Latest News

മതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം നിൽക്കും: സി രവീന്ദ്രനാഥ്

മതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം നിൽക്കും: സി രവീന്ദ്രനാഥ്
X

തൃശൂര്‍: തൃശൂര്‍ കേരളവര്‍മ കോളജിലെ പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി ചാലക്കുടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി രവീന്ദ്രനാഥ്. താന്‍ നില്‍ക്കുന്ന ചാലക്കുടിയും വോട്ട് രേഖപ്പെടുത്തിയ തൃശൂരും അടക്കം കേരളത്തിലെ മിക്ക മണ്ഡലങ്ങളിലും എല്‍ഡിഎഫ് ജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനം യഥാര്‍ത്ഥ രാഷ്ട്രീയം ഉള്‍ക്കൊണ്ട് കൃത്യമായി പ്രതികരിക്കുന്നു എന്നതിന്റെ തെളിവാണ് രാവിലെ മുതലേ പോളിങ് ബൂത്തില്‍ അനുഭവപ്പെടുന്ന തിരക്കെന്നും അദ്ദേഹം പറഞ്ഞു. മതേതര ഇന്ത്യയെ കാത്ത് സൂക്ഷിക്കാനും വര്‍ഗീയതയെ എതിര്‍ക്കാനും എക്കാലത്തും മുന്നിലുണ്ടായിരുന്നത് എല്‍ഡിഎഫാണ്. അത് തുടരാന്‍ ജനം എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു

Next Story

RELATED STORIES

Share it