Latest News

സയണിസ്റ്റും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്‌സ്റ്റെനിന്റെ മരണം ആത്മഹത്യയോ, കൊലപാതകമോ? റിപോര്‍ട്ട്

സയണിസ്റ്റും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്‌സ്റ്റെനിന്റെ മരണം ആത്മഹത്യയോ, കൊലപാതകമോ? റിപോര്‍ട്ട്
X

ന്യൂഡല്‍ഹി: സയണിസ്റ്റും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്‌സ്റ്റെനിന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നതായി റിപോര്‍ട്ട്. പുതുതായി വന്ന ചില ഫെഡറല്‍ രേഖകളിലാണ് ഇക്കാര്യത്തില്‍ അന്നത്തെ മെഡിക്കല്‍ എക്ാമിനര്‍ക്കുണ്ടായ സംശയത്തെ ചൂണ്ടിക്കാട്ടുന്നത്.

ന്യൂയോര്‍ക്ക് സിറ്റി മെഡിക്കല്‍ എക്സാമിനറായ ഡോ. ക്രിസ്റ്റിന്‍ റോമന്‍, തെളിവുകള്‍ ആത്മഹത്യയാണെന്ന് സൂചിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടും അന്തിമ വിധി വൈകിപ്പിച്ചതായി ദി ന്യൂയോര്‍ക്ക് പോസ്റ്റ് റിപോര്‍ട്ട് ചെയ്യുന്നു.

ലൈംഗികാരോപണ കേസില്‍ കുറ്റാരോപിതനായ എപ്‌സ്റ്റെന്‍ മാന്‍ഹട്ടനിലെ മെട്രോപൊളിറ്റന്‍ കറക്ഷണല്‍ സെന്ററിലെ ജയില്‍ സെല്ലിനുള്ളില്‍ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്. എന്നാല്‍ അന്നത്തെ മെഡിക്കല്‍ ഓഫീസര്‍റായ റോമന്‍ ചില സാഹചര്യത്തെളിവുകള്‍ കൊലപാതകത്തിലേക്ക് നയിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അന്വേഷണം നടത്താനോ അത്തരത്തിലൊരു നിഗമനത്തിലേക്ക് എത്താനോ സാധിക്കാതിരുന്നതിനാല്‍ പിന്നീട് മരണം ആത്മഹത്യയാണെന്ന് വിധിക്കുകയായിരുന്നു എന്നാണ് റിപോര്‍ട്ട്.

Next Story

RELATED STORIES

Share it