Latest News

രാജ്യത്തിന്റെ പ്രതിസന്ധി ഉയര്‍ത്തിക്കാട്ടുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു: എം കെ ഫൈസി

രാജ്യത്തിന്റെ പ്രതിസന്ധി ഉയര്‍ത്തിക്കാട്ടുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു: എം കെ ഫൈസി
X

മലപ്പുറം: രാജ്യം ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുമ്പോഴും അത് ഉയര്‍ത്തിക്കാട്ടുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടിരിക്കുകയാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ഇലക്ഷന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് രാജ്യത്തിനെതിരായ വിമര്‍ശനമായി ചിത്രീകരിക്കുകയാണ്. ഫാഷിസ്റ്റ് സര്‍ക്കാരിന്റെ മുസ് ലിം വിരുദ്ധ-ജനവിരുദ്ധ സമീപനങ്ങള്‍ തുറന്നുകാട്ടുന്നതിലും അത് ജനങ്ങളില്‍ എത്തിക്കുന്നതിലും പ്രതിപക്ഷം സമ്പൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ ദലിതുകളും മുസ് ലിംകളും ക്രൈസ്തവരും അനുഭവിക്കുന്ന പ്രതിസിന്ധി തുറന്നു കാട്ടുന്നതില്‍ പ്രതിപക്ഷത്തിന് ആത്മാര്‍ഥതയില്ലെന്നും രാജ്യത്തെ മര്‍ദ്ദിത സമൂഹത്തിന് എസ്ഡിപിഐ കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറിമാരായ ഇല്യാസ് മുഹമ്മദ് തുംബെ, പി അബ്ദുല്‍ മജീദ് ഫൈസി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി ആര്‍ സിയാദ്, പി പി റഫീഖ്, പി കെ ഉസ്മാന്‍, സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍, വി ടി ഇക്റാമുല്‍ ഹഖ് ജില്ലാ പ്രസിഡന്റുമാരായ അന്‍വര്‍ പഴഞ്ഞി, സഹീര്‍ ചാലിപ്പുറം, കെ വി അബ്ദുല്‍ നാസര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it