Latest News

കെ റെയിലില്‍ എല്‍ഡിഎഫ് ഒറ്റക്കെട്ടെന്ന് എ വിജയരാഘവന്‍

കെ റെയിലില്‍ എല്‍ഡിഎഫ് ഒറ്റക്കെട്ടെന്ന് എ വിജയരാഘവന്‍
X

കണ്ണൂര്‍: കെ റെയില്‍ നടപ്പിലാക്കുന്നതില്‍ എല്‍ഡിഎഫ് ഒറ്റക്കെട്ടാണെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍. എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞ കാര്യമാണിത്. കെ റെയിലിനെതിരായ യുഡിഎഫ് സമരം രാഷ്ട്രീയപ്രേരിതമാണ്. ഭൂരിഭാഗം ജനങ്ങളും കെ റെയിലിന് അനുകൂലമാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ എ വിജയരാഘവന്‍ പറഞ്ഞു.

സ്വന്തം നിലനില്‍പിനും ബിജെപിയുമായി രാഷ്ട്രീയ സഖ്യം ഉറപ്പിക്കുന്നതിനുമാണ് യുഡിഎഫ് സമരം. അടിത്തറയിളകിയ കോണ്‍ഗ്രസ് പിടിച്ച് നില്‍ക്കാന്‍ ബിജെപിയുമായി നിത്യസൗഹൃദം സ്ഥാപിക്കുന്നതിനാണ് സമരം നടത്തുന്നത്.

കേരളത്തിലെ അനേകം തലമുറകള്‍ക്ക് വേണ്ടിയുള്ള നിക്ഷേപമാണ് കെ റെയില്‍. കേരളം നഗരം പോലുള്ള സ്ഥലമാണ്. ഏറ്റവും വാഹന സാന്ദ്രതയുള്ള സംസ്ഥാനമാണ്. അതിനാല്‍ വേഗമേറിയ ഗതാഗത സൗകര്യം ഇവിടെ അനിവാര്യമാണ്.

ഇപ്പോള്‍ നടക്കുന്നത് സര്‍വേ മാത്രമാണ്. ആരുടെയും ഭൂമി ഏറ്റെടുത്തിട്ടില്ല. അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും സര്‍ക്കാര്‍ ഉറപ്പ് വരുത്തും. ആര്‍ക്കും ആശങ്കയുണ്ടാവില്ല. അതിനാല്‍ യുഡിഎഫ് സമരത്തിന് ജനങ്ങളുടെ സഹകരണമില്ല. പരിഷ്‌കൃത ലോകത്ത് എല്ലായിടത്തും വേഗമേറിയ റെയില്‍വെയുണ്ട്. ഇപ്പോള്‍ നമ്മുടെ നാട്ടിലും ഇത് അനിവാര്യമാണ്. രാഷ്ട്രീയ അസ്ഥിത്വമില്ലാതിനാലാണ് പ്രതിപക്ഷം സമരം നടത്തുന്നതെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it