പരിസ്ഥിതി ലോല മേഖല;തൃശൂര് ജില്ലയിലെ മലയോര മേഖലയില് ഇന്ന് എല്ഡിഎഫ് ഹര്ത്താല്

തൃശൂര്:സംരക്ഷിത വന മേഖലക്ക് ചുറ്റും ഒരു കിലോമീറ്റര് ദൂര പരിധിയില് പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച സുപ്രിംകോടതി വിധിക്കെതിരേ തൃശൂര് ജില്ലയിലെ മലയോര മേഖലയില് ഇന്ന് എല്ഡിഎഫ് ഹര്ത്താല്.പീച്ചി, പാണഞ്ചേരി, എളനാട്, പങ്ങാരപ്പിള്ളി, തോന്നൂര്ക്കര, ആറ്റൂര്, മണലിത്തറ, തെക്കുംകര, കരുമത്ര, വരന്തരപ്പിള്ളി, മറ്റത്തൂര് എന്നീ പഞ്ചായത്തുകളിലാണ് ഹര്ത്താല്.
ബഫര് സോണ് വിഷയത്തില് കേന്ദ്ര സര്ക്കാര് ഇടപെടണം എന്ന് ആവശ്യപ്പെട്ടാണ് ഹര്ത്താല്. രാവിലെ ആറിന് ആരംഭിച്ച ഹര്ത്താല് വൈകുന്നേരം ആറ് വരെ തുടരും.1 കിലോമീറ്റര് ബഫര് സോണ് എന്ന സുപ്രിംകോടതിയുടെ നിര്ദേശം പീച്ചി, വാഴാനി, ചിമ്മിനി തുടങ്ങി വന്യജീവി സങ്കേതങ്ങളോട് ചേര്ന്ന പഞ്ചായത്തുകളിലെ ജനങ്ങളെ ബാധിക്കും.
അതിനിടയില് പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട വിഷയം ചര്ച്ച ചെയ്യാന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില് ഇന്ന് അവലോകന യോഗം നടക്കും. വനംമന്ത്രി, അഡ്വക്കേറ്റ് ജനറല്, വകുപ്പ് മേധാവികള് എന്നിവര് യോഗത്തില് പങ്കെടുക്കും.
RELATED STORIES
ആഡംബര ഇരുചക്ര വാഹന മോഷ്ടാക്കൾ മലപ്പുറം പോലിസിന്റെ പിടിയിൽ
13 Aug 2022 6:25 PM GMTഎപിജെ അബ്ദുൽ കലാം ട്രസ്റ്റ് മൂന്നാം വാർഷികം ആഘോഷിച്ചു
13 Aug 2022 6:11 PM GMTതാനൂർ ഫെസ്റ്റ് 2022; വിളബര ജാഥ നടത്തി
13 Aug 2022 5:59 PM GMTതീരവാസികളുടെ സമരത്തിന് പരിഹാരം ഉണ്ടാക്കണം: ബിഷപ് ഡോ. അലക്സ് വടക്കുംതല
13 Aug 2022 5:41 PM GMTകരിപ്പൂരിൽ വീണ്ടും കടത്തുസ്വര്ണം തട്ടാന് ശ്രമം; പിന്നിൽ അര്ജ്ജുന്...
13 Aug 2022 5:34 PM GMTകുഴി കണ്ട് ബൈക്ക് വെട്ടിച്ചു; ദേശീയപാതയിൽ ലോറിക്കടിയില്പ്പെട്ട്...
13 Aug 2022 3:19 PM GMT