Latest News

പരിസ്ഥിതി ലോല മേഖല; കോഴിക്കോട് മലയോര മേഖലകളില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഒപ്പമാണെന്ന് കത്തോലിക്കാ സഭക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കി.

പരിസ്ഥിതി ലോല മേഖല; കോഴിക്കോട് മലയോര മേഖലകളില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍
X

കോഴിക്കോട്:സംരക്ഷിത വന മേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച സുപ്രിംകോടതി ഉത്തരവില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ ശക്തമാകുന്നു.കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

പേരാമ്പ്ര, കൂരാച്ചുണ്ട്, കോടഞ്ചേരി ഉള്‍പ്പടെയുള്ള ജില്ലയിലെ 14 പഞ്ചായത്തുകളെ പൂര്‍ണമായും കാരശ്ശേരി, താമരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളെ ഭാഗികമായും ഹര്‍ത്താല്‍ ബാധിക്കും.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രി, പാല്‍, പത്രം തുടങ്ങിയവരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.വിധിക്കെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

അതേസമയം, ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഒപ്പമാണെന്ന് കത്തോലിക്കാ സഭക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കി. കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥമായി ഇടപെടണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു. വിധിയില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.




Next Story

RELATED STORIES

Share it