Latest News

പ്രധാനമന്ത്രിയുടെ കൊച്ചി സന്ദര്‍ശനം; നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രിയുടെ കൊച്ചി സന്ദര്‍ശനം; നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
X

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കലൂര്‍, മറൈന്‍ ഡ്രൈവ് മേഖലകളിലാണ് നിയന്ത്രണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് 8000ഓളം പോലിസുകാരെയാണ് സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ന് രാത്രി 10 മണി മുതല്‍ വിവിഐപി സന്ദര്‍ശനം കഴിയുന്നതുവരെ നഗരത്തിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. ആംബുലന്‍സ്, ഫയര്‍ സര്‍വീസ് തുടങ്ങിയ അത്യാവശ്യ വാഹനങ്ങള്‍ക്ക് സാഹചര്യം അനുസരിച്ച് തടസമില്ലാതെ പോകാന്‍ സൗകര്യം ഒരുക്കും. യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ പ്ലാന്‍ ചെയ്യണമെന്നും കൊച്ചി സിറ്റി ട്രാഫിക് പോലിസ് അഭ്യര്‍ഥിച്ചു.

നഗരത്തിലെ എല്ലാ പോലിസ് ഉദ്യോഗസ്ഥരും അവധി ഒഴിവാക്കി ഡ്യൂട്ടിക്ക് കയറണമെന്ന പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കൂടാതെ സിറ്റി പോലിസിന് ഇന്നും നാളെയും രാവിലെ എട്ടുമണി മുതല്‍ രാത്രി എട്ടുമണി വരെ നിര്‍ബന്ധിത ഡ്യൂട്ടി നല്‍കിയിട്ടുണ്ട്. നഗരത്തില്‍ നാളെ രാവിലെ 10 മണി മുതല്‍ മൂന്നു മണിവരെ ഗതാഗത നിയന്ത്രണമുണ്ടാകുമെന്നും അറിയിപ്പുണ്ട്.

Next Story

RELATED STORIES

Share it