരൂർ ​പിടിച്ചെടുത്ത യു​ഡി​എ​ഫ് വ​ട്ടി​യൂ​ർ​ക്കാ​വി​ലെ​യും കോ​ന്നി​യി​ലേ​യും വ​ൻ​തോ​ൽ​വി​ക​ളു​ടെ ഞെ​ട്ട​ലി​ലാ​ണ്.

വട്ടിയൂര്‍ക്കാവില്‍ കാറ്റ് ഇടത്തോട്ട്, ജാതിസമവാക്യങ്ങള്‍ തകര്‍ത്ത് മേയര്‍

24 Oct 2019 4:55 AM GMT
ഇടതു പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം തുടങ്ങി. അപ്രതീക്ഷിത ജയമായി വട്ടിയൂര്‍ക്കാവില്‍ പ്രശാന്തിന്റെ ജയത്തെ കാണാനാവില്ല.

ഉപതിരഞ്ഞെടുപ്പ്: കൂട്ടലും കിഴിക്കലുമായി മുന്നണികൾ

22 Oct 2019 6:13 AM GMT
കടുത്ത മൽസരം നടന്ന അഞ്ച് മണ്ഡലങ്ങളിലും മുൻകാലങ്ങളെ അപേക്ഷിച്ച് വോട്ടിങ് ശതമാനത്തിൽ കുറവുണ്ടായത് മുന്നണികളെ ആശങ്കയിലാക്കുന്നു. രാ​ഷ്ട്രീ​യ പോ​രാ​ട്ട​ത്തി​ന​പ്പു​റ​ത്തേ​ക്കു സാ​മു​ദാ​യി​ക ചേ​രി​തി​രി​വു​ക​ളും വോ​ട്ടു​വി​ഭ​ജ​ന​വും പ്രകടമായതിനാൽ ഇക്കുറി പ്രവചനം അസാധ്യമാണ്.

എന്‍എസ്എസിനോട് വിരോധമില്ല;ബിഡിജെഎസിനെ സ്വാഗതം ചെയ്തിട്ടില്ലെന്നും കോടിയേരി

13 Oct 2019 3:11 AM GMT
എല്‍ഡിഎഫുമായി ചര്‍ച്ച വേണമോയെന്ന് തിരുമാനിക്കേണ്ടത് അവരാണെന്നും അദ്ദേഹം പറഞ്ഞു. കോന്നിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെയു ജനീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപതിരഞ്ഞെടുപ്പുകൾക്കുളള നാമനിർദ്ദേശപത്രികളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും

1 Oct 2019 2:45 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകൾക്കുളള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. വട്ടിയൂര്‍ക്കാവ്, കോന്നി, ...

ജേക്കബ് തോമസിന് വീണ്ടും നിയമനം

30 Sep 2019 11:15 AM GMT
സ്റ്റീല്‍ ആന്റ് മെറ്റര്‍ ഇന്‍ഡ്സ്ട്രീസ് കോര്‍പേറഷന്‍ എംഡിയായാണ് നിയമനം

വട്ടിയൂർക്കാവിൽ തീപാറുന്ന ത്രികോണ മൽസരം

30 Sep 2019 7:06 AM GMT
മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫിനും പിടിച്ചെടുക്കാന്‍ എല്‍ഡിഎഫിനും ബിജെപിക്കും കനത്ത പോരാട്ടം വേണ്ടി വരും. ആദ്യം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ ഇടതുമുന്നണി പ്രചാരണ രംഗത്ത് ഒരുപടി മുന്നിലാണ്.

എറണാകുളം ഉപതിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയുമായി മുന്നണികള്‍;ആദ്യദിനം ആരും പത്രിക സമര്‍പ്പിച്ചില്ല

23 Sep 2019 11:58 AM GMT
ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ്,പ്രഫ കെ വി തോമസ്,മുന്‍ മേയര്‍ ടോണി ചമ്മണി,ലാലി വിന്‍സെന്റ് എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്.ഇതില്‍ ടി ജെ വിനോദ്,പ്രഫ കെ വി തോമസ് എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം.എല്‍ഡിഎഫിനായി ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ നേതാവ് ഷാജി ജോര്‍ജ് അടക്കം പലരെയും സിപിഎം സമീപിച്ചിട്ടുണ്ട്.മാധ്യമ പ്രവര്‍ത്തകന്‍ കെ എം റോയിയുടെ മകന്‍ മനു, മുന്‍ എംപി സെബാസറ്റിയന്‍ പോളിന്റെ മകന്‍ അടക്കമുള്ളവരുടെ പേരുകളും സിപിഎം പരിഗണിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.സി ജി രാജഗോപാലായിരിക്കും ബിജെപി സ്ഥാനാര്‍ഥിയായി എത്തുകയെന്നാണ് വിവരം.എസ്ഡിപി ഐയിലും സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ചര്‍ച്ച നടക്കുകയാണ്

എസ്എന്‍ഡിപിയും ബിഡിജെഎസും ഇടതുപാളയത്തിലേക്ക്?; ആശങ്കയോടെ ബിജെപി

14 Sep 2019 9:37 AM GMT
വിദേശത്തുണ്ടായ ചെക്ക് കേസില്‍ നിന്ന് എന്‍ഡിഎ കണ്‍വീനര്‍ കൂടിയായ തുഷാറിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതിന്റെ നന്ദിയായി തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന ബിഡിജെഎസ് ഇടതിലേക്ക് പോകുമോയെന്ന ഭയമാണ് പാര്‍ട്ടിക്കിപ്പോഴുള്ളതെന്നാണ് റിപ്പോര്‍ട്ട്.

