പിണറായി വിജയന്റെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മോഡല്‍ കേരളത്തിലെ ജനം തള്ളി: യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍

25 May 2019 10:42 AM GMT
കേരളത്തില്‍ സവര്‍ണ- അവര്‍ണ വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമം സിപിഎമ്മിന് തന്നെ തിരിച്ചടിയായി.ഏതെങ്കിലും ഒരു സമൂഹത്തിന്റെ മാത്രം ഏകീകരണമല്ല, പൊതുസമൂഹം യുഡിഎഫിനൊപ്പം നിന്നതാണ് ഇത്ര വലിയ വിജയത്തിന് കാരണം.കോണ്‍ഗ്രസിനെ ഏത് വിധേനയും പരാജയപ്പെടുത്തണമെന്ന തീരുമാനം സിപിഎമ്മിന്റെ തകര്‍ച്ചയിലേക്കാണ് നയിച്ചത്

കര്‍ദിനാളിനെതിരെ വ്യാജ രേഖ : ഫാ.ടോണി കല്ലൂക്കാരനെ 28വരെ അറസ്റ്റു ചെയ്യരുതെന്ന് കോടതി

25 May 2019 9:58 AM GMT
ഫാ.ടോണി കല്ലൂക്കാരന്റെയും ഫാ.പോള്‍ തേലക്കാട്ടിലിന്റെയും മുന്‍കൂര്‍ ജാമ്യഹരജി 28 ന് പരിഗണിക്കും. കേസില്‍ റിമാന്റില്‍ കഴിയുന്ന മൂന്നാം പ്രതി ആദിത്യയുടെ ജാമ്യാപേക്ഷ 27 ന് പരിഗണിക്കും. ഫാ. ടോണി കല്ലൂക്കാരനോട് ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. ചോദ്യംചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട കൊണ്ടുള്ള നോട്ടീസ് അദ്ദേഹത്തിന്റെ താമസസ്ഥലത്താണ് അന്വേഷണം സംഘം പതിച്ചത്

തിരിച്ചടികളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഇടതുപക്ഷം തിരിച്ചുവരുമെന്ന് പി രാജീവ്

25 May 2019 4:01 AM GMT
വിശ്രമ രഹിതമായി പ്രവര്‍ത്തിച്ച പ്രിയപ്പെട്ടവരെ , നിരാശപ്പെടേണ്ടതില്ല. ചരിത്രത്തിന്റെ പ്രയാണം പിരിയന്‍ ഗോവണി പോലെയാണ്. കയറ്റിറക്കങ്ങള്‍, വളവു തിരിവുകള്‍.... തിരിച്ചിറങ്ങുകയണോയെന്ന് തോന്നിയെന്നു വരാം, എന്നാല്‍ ചരിത്രത്തിന്റെ പ്രയാണം മുന്നോട്ട് തന്നെ.മോദി ഭീതി യുഡിഎഫിലേക്ക് കേന്ദ്രീകരിച്ചു. ചരിത്ര അനുഭവങ്ങള്‍ ഭീതിയുടെ ഇരുട്ടില്‍ മറന്നതായി നടിച്ചു. ഇതല്ലാതെയും എന്തെങ്കിലും പാളിച്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതും പരിശോധിച്ച് തിരുത്തും

കര്‍ദിനാള്‍ ഉറപ്പു പാലിച്ചില്ലെന്ന്; വ്യജരേഖ കേസില്‍ സിബി ഐ അന്വേഷണം വേണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത

25 May 2019 3:16 AM GMT
അതിരൂപതയിലെ ഒരു വൈദികനും വ്യാജ രേഖകള്‍ ചമയ്ക്കുന്നതിന് പ്രേരണ നല്‍കുകയോ ഗൂഡാലോചന നടത്തുകയോ ചെയ്തിട്ടില്ല.മറിച്ചുള്ള മുഴുവന്‍ പ്രചരണങ്ങളും വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമാണ്.ഈ രേഖകള്‍ ഉപയോഗിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പ്രചരണം സത്യവിരുദ്ധം.കസ്റ്റഡിയിലെടുത്ത യുവാവിനെ ക്രൂരമായി പീഡിപ്പിച്ച് വൈദികര്‍ക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു.യുവാവിനെ പീഡിപ്പിച്ചതിനെതിരെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതി സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്തു

