- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എല്‍പിജി കിട്ടാനില്ല; മുംബൈയില്‍ 20 ശതമാനം ഭക്ഷണശാലകളും അടച്ചു

മുംബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്‍പിജി ക്ഷാമം നേരിടുന്നതായി റിപോര്‍ട്ട്. മുംബൈയില്‍ മാത്രം എല്‍പിജി ലഭ്യതയില്ലാത്തതിനാല്‍ 20 ശതമാനം ഹോട്ടലുകളും റസ്റ്ററന്റുകളും അടച്ചു പൂട്ടിയെന്ന് മുംബൈ ഹോട്ടല്‍സ് ആന്‍ഡ് റസ്റ്ററന്റ്‌സ് അസോസിയേഷന്‍ (എഎച്ച്ആര്‍എ) പറയുന്നത്. നഗരത്തില്‍ പാതിയോളം ഹോട്ടലുകളും അടച്ചു പൂട്ടലിന്റെ വക്കിലാണെന്നും സംഘടന പറയുന്നു. ഹോട്ടലുകള്‍ അടച്ചു പൂട്ടിയത് ഹോട്ടല്‍ ഉടമസ്ഥര്‍ വ്യക്തിപരമായി എടുത്ത തീരുമാനമായിരുന്നുവെന്നും സംഘടന പറയുന്നു.
എല്‍പിജി ലഭ്യതയില്‍ ഇനിയും ബുദ്ധിമുട്ട് നേരിട്ടാല്‍ റസ്റ്ററന്റ് മേഖലയെ അതു കാര്യമായി ബാധിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതേ സമയം ഇക്കാര്യത്തില്‍ പരിശോധന നടത്തുന്നതിനായി പെട്രോളിയം മന്ത്രാലയം ഒരു സമിതിയെ രൂപീകരിച്ചു. നിലവില്‍ രാജ്യത്ത് വേണ്ടത്ര ഇന്ധനത്തിന്റെ ശേഖരം ഉണ്ടെന്നാണ് മന്ത്രാലയം അവകാശപ്പെടുന്നത്.
ഓയില്‍ റിഫൈനറികളോട് എല്‍പിജി ഉത്പാദനം വര്‍ധിപ്പിക്കാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ വേണ്ടിയാണ് ഗ്യാസ് സിലിണ്ടര്‍ വിതരണം ചെയ്ത് 21 ദിവസത്തിനു ശേഷമേ വീണ്ടും ബുക്ക് ചെയ്യാന്‍ സാധിക്കൂ എന്ന നിര്‍ദേശം മുന്നോട്ടു വച്ചിരിക്കുന്നത്. നിലവില്‍ ഇറക്കുമതി ചെയ്യുന്ന എല്‍പിജി ആശുപത്രി, വിദ്യാഭ്യാസം തുടങ്ങിയ അവശ്യ മേഖലകളിലേക്കാണ് വിതരണം ചെയ്യുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















