Latest News

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുക്കുമെന്ന വാദവുമായി ട്രംപ്

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുക്കുമെന്ന വാദവുമായി ട്രംപ്
X

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്താന്‍ ഇറാന്‍ മുതിര്‍ന്നാല്‍, ആ പ്രദേശം തന്നെ അമേരിക്കന്‍ സൈന്യം പിടിച്ചെടുക്കുമെന്നാണ് ട്രംപ്. മേഖലയില്‍ സംഘര്‍ഷം രൂക്ഷമാവുകയും എണ്ണവില 2022-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഈ പ്രസ്താവന.

ലോകത്തിലെ ആകെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്നത് തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. എന്നാല്‍ ഇസ്രയേല്‍-അമേരിക്ക സഖ്യവും ഇറാനും തമ്മിലുള്ള പോരാട്ടം കടുത്തതോടെ ഇതുവഴിയുള്ള കപ്പല്‍ ഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും നിലച്ച മട്ടിലാണ്.

നിലവില്‍ കടലിടുക്ക് തുറന്നതാണെന്നും കപ്പലുകള്‍ പ്രവേശിച്ചു തുടങ്ങിയെന്നും ട്രംപ് അവകാശപ്പെടുമ്പോഴും, ഒരു കപ്പലിനെ പോലും കടത്തിവിടില്ലെന്ന കര്‍ക്കശ നിലപാടിലാണ് ഇറാന്‍. ഇറാന്‍ നടത്തിയ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങളില്‍ നിരവധി ചരക്ക് കപ്പലുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് ഏഴ് കപ്പല്‍ ജീവനക്കാര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it