ആറു കോടിയുടെ സ്വര്‍ണ കവര്‍ച്ച : സ്വര്‍ണ ശുദ്ധീകരണ ശാലയിലെ മുന്‍ ഡ്രൈവറടക്കം നാലു പേര്‍ കസ്റ്റഡിയില്‍

25 May 2019 2:46 AM GMT
എടയാറിലെ സ്വര്‍ണ ശുദ്ധീകരണ ശാലയിലെ മുന്‍ ജീവനക്കാരനായ ഇടുക്കി സ്വദേശി ബിബിന്‍ നെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്ത് റിമാന്റു ചെയ്തിരുന്നു. ഇയാള്‍ സ്വര്‍ണം കവര്‍ച്ച ചെയ്യാനുള്ള ഗൂഡാലോചനയില്‍ പങ്കെടുത്തതായിട്ടാണ് പോലിസ് പറയുന്നത്.ഇയാളില്‍ നിന്നും ലഭിച്ച മൊഴിയനുസരിച്ച് സ്വര്‍ണം കവര്‍ച്ച ചെയ്ത സംഘത്തിലുള്ള മറ്റുള്ളവരെക്കുറിച്ച് പോലിസിന് വിവരം ലഭിച്ചിരുന്നു.കസ്റ്റഡിയിലുള്ളവരെ മൂന്നാറില്‍ നിന്നാണ് പിടികൂടിയിരിക്കുന്നതെന്നാണ് വിവരം

സംസ്ഥാനത്ത് 1345 സി ബി എസ് ഇ അംഗീകാരമുളള സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതായി സിബിഎസ്ഇ ഹൈക്കോടതിയില്‍

24 May 2019 1:47 PM GMT
സി ബി എസ് ഇ അംഗീകാരം തേടി 870 സ്‌കൂളുകള്‍ നല്‍കിയ അപേക്ഷകള്‍ പരിഗണിക്കണമെന്ന ഹരജികളിലാണ് കോടതി ആവശ്യ പ്രകാരം അംഗീകൃത സ്‌കൂളുകളുടെ പട്ടിക സിബിഎസ് ഇ കോടതിക്ക് കൈമാറിയത്.പത്തും പന്ത്രണ്ടും ക്ലാസുകളൊഴികെ മറ്റു ക്ലാസുകളിലായി 9.37 ലക്ഷത്തോളം കുട്ടികള്‍ പഠിക്കുന്നുണ്ടെന്നും ബോര്‍ഡ് സമര്‍പ്പിച്ച സത്യവാങ്മുലത്തില്‍ വിശദീകരിച്ചു

കര്‍ദിനാളിനെതിരെ വ്യാജരേഖ: ഹാജരാകണമെന്ന് നിര്‍ദേശിച്ച് ഫാ.ടോണി കല്ലുക്കാരന് അന്വേഷണ സംഘത്തിന്റ നോട്ടീസ്

24 May 2019 1:19 PM GMT
ചോദ്യംചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട കൊണ്ടുള്ള നോട്ടീസ് അദ്ദേഹത്തിന്റെ താമസസ്ഥലത്താണ് അന്വേഷണം സംഘം പതിച്ചത്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ ഫാ.ടോണി കല്ലൂക്കാരന്‍ സമര്‍പ്പിച്ച് മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും

മോഡിയെയും അമിത്ഷായെയും പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ; ഇരുവരെയും രാഷ്ട്രീയ പാര്‍ടികള്‍ മാതൃകയാക്കണമെന്ന്

24 May 2019 10:38 AM GMT
മോദിയെയും അമിത്ഷായെയും മറ്റു രാഷ്ട്രീയ പാര്‍ടികള്‍ കണ്ടുപഠിക്കണം.കഠിനാധ്വാനികളാണ് ഇരുവരും. മോഡി പ്രധാനമന്ത്രിയായതിനു ശേഷം പാര്‍ലമെന്റില്‍ പ്രസംഗിച്ചാലും വിദേശത്ത് പ്രസംഗിച്ചാലും അത് ഒരു രാഷ്ട്രീയ പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതുപോലെയാണ്.മനോഹരമായി സംസാരിക്കുന്നയാളാണ് മോഡി.അതിഗംഭീരമായി സംസാരിക്കാന്‍ കഴിയും ജനങ്ങളെ ആവേശം കൊള്ളിക്കാനും കഴിയും.പ്രധാനമന്ത്രിയുടെ കസേരയിലിരുന്നാലും പ്രസംഗിക്കുന്നത് ബിജെപി നേതാവ് പ്രസംഗിക്കുന്നതു പോലെയാണ്.

