Business

പോപ്പീസ് ബേബികെയര്‍ പ്രൊഡക്ട്‌സ് 'ഡയപ്പര്‍' ശ്രേണി പുറത്തിറക്കി

സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫയര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോര്‍ഫിന്‍ പേട്ട ആണ് ഡയപ്പര്‍ സീരീസ് പുറത്തിറക്കിയത്. ആദ്യ വില്‍പനയുടെ ഉദ്ഘാടനം പോപ്പീസ് ബേബി കെയര്‍ മാനേജിങ്ങ് ഡയറക്ടര്‍ ഷാജു തോമസ് ഇക്ര ഹോസ്പിറ്റല്‍ ഗ്രൂപ്പ് പ്രസിഡന്റ് സി പി കുഞ്ഞിമുഹമ്മദിന് നല്‍കി നിര്‍വഹിച്ചു

പോപ്പീസ് ബേബികെയര്‍ പ്രൊഡക്ട്‌സ് ഡയപ്പര്‍ ശ്രേണി പുറത്തിറക്കി
X

കൊച്ചി : ബേബി കെയര്‍ ഉല്‍പന്ന നിര്‍മാതാക്കളായ പോപ്പീസ് ബേബി കെയര്‍ പ്രൊഡക്ട്‌സ് കുട്ടികള്‍ക്കായി 'ഡയപ്പര്‍' ശ്രേണി കൊച്ചിയില്‍ പുറത്തിറക്കി. സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫയര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോര്‍ഫിന്‍ പേട്ട ആണ് ഡയപ്പര്‍ സീരീസ് പുറത്തിറക്കിയത്. ആദ്യ വില്‍പനയുടെ ഉദ്ഘാടനം പോപ്പീസ് ബേബി കെയര്‍ മാനേജിങ്ങ് ഡയറക്ടര്‍ ഷാജു തോമസ് ഇക്ര ഹോസ്പിറ്റല്‍ ഗ്രൂപ്പ് പ്രസിഡന്റ് സി പി കുഞ്ഞിമുഹമ്മദിന് നല്‍കി നിര്‍വഹിച്ചു.

ചടങ്ങില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി സി ജേക്കബ്, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയട്രിക്‌സ് കൊച്ചി ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ഡോ. ആര്‍.മഞ്ചു, കേരള െ്രെപവറ്റ് ഹോസ്പിറ്റല്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് അഡ്വ.ഹുസൈന്‍ കോയ തങ്ങള്‍, ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ.മുജീബ് റഹ്മാന്‍, ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസ്സോസിയേഷന്‍ പ്രസിഡന്റ് വി. അയ്യപ്പന്‍ നായര്‍, പോപ്പീസ് എഫ്.എം.സി.ജി. ഡിവിഷന്‍ ബിസിനസ്സ് മേധാവി രവി എന്‍.മേനോന്‍, റീജണല്‍ മാനേജര്‍ അബ്ദുള്‍ അസ്സീസ് പ്രസംഗിച്ചു.മലേസ്യന്‍ കമ്പനിയുടെ സാങ്കേതിക സഹകരണത്തോടെ പോപ്പീസ് ബേബി കെയറിന്റെ സുസജ്ജമായ ഡയപ്പര്‍ നിര്‍മാണ ഫാക്ടറി കൊച്ചിയില്‍ സജ്ജമാവുകയാണ്.

Next Story

RELATED STORIES

Share it