Ernakulam

വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ചിറ്റാറ്റുകര ബ്രാഞ്ച് : സുഹ്‌റ റഫീഖ് പ്രസിഡന്റ്, ജാസ്മിന്‍ ഷംസു സെക്രട്ടറി

കണ്‍വെന്‍ഷന്‍ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പറവൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് ഫിദാ സിയാദ് ഉദ്ഘാടനം ചെയ്തു

വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ചിറ്റാറ്റുകര ബ്രാഞ്ച് : സുഹ്‌റ റഫീഖ് പ്രസിഡന്റ്, ജാസ്മിന്‍ ഷംസു സെക്രട്ടറി
X

പറവൂര്‍: 2022-25 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ചിറ്റാറ്റുകര ബ്രാഞ്ച് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.ബ്രാഞ്ച് പ്രസിഡന്റ് ആഷ്‌ന റിയാസിന്റെ അധ്യക്ഷതയില്‍ നടന്ന കണ്‍വെന്‍ഷന്‍ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പറവൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് ഫിദാ സിയാദ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം ജോയിന്റ് സെക്രട്ടറി സുമിത സുധീര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പുതിയ ഭാരവാഹികളായി സുഹ്‌റ റഫീഖ് (പ്രസിഡന്റ്), നീനു ഷഫീഖ് (വൈസ് പ്രസിഡന്റ്), ജാസ്മിന്‍ ഷംസു (സെക്രട്ടറി ) ഷാഹിദ (ജോ. സെക്രട്ടറി)തസ്‌നി ഷമീര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.എസ്.