വിമര്‍ശനവുമായി സിപിഎം നേതാവ് എം എം ലോറന്‍സ്; മുഖ്യമന്ത്രിയുടെ ശൈലി ദുര്‍വ്യാഖ്യാനങ്ങള്‍ക്കിടവരുത്തി

24 May 2019 7:52 AM GMT
ചെയ്ത കാര്യങ്ങളിലോ പറഞ്ഞ കാര്യങ്ങളിലോ തെറ്റില്ലെങ്കില്‍ പോലും തെറ്റില്ലാത്ത കാര്യം പറയുമ്പോള്‍ പറയുന്നതിന് സ്വീകരിക്കേണ്ട ഒരു ഭാഷയും ശൈലിയുമുണ്ട്.വേണ്ടത്ര ശ്രദ്ധയോടുകൂടിയല്ലെങ്കില്‍ അത് ദുര്‍വ്യാഖ്യാനത്തിന് ഇടവരുത്തും.ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ സ്വാധീനിച്ചിട്ടുണ്ട്.പാര്‍ടി കുടുംബത്തില്‍പ്പെട്ട സ്ത്രീകള്‍ പോലും ഇതിന്റെ ഭാഗമായിപോയിട്ടുണ്ട്

ആലപ്പുഴയിലെ പരാജയം കോണ്‍ഗ്രസ് നേതൃത്വം പരിശോധിക്കണമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍

24 May 2019 4:21 AM GMT
ആലപ്പുഴയിലെ പരാജയം പാര്‍ടി നേതൃത്വം കൃത്യമായി വിലയിരുത്തുമെന്നാണ് താന്‍ കരുതുന്നത്.ചേര്‍ത്തലയില്‍ ആരിഫിന് വന്‍ ഭുരിപക്ഷമുണ്ടാകുകയും യുഡിഎഫിന് വോട്ടുകുറയുകയും ചെയ്തത് സംബന്ധിച്ച് പാര്‍ടി വിലയിരുത്തുമെന്ന് ചോദ്യത്തിന് മറുപടിയായി ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.ആര്‍ക്കെങ്കിലും പിഴവു വന്നതായി ഇപ്പോള്‍ തനിക്ക് മനസിലാക്കാന്‍ കഴിയുന്നില്ലെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു

ആറു കോടിയുടെ സ്വര്‍ണ കവര്‍ച്ച: പിടിയിലായ മുന്‍ ജീവനക്കാരന്റെ അറസ്റ്റ് രേഖപെടുത്തി; ഇന്ന് കോടതിയില്‍ ഹാജരാക്കും

24 May 2019 3:33 AM GMT
എറണാകുളത്ത് നിന്നും എടയാറിലെ സ്വര്‍ണ ശുദ്ധീകരണ ശാലയിലേക്ക് കാറില്‍ കൊണ്ടുവന്ന 20 കിലോ സ്വര്‍ണമാണ് അര്‍ധരാത്രിയോടെ ബൈക്കിലെത്തിയ രണ്ട് അംഗ സംഘം കാര്‍ തടഞ്ഞു നിര്‍ത്തി ഉള്ളിലുണ്ടായിരുന്നവരെ ആക്രമിച്ച ശേഷം കവര്‍ന്നത്.കാറിലുണ്ടായിരുന്ന നാലു ജീവനക്കാരെയും ശുദ്ധീകരണ ശാലയിലെ മറ്റ് ജീവന ക്കാരെയും ചോദ്യം ചെയ്തതില്‍ നിന്നുമാണ് അന്വേഷണം മുന്‍ ജീവനക്കാരിലേക്ക് തിരിഞ്ഞത്

കര്‍ദിനാളിനെതിരെ വ്യാജ രേഖ:മൂന്നാം പ്രതി ആദിത്യയുടെ ജാമ്യാപേക്ഷ തള്ളി

23 May 2019 2:14 PM GMT
ആദ്യത്യയെ കോടതി വീണ്ടും റിമാന്റു ചെയ്തു. നേരത്തെ അറസ്റ്റിലായി റിമാന്റിലായിരുന്ന ആദിത്യയെ അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമായിരുന്നു കഴിഞ്ഞ ദിവസം കോടതി ഒരു ദിവസത്തേയക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്.ഇന്ന് ഉച്ചയക്ക് 12 ഓടെ ഹാജരാക്കണമെന്ന നിര്‍ദേശത്തോടെയായിരുന്നു കാക്കനാട് ഒന്നാം ക്ലാസ് മജിസട്രേറ്റ് കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്. ആദിത്യയേയും കൂട്ടി വിവിധ കേന്ദ്രങ്ങളില്‍ ആലുവ ഡിവൈഎസ്പി എ വിദ്യാധരന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി

