Latest News

പാഠപുസ്തകത്തിലെ ജുഡീഷ്യറിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ നിരുപാധികം മാപ്പുപറഞ്ഞ് എന്‍സിഇആര്‍ടി

പാഠപുസ്തകത്തിലെ ജുഡീഷ്യറിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ നിരുപാധികം മാപ്പുപറഞ്ഞ് എന്‍സിഇആര്‍ടി
X

ന്യൂഡല്‍ഹി: എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തിലെ ജുഡീഷ്യറിയെക്കുറിച്ചുള്ള അധ്യായത്തില്‍ നിരുപാധികം മാപ്പ് പറഞ്ഞ് നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (എന്‍സിഇആര്‍ടി). വിഷയത്തില്‍ അടുത്ത വാദം കേള്‍ക്കാനിരിക്കെയാണ് എന്‍സിഇആര്‍ടി വീണ്ടും ക്ഷമാപണം നടത്തിയത്. 'ജുഡീഷ്യറിയിലെ അഴിമതി' എന്ന വിഷയത്തിലുള്ള പകര്‍പ്പുകള്‍ ഉടനടി പിടിച്ചെടുക്കാനും പാഠപുസ്തകത്തിന്റെ ഡിജിറ്റല്‍ പതിപ്പുകള്‍ നീക്കം ചെയ്യാനും കോടതി ഫെബ്രുവരി 26ന് ഉത്തരവിട്ടിരിന്നു. പുസ്തകം മുഴുവന്‍ പിന്‍വലിച്ചതായും അതിപ്പോള്‍ ലഭ്യമല്ലെന്നും ക്ഷമാപണത്തില്‍ പറഞ്ഞു.

പാഠപുസ്തകത്തില്‍ നല്‍കുന്ന വിഷയങ്ങളില്‍ കൃത്യതയും നിലവാരവും ഉത്തരവാദിത്തവും നിലനിര്‍ത്തുമെന്നും എക്‌സില്‍ എന്‍സിഇആര്‍ടി കുറിച്ചു. ഫെബ്രുവരി 23നാണ് 'ജുഡീഷ്യറിയിലെ അഴിമതി' എന്ന ഭാഗം എന്‍സിഇആര്‍ടി പുറത്തിറക്കിയത്. എന്നാള്‍ 32 കോപ്പികള്‍ വിറ്റതിന് ശേഷമാണ്് അത് പിന്‍വലിച്ചത്.

എന്‍സിആര്‍ടിയുടെ എട്ടാം ക്ലാസിലെ സയന്‍സ് പാഠപുസ്തകത്തിലാണ് നീതിന്യായ വ്യവസ്ഥയിലെ അഴിമതി എന്നൊരു ഭാഗം ഉള്‍പ്പെടുത്തിയിരുന്നത്. നീതിന്യായ വ്യവസ്ഥയുടെ വിവിധ തലങ്ങളിലെ അഴിമതി, ജഡ്ജിമാരുടെ കുറവ്, സങ്കീര്‍ണമായ നിയമനടപടികള്‍, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവ ഇന്ത്യയുടെ ജുഡീഷ്യറിയില്‍ നിലനില്‍ക്കുന്നു. ഈ കാരണങ്ങളാല്‍ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ വ്യവസ്ഥ നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Next Story

RELATED STORIES

Share it