കല്‍പറ്റയില്‍ എല്‍ഡിഎഫ് പ്രതിഷേധ റാലി ഇന്ന്
വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന പരിപാടി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും

കല്‍പറ്റ: പ്രതിപക്ഷ സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിനെ വേട്ടയാടുന്നതില്‍ പ്രതിഷേധിച്ച് വയനാട് കല്‍പറ്റയില്‍ ഇന്ന് എല്‍ഡിഎഫിന്റെ പ്രതിഷേധ റാലി.വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന പരിപാടി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.
റാലിയില്‍ ജില്ലയിലെ പതിനായിരത്തിലേറെ പ്രവര്‍ത്തകര്‍ അണിനിരക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണ പശ്ചാത്തലത്തിലാണ് ജില്ലയില്‍ എല്‍ഡിഎഫിന്റെ ബഹുജന റാലി നടക്കുന്നത്. കല്‍പറ്റ നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി.കനത്ത സുരക്ഷ ഒരുക്കുമെന്ന് പോലിസ് അറിയിച്ചു.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസ് അന്വേഷിക്കാനെത്തിയ എഡിജിപി മനോജ് എബ്രഹാം വയനാട്ടില്‍ നിന്ന് മടങ്ങി. അന്വേഷണ റിപോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. കൂടുതല്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തില്‍ പോലിസിന് വീഴ്ച സംഭവിച്ചെന്നത് സ്ഥിരീകരിക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപോര്‍ട്ട്.
RELATED STORIES
കണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMTയുവറോണര്‍, ഇതിനേക്കാള്‍ ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
4 May 2023 11:38 AM GMTനീതിക്ക് വേണ്ടി ഞാന്‍ മുട്ടാത്ത വാതിലുകളില്ല; സൈക്കിള്‍ പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
3 Feb 2023 12:45 PM GMTദുരന്തനിവാരണം ദുരന്തമാവുമ്പോള്‍...
31 Dec 2022 1:01 PM GMT