ഇനിയും മുഖ്യമന്ത്രിയായി തുടരണോയെന്ന് പിണറായി വിജയന്‍ ചിന്തിക്കണം: ബെന്നി ബഹനാന്‍

23 May 2019 12:50 PM GMT
സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തല്‍ കൂടിയാകും തിരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ നടത്തിയ അഭിപ്രായത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോയെന്നു വ്യക്തമാക്കണം. വിശ്വാസത്തെ അവിശ്വാസം കൊണ്ട് നേരിടാന്‍ ഒരുങ്ങിയ പിണറായി വിജയന് വലിയ തിരിച്ചടിയാണ് ജനങ്ങള്‍ നല്‍കിയത്. ശബരിമല വിഷയത്തെ രാഷ്ട്രീയവല്‍്ക്കരിച്ച സിപിഎമ്മിനേയും ബിജെപിയെയും വിശ്വാസികള്‍ കൈവിട്ടു

കോണ്‍ഗ്രസിന് നിരാശയും സിപിഎമ്മിന് ആശ്വാസവും സമ്മാനിച്ച് ആലപ്പുഴ

23 May 2019 12:23 PM GMT
വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എം ആരിഫും തമ്മില്‍ ഇഞ്ചോടിഞ്ഞു പോരാട്ടമായിരുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുന്തോറും ലീഡു നില മാറി മറിയുകയായിരുന്നു

ഇന്നസെന്റിനെ വീഴ്ത്തി ബെന്നി ബഹനാന്‍

23 May 2019 10:28 AM GMT
പി സി ചാക്കേയ്‌ക്കെതിരെ നേടിയ അട്ടിമറി വിജയം യുഡിഎഫ് കണ്‍വീനാറയ ബെന്നി ബഹനാനെതിരെ ആവര്‍ത്തിക്കാമെന്നായിരുന്നു ഇന്നസെന്റിന്റെയും എല്‍ഡിഎഫിന്റെയും കണക്കൂട്ടലെങ്കിലും ഇത് പാടെ തകര്‍ന്നു പോയ കാഴ്ചയായിരുന്നു കണ്ടത്. പി സി ചാക്കോയ്‌ക്കെതിരെ കഴിഞ്ഞ തവണ ഇന്നസെന്റ് വിജയിച്ചത് 13,884 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു. എന്നാല്‍ ഇക്കുറി 85 ശതമാനം വോട്ടുകള്‍ എണ്ണികഴിഞ്ഞപ്പോള്‍ തന്നെ ഇന്നസെന്റിനെതിരെ ബെന്നി ബഹനാന്‍ നേടിത് 1,15,555 വോട്ടുകളുടെ ഭൂരിപക്ഷമാണ്.വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ഭൂരിപക്ഷം ഇതിലും ഉയരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല

പിതാവിന്റെ പാത പിന്തുടര്‍ന്ന് എറണാകുളത്ത് ചരിത്ര വിജയം നേടി ഹൈബി ഈഡന്‍

23 May 2019 9:46 AM GMT
റെക്കാര്‍ഡ് ഭൂരിപക്ഷം നേടിയാണ് എറണാകുളത്തിന്റെ എംഎല്‍എയായ ഹൈബി ഈഡന്‍ ലോക്‌സഭയുടെ പടികള്‍ കയറുന്നത്1,69,219 പരം വോട്ടുകളാണ് ഹൈബി ഈഡന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണ യൂഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച് വിജയിച്ച പ്രഫ കെ വി തോമസിന്റെ ഭൂരിപക്ഷം 87,047 വോട്ടുകളായിരുന്നു. ഇതിന്റെ ഇരട്ടിയിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് ഹൈബി ഈഡന്‍ ഇത്തവണ നേടിയിരിക്കുന്നത്

യുഡിഎഫിന്റെ വിജയം സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്ത്: ഉമ്മന്‍ ചാണ്ടി

