Latest News

ആഗോള വിപണിയില്‍ വീണ്ടും കുതിച്ചുയര്‍ന്ന് എണ്ണവില

ആഗോള വിപണിയില്‍ വീണ്ടും കുതിച്ചുയര്‍ന്ന് എണ്ണവില
X

ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണവില വീണ്ടും കുതിച്ചുയര്‍ന്നു. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 1.1% വര്‍ധിച്ച് 103.35 ഡോളറിലെത്തി. സമാനമായി അമേരിക്കന്‍ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് വിലയും 1.2% ഉയര്‍ന്ന് 91.40 ഡോളറായിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ഏത് ദിശയിലേക്ക് നീങ്ങുമെന്ന കാര്യത്തില്‍ നിക്ഷേപകര്‍ക്കിടയിലുള്ള ആശങ്കയാണ് വിലയില്‍ പ്രതിഫലിക്കുന്നത്.

യുദ്ധം ആഗോള എണ്ണ വിതരണ ശൃംഖലയെ സാരമായി ബാധിച്ചിരിക്കുകയാണ്. ലോകത്തെ അസംസ്‌കൃത എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കയറ്റുമതി തടസ്സപ്പെട്ടത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച 15 ഇന സമാധാന പദ്ധതിയെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായി കഴിഞ്ഞു. ഇറാന്റെ ആണവ-മിസൈല്‍ പദ്ധതികള്‍ നിര്‍ത്തലാക്കണമെന്ന കര്‍ശന വ്യവസ്ഥകളാണ് ഈ പദ്ധതിയിലുള്ളത്. ഇറാന്‍ ചര്‍ച്ചകള്‍ക്ക് ആഗ്രഹിക്കുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും, ഇത് വെറും പ്രചാരണം മാത്രമാണെന്ന് പറഞ്ഞ് ഇറാന്‍ സൈനിക വക്താക്കള്‍ പറയുന്നു.

Next Story

RELATED STORIES

Share it