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: പരസ്പരം സീറ്റുകൾ പിടിച്ചെടുത്ത് എൽഡിഎഫും യുഡിഎഫും

4 Sep 2019 6:17 AM GMT
സംസ്ഥാനത്തെ 10 ജില്ലകളിലെ 27 തദ്ദേശസ്വയംഭരണ വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇരു മുന്നണികൾക്കും പലയിടത്തും സിറ്റിങ് സീറ്റ് നഷ്ടമായെങ്കിലും പരസ്പരം സീറ്റുകൾ പിടിച്ചെടുത്ത് മുന്നേറ്റമുണ്ടാക്കി.

പാലാ ഉപതിരഞ്ഞെടുപ്പ്: നാളെ യുഡിഎഫ് യോഗം; എൽഡിഎഫ് യോഗം ബുധനാഴ്ച

25 Aug 2019 12:15 PM GMT
എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മാ​ണി സി ​കാ​പ്പ​നെ എ​ൻ​സി​പി പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞു. എ​ന്നാ​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി കാ​ര്യ​ത്തി​ൽ യു​ഡി​എ​ഫി​ൽ ഇ​തു​വ​രെ തീ​രു​മാ​ന​മായിട്ടില്ല. നി​ഷ ജോ​സ് കെ ​മാ​ണി​യോ അല്ലെങ്കിൽ ജോസ് കെ മാണി യോ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കും.

കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫിനു നഷ്ടമായി; പി കെ രാഗേഷ് ഡെപ്യൂട്ടര്‍ മേയറായി തുടരും

17 Aug 2019 12:36 PM GMT
പുതിയ ഭരണസമിതിയില്‍ ആദ്യ ടേമില്‍ കോണ്‍ഗ്രസിലെ സുമാ ബാലകൃഷ്ണനും അവസാന ടേമില്‍ ലീഗിന്റെ സി സീനത്തും മേയറാവുമെന്നാണു സൂചന

പിഎം ബഷീറിനെതിരേ എസ്‌സി എസ്ടി പീഡന നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് പരാതി; ഒത്തുതീർപ്പാക്കാൻ പോലിസ് ശ്രമം

30 July 2019 12:24 PM GMT
നാളെ പരാതിക്കാരേയും ആരോപണ വിധേയരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി പരാതി തീർപ്പാക്കാൻ ശ്രമിക്കുമെന്നും അഗളി പോലിസ് തേജസ് ന്യുസിനോട് പറഞ്ഞു. ഇതേ നിലപാടാണ് പോലിസ് പരാതിക്കാരോടും എടുത്തതെന്നാണ് പരാതിക്കാരി പറയുന്നത്. എന്നാൽ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമ പ്രകാരം പരാതി ലഭിച്ചാൽ എഫ്‌ഐആർ ഇട്ട് അന്വേഷണം ആരംഭിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്.

സ്പീക്കറുടെ മുതലകണ്ണീര്‍ കേരളത്തിന് വേണ്ട; 2015 മാര്‍ച്ച് 13 ഓര്‍മിപ്പിച്ച് ജ്യോതികുമാര്‍

14 July 2019 5:04 AM GMT
ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയ്ക്കുള്ളില്‍ താങ്കളും സഹസഖാക്കളും ചേര്‍ന്ന് നടത്തിയ അക്രമങ്ങള്‍ മറന്നോ ?

പ്രളയാനന്തര പുനര്‍നിര്‍മാണത്തിനായി കേരളം ലോകബാങ്കിൽ നിന്ന് 1750 കോടി രൂപ വായ്പ എടുത്തു

28 Jun 2019 4:32 PM GMT
റീബില്‍ഡ് കേരള പദ്ധതിയെ സഹായിക്കുന്നതിന് വേണ്ടിയാണ് ലോകബാങ്കിന്റെ സാമ്പത്തിക സഹായം. 1200 കോടി രൂപയുടെ വായ്പയ്ക്ക് 1 ശതമാനം പലിശയും ബാക്കി വരുന്ന തുകയ്ക്ക് 5 ശതമാനം പലിശയുമാണ് കേരളം തിരിച്ചടക്കേണ്ടത്.