23 May 2019 8:41 AM GMT
കേരളത്തില്‍ ട്വന്റി ട്വന്റി വിജയമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നതെന്നും എല്ലാ വിഭാഗങ്ങളൂം യുഡിഎഫിനൊപ്പം അണിനിരന്നതിനെ തുടര്‍ന്നാണ് യുഡിഎഫിന് കേരളത്തില്‍ ഇത്രയം വലിയ വിജയം നേടാന്‍ കഴിഞ്ഞതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു

കേരളത്തില്‍ യുഡിഎഫിന് വന്‍ വിജയം സമ്മാനിച്ചതിന്റെ ശില്‍പി മുഖ്യമന്ത്രി പിണറായി വിജയന്‍: കെ സുധാകരന്‍

23 May 2019 8:03 AM GMT
കേരളത്തില്‍ യൂഡിഎഫിന് ഇത്രയേറെ തിളക്കമുള്ള വിജയം സമ്മാനിച്ചതിന്റെ മുഖ്യ ശില്‍പി മുഖ്യമന്ത്രി പിണറായി വിജയനാണൈന്നും അദ്ദേഹത്തിന് താന്‍ നന്ദി പറയുകയാണെന്നും കെ സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.എവിടെയാണ് കേരളമെന്ന് എല്‍ഡിഎഫിന് ആലോചിക്കാനുള്ള പഠഠമാണ് കേരളത്തിലെ യുഡിഎഫിന്റെ വിജയം

കേരളത്തില്‍ മതധ്രുവീകരണം ഉണ്ടായെന്ന് മന്ത്രി ഇ പി ജയരാജന്‍

23 May 2019 6:37 AM GMT
കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അപ്രതീക്ഷിതമായ തിരിച്ചടിയാണുണ്ടായിരിക്കുന്നത്.ശബരിമലയടക്കമുള്ള വിഷയങ്ങള്‍ തിരിച്ചടിക്ക് കാരണമായിട്ടുണ്ടോയെന്ന് പരിശോധിക്കണം.കേരള രാഷ്ട്രീയത്തില്‍ അത്തരത്തിലുളള സംഭവികാസമാണ് ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്.

ആലത്തൂരിലെ ജനങ്ങള്‍ ഹൃദയത്തില്‍ സ്വീകരിച്ചതില്‍ നന്ദിയെന്ന് രമ്യഹരിദാസ്

23 May 2019 6:08 AM GMT
ആലത്തൂരില്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ഒരു ജനപ്രതിനിധി വേണമെന്ന ആലത്തൂരുകാരുടെ ആഗ്രഹത്തെ തുടര്‍ന്നായിരിക്കും ഇത്രയും വലിയ മുന്നേറ്റം ആലത്തൂരില്‍ തനിക്ക് കാഴ്ച വെയ്ക്കാന്‍ സാധിച്ചിരിക്കുന്നത്.

37 രാജ്യങ്ങളിലെ അംബാസിഡര്‍മാര്‍ നെടുമ്പാശേരിയില്‍ ;ആഗോളതലത്തില്‍ കണ്‍സള്‍ട്ടന്‍സിക്ക് സന്നദ്ധമെന്ന് സിയാല്‍

23 May 2019 2:29 AM GMT
ഐഎസ്എയുടെയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് ആഗോളതലത്തില്‍ സൗരോര്‍ജ കണ്‍സള്‍ട്ടന്‍സിക്ക് സന്നദ്ധമാണെന്ന് നെടുമ്പാശേരി വിമാനത്താവളം നടത്തിപ്പു കമ്പനിയായ കൊച്ചി ഇന്റര്‍നാണല്‍ എയര്‍പോര്‍ട് ലിമിറ്റഡ്(സിയാല്‍) വിദേശ പ്രതിനിധി സംഘത്തെ അറിയിച്ചു.ഫോസില്‍ ഇന്ധനങ്ങളോടുള്ള ആശ്രയത്വം കുറയ്ക്കാന്‍ കാര്യക്ഷമമായ സംരംഭങ്ങള്‍ രൂപവത്കരിക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന 74 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഐഎസ്എ

എക്‌സൈസ് സംഘത്തെ തോക്കിന്‍ മുനയില്‍ നിര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിച്ച രാജ്യാന്തര ലഹരിമരുന്നു കടത്തു സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍

22 May 2019 3:56 PM GMT
പുതുവൈപ്പ് ലൈറ്റ് ഹൗസിനു സമീപം ആലുവപ്പറമ്പ് വീട്ടില്‍ വര്‍ഗീസ് ജൂഡ്‌സണ്‍ (52) ആണ് പിടിയിലായത്. ഇയാളുടെ വാഹനത്തില്‍ നിന്ന് 6.5 കിലോ ചരസ് പിടിച്ചെടുത്തു. നേപ്പാളില്‍ നിര്‍മിച്ച പിസ്റ്റളും എട്ടു തിരകളും മഹീന്ദ്ര എക്‌സ്യുവി വാഹനവും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പിടിച്ചെടുത്ത ചരസിന് രാജ്യന്തര മാര്‍ക്കറ്റില്‍ ഇതിന് 13 കോടി രൂപ വില വരുമെന്നും കേരളത്തില്‍ ഇതുവരെ നടന്നിട്ടുള്ളതില്‍ ഏറ്റവും വലിയ ചരസ് വേട്ടയാണിതെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ ചന്ദ്രപാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

കല്ലട ട്രാവല്‍സിന്റെ ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവം ക്രൂരവും അംഗീകരിക്കാനാവാത്തതുമെന്ന് ഹൈക്കോടതി

22 May 2019 2:46 PM GMT
പ്രതികളുടെ പ്രവൃത്തി ഹീനമാണെന്നും കോടതി വ്യക്തമാക്കി. അതേ സമയം കേസിലെ പ്രതികളായ കല്ലട ട്രാവല്‍സിലെ ജീവനക്കാരുടെ തിരിച്ചറിയല്‍ പരേഡ് വൈകിയത് എന്തുകൊണ്ടെന്ന് ഹൈക്കോടതി ചോദിച്ചു.തിരിച്ചറിയല്‍ പരേഡിന് ഒരു മാസത്തിലധികം സമയം ആവശ്യമുണ്ടോയെന്നും കോടതി ആരാഞ്ഞു ഹരജിയില്‍ പ്രതികള്‍ക്ക് നോട്ടീസ് പുപ്പെടുവിക്കാന്‍ കോടതി ഉത്തരവിട്ടു.കേസിലെ ഒന്നു മുതല്‍ ഏഴുവരെ പ്രതികള്‍ക്ക് കഴിഞ്ഞ ദിവസമാണ് എറണാകുളം സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം: ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

22 May 2019 2:24 PM GMT
ലേഖയും മകള്‍ വൈഷ്ണവിയുമാണ് ഏതാനും ദിവസം മുമ്പ് ആത്മഹത്യ ചെയ്തത്. ഇവരുടെ ആത്മഹത്യയില്‍ ബാങ്കിനു പങ്കുണ്ടോ ,ബാങ്ക് മാനേജരെ ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ, പണയ ഭൂമിയുടെ സ്ഥിതി വിവരംഎന്ത് , സ്ഥലവും വീടും ഏറ്റെടുക്കാന്‍ കഴിയുമോ എന്നീ കാര്യങ്ങള്‍ സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ അറിയിക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവില്‍ നിര്‍ദേശിച്ചു

കര്‍ദിനാളിനെതിരെ വ്യജ രേഖ: വൈദികര്‍ തമ്മില്‍ ചേരിപ്പോര് മുറുകുന്നു; രേഖ വ്യാജമല്ലെന്ന് നിലപാടിലുറച്ച് എറണാകുളം-അങ്കമാലി അതിരൂപത

22 May 2019 1:17 PM GMT
അന്വേഷണ വിഷയമായ രേഖകള്‍ യഥാര്‍ഥമാണെന്നാണ് അതിരൂപതയുടെ നിലപാട്. ഈ രേഖകള്‍ ഫാ. പോള്‍ തേലക്കാട്ടിന് നല്‍കിയ ആദിത്യ എന്ന യുവാവിനെ അന്യായമായി പോലിസ് പീഡിപ്പിക്കുന്നതും, അതിരൂപതയിലെ വൈദികരെ മനഃപൂര്‍വ്വം പ്രതിചേര്‍ക്കുന്നതും പ്രതിഷേധാര്‍ഹമാണെന്നും അതിരൂപത നേതൃത്വം വ്യക്തമാക്കി.രേഖകള്‍ സംബന്ധിച്ച് പോലിസ് അന്വേഷണം സത്യസന്ധവും സുതാര്യവും സമഗ്രവും ആകണം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പോലിസ് അന്വേഷണം തെറ്റായ ദിശയിലാണ്.പോലിസിനുമേല്‍ ആരുടെയൊക്കെയോ സ്വാധീനമുണ്ടെന്നും അതിരൂപത