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ്: എൽഡിഎഫ്- 21, യുഡിഎഫ്- 17

28 Jun 2019 2:31 PM GMT
യുഡിഎഫിൽ നിന്നും എൽഡിഎഫ് 7 ഉം എൽഡിഎഫിൽ നിന്ന് യുഡിഎഫ് 10 ഉം ബിജെപി ഒന്നും സ്വതന്ത്രൻ ഒന്നും സീറ്റുകൾ പിടിച്ചെടുത്തു. സ്വതന്ത്രനിൽ നിന്നും ഒരു സീറ്റ് എൽഡിഎഫ് നേടി.

സിറ്റിങ് സീറ്റിൽ തോൽവി; കല്ലറ പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി

28 Jun 2019 6:11 AM GMT
വെള്ളംകുടി വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ജി ശിവദാസൻ 143 വോട്ടിനാണ് വിജയിച്ചത്. ശിവദാസൻ 621 വോട്ട് നേടിയപ്പോൾ എതിർസ്ഥാനാർഥിയായ എൽഡിഎഫിലെ എസ് ലതക്ക് 478 വോട്ടാണ് ലഭിച്ചത്. ബിജെപിക്ക് 66 വോട്ടുകൾ ലഭിച്ചു.

പിവി അൻവർ എംഎൽഎ വീണ്ടും ഭൂമി തട്ടിപ്പ് വിവാദത്തിൽ

26 Jun 2019 9:04 AM GMT
ഒന്നിന് പിറകേ ഒന്നായാണ് നിലമ്പുരിലെ ഇടതുപക്ഷ എംഎൽഎ ആയ അൻവർ വിവാദങ്ങളിൽ അകപ്പെടുന്നത്. ആലുവ എടത്തലയിൽ നാവിക സേനയുടെ ആയുധ സംഭരണശാലയോട് ചേർന്നുള്ള 11.46 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശമാണ് തട്ടിയെടുക്കാൻ ശ്രമം നടത്തിയിരിക്കുന്നത്.

പ്രളയം: റീബിൽഡ് കേരള പദ്ധതി പരാജയമെന്ന് പ്രതിപക്ഷം

25 Jun 2019 6:03 AM GMT
ഇക്കാര്യം ചൂണ്ടിക്കാട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. റീബിൽഡ് കേരള പരാജയമെന് പറയുന്നത് പ്രത്യേക ചിന്തയുടെ ഭാഗമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

എൽഡിഎഫിലേക്ക് പോവേണ്ട; കേരളാ കോണ്‍ഗ്രസില്‍ സമവായനീക്കവുമായി യുഡിഎഫ്

19 Jun 2019 7:34 AM GMT
ക്രിസ്ത്യന്‍ വോട്ടുകള്‍ നോട്ടമിട്ടാണ് സിപിഎം ജോസ് കെ മാണിയെ ഒപ്പം നിര്‍ത്താന്‍ നോക്കുന്നത്. മുന്‍പ് മാണി ഉണ്ടായിരുന്നപ്പോഴും ഇത്തരം ശ്രമം ഇടതുമുന്നണിയില്‍ നിന്നും ഉണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ കേരളാ കോൺഗ്രസിലെ തര്‍ക്കത്തില്‍ ഇടപെടെണ്ടെന്ന മുന്‍തീരുമാനം യുഡിഎഫ് മാറ്റിയെന്ന് വേണം കരുതാന്‍.

ജോസ് കെ മാണി വിഭാഗത്തെ ഒപ്പംകൂട്ടാന്‍ കരുക്കൾ നീക്കി സിപിഎം

17 Jun 2019 5:44 AM GMT
മന്ത്രിസ്ഥാനം ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത് ജോസ് കെ മാണിയെ എല്‍ഡിഎഫില്‍ എത്തിക്കാന്‍ ശ്രമം തുടങ്ങിയതായാണ് വിവരം. ഇതുസംബന്ധിച്ച ചര്‍ച്ചക്കായി സിപിഎം പ്രത്യേക ദൂതനെ നിയോഗിച്ചു. നിലവില്‍ എല്‍ഡിഎഫിലുള്ള മുന്‍ കേരള കോണ്‍ഗ്രസ് നേതാവിനാണ് ഇതിന്റെ ചുമതല നല്‍കിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ എല്‍ഡിഎഫ് യോഗം ഇന്ന്

11 Jun 2019 1:17 AM GMT
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ഉയരാന്‍ സാധ്യതയുണ്ട്. നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാനുള്ള കര്‍മ്മ പദ്ധതികള്‍ക്കും യോഗം ആവിഷിക്കരിക്കും.

ബംഗാളില്‍ ബിജെപിയെ തുണച്ചത് ഇടത് വോട്ടുകള്‍

25 May 2019 6:14 AM GMT
സിപിഎന്റെ വോട്ട് ഷെയര്‍ 30%ത്തില്‍ നിന്ന് 6%ത്തിലേക്കാണ് ബംഗാളിള്‍ കൂപ്പുകുത്തിയത്. ആറു ശതമാനം വോട്ട് നേടാത്തതിനാല്‍ പശ്ചിമബംഗാളില്‍ പലയിടത്തും സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച കാശ് നഷ്ടമായത് ചരിത്രത്തില്‍ ആദ്യമാണ്.
Share it