കര്‍ദിനാളിനെതിരെ വ്യാജ രേഖ ചമച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം ; കേസില്‍ നിന്നും പിന്നോട്ടില്ലെന്ന് സീറോ മലബാര്‍ സഭ സ്ഥിരം സിനഡ്

22 May 2019 11:27 AM GMT
വ്യാജ രേഖ ചമച്ചത് സഭാ അധികാരികളെയും സംവിധാനങ്ങളെയും വികലമായി ചിത്രീകരിക്കുകയെന്ന ലക്ഷ്യത്തോടെ. കേസിന്റെ അന്വേഷണം അട്ടിമറിക്കാനോ അന്വേഷണ ഉദ്യോഗസ്ഥരെ നിര്‍വീര്യമാക്കനോ ഉളള ശ്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കണം.അസാധാരണ കാര്യങ്ങളാണ് കേസുമായി ബന്ധപ്പെട്ട് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും മീഡിയ കമ്മീഷന്‍

പി വി അന്‍വറിന്റെ ബന്ധുവിന്റെ പേരിലുള്ള തടയണ പൂര്‍ണമായും പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി

22 May 2019 9:37 AM GMT
തടയണയിലെ വെള്ളം മാത്രം തുറന്നുവിട്ടത് കൊണ്ട് കാര്യമില്ലെന്നും തടയണ പൂര്‍ണമായും പൊളിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയവും പ്രകൃതി ദുരന്തവും കണ്ടതല്ലേ അതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടില്ലേയെന്നും എല്ലാം മറന്നു പോയോ എന്നും കോടതി ചോദിച്ചു.ഈ മാസം 30 നുളളില്‍ ഉത്തരവ് നടപ്പിലാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു

നടി ആക്രമിക്കപ്പെട്ട കേസ്: സിബി ഐ അന്വേഷണം വേണമെന്ന നടന്‍ ദിലീപിന്റെ ഹരജി ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി

22 May 2019 7:08 AM GMT
കേസുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രിം കോടതിയില്‍ നല്‍കിയിട്ടുള്ള ഹരജിയിലെ തീരുമാനം അറിഞ്ഞതിനു ശേഷം ഹരജിയില്‍ വാദം കേള്‍ക്കാന്‍ ദിലീപിന് വീണ്ടും അപേക്ഷ നല്‍കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.കേസിന്റെ അന്വേഷണം എത് ഏജന്‍സി നടത്തണമെന്ന് പ്രതിഭാഗമല്ല തീരൂമാനിക്കേണ്ടതെന്നും വാദം കേള്‍ക്കുന്നതിനിടയില്‍ കോടതി വാക്കാല്‍ പറഞ്ഞു

കര്‍ദിനാളിനെതിരെ വ്യാജ രേഖ:മൂന്നാം പ്രതി ആദിത്യയെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

22 May 2019 6:37 AM GMT
നാളെ ഉച്ചയ്ക്ക് 12 വരെയാണ് പോലിസ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.മൂന്നു ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പോലിസിന്റെ ആവശ്യത്തെ പ്രതിഭാഗം അഭിഭാഷകന്‍ ശക്തമായി എതിര്‍ത്തു

കണ്ടെയ്നര്‍ റോഡില്‍ ബൈക്കപകടത്തില്‍ ഒരാള്‍ മരിച്ചു

22 May 2019 1:00 AM GMT
ഇന്നലെ രാത്രി 9.30ന് കണ്ടെയ്നര്‍ റോഡില്‍ പൊന്നാരിമംഗലം ടോള്‍ പ്ലാസയ്ക്ക് സമീപമാണ് അപകടം. പൊന്നാരിമംഗലം സ്വദേശി സുബാഷ് (ബിനി- 51) ആണ് മരിച്ചത്. വല്ലാര്‍പ്പാടം സ്വദേശി എബിന്‍ (25)നാണ് പരിക്കേറ്റത്.

യാത്രക്കാരെ മര്‍ദിച്ച സംഭവം: സുരേഷ് കല്ലട ബസിലെ ജീവനക്കാരായ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

22 May 2019 12:46 AM GMT
ഹരജി കോടതി ഇന്ന് പരിഗണിക്കും .കേസിലെ ഒന്നു മുതല്‍ ഏഴുവരെ പ്രതികള്‍ക്ക് കഴിഞ്ഞ ദിവസമാണ് എറണാകുളം സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത് .അന്വേഷണം പ്രാഥമിക ഘട്ടത്തിലാണന്നും പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് പുര്‍ത്തിയായിട്ടില്ലന്നും തൊണ്ടിമുതലുകള്‍കണ്ടെടുക്കാനുണ്ടന്നും പ്രതികളുടെ കസ്റ്റഡി ആവശ്യമുണ്ടന്നും സര്‍ക്കാര്‍ ഹരജിയില്‍ ആവശ്യപ്പെട്ടു.

വാഹനാപകടം: ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു

21 May 2019 2:58 PM GMT
പാലാരിവട്ടം ജങ്ഷന് സമീപം ദേശീയ പാതയില്‍ അര്‍ധരാത്രിയോടെയായിരുന്നു അപകടം. റോഡിലൂടെ സമാന്തരമായി പോകുകയായിരുന്ന ഓട്ടോറിക്ഷയ്ക്കും കണ്ടെയ്‌നര്‍ ലോറിക്കുമിടയിലെ ചെറിയ വിടവിലൂടെ ബൈക്ക് മുന്നോട്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു.

പെരിയ ഇരട്ടക്കൊലപാതകം: അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ വിമര്‍ശനം

21 May 2019 1:14 PM GMT
കേസിലെ പ്രതി സജി , രഞ്ജിത്, മുരളി എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനമുണ്ടായത്. പ്രതികളുടെ റിമാന്റ് റിപോര്‍ട്ടില്‍ ഇവര്‍ക്കെതിരെ വ്യക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി വിമര്‍ശനം നടത്തിയത്

ഭൂമിവില്‍പന വിവാദം : മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയുള്ള കേസിന്റെ നടപടികള്‍ കോടതി സ്റ്റേ ചെയ്തു

21 May 2019 10:15 AM GMT
ജോഷി വര്‍ഗീസ് നല്‍കിയ പരാതിയില്‍ കാക്കനാട് മജിസ്‌ടേറ്റ് കോടതി സ്വമേധയാ എടുത്ത കേസിന്റെ തുടര്‍ നടപടികളാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സ്റ്റേ ചെയ്തത്. അതിരൂപതയിലെ ഭൂമിയിടപാട് സംബഡിച്ച് എഴുകേസുകളാണ് നല്‍കിയിരുന്നത്. ഇതില്‍ ഒരു കേസിലെ നടപടിയാണ് കോടതി സ്്‌റ്റേ ചെയ്തിരിക്കുന്നത്

കര്‍ദിനാളിനെതിരെ വ്യാജ രേഖ: ഫാ.ടോണി കല്ലുക്കാരനെയും പ്രതി ചേര്‍ത്തു; രേഖ ചമയ്ക്കാന്‍ ഫാ.പോള്‍ തേലക്കാട്ടും ഫാ.ടോണിയും ഗൂഡാലോചന നടത്തിയെന്ന് പോലിസ്

21 May 2019 9:17 AM GMT
ഫാ.പോള്‍ തേലക്കാട്ടിലാണ് കേസിലെ ഒന്നാം പ്രതി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അഴിമതിക്കാരനായി ചിത്രീകരിച്ച് സമൂഹ മധ്യത്തില്‍ അപമാനിക്കുന്നതിനായി ഒന്നാം പ്രതിയും നാലാം പ്രതിയും ചേര്‍ന്ന് കുറ്റകരമായ ഗൂഡാലോചന നടത്തി കേസിലെ മൂന്നാം പ്രതിയായ ആദിത്യനെ ഉപയോഗിച്ച് വ്യാജ രേഖകള്‍ ചമച്ചുവെന്ന് കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കുന്നു

കേരള ബാങ്ക് രണ്ട് മാസത്തിനകം യാഥാര്‍ഥ്യമാകും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

21 May 2019 4:13 AM GMT
ആധുനിക സേവന രംഗത്ത് പുതുതലമുറ ബാങ്കുകള്‍ക്കൊപ്പം സഹകരണ ബാങ്കുകളും ഉയരും. ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ ഉള്‍പ്പെടെ യുവജനത ആഗ്രഹിക്കുന്ന ആധുനിക സേവനങ്ങള്‍ സഹകരണ മേഖലയില്‍ ലഭ്യമാക്കും
Share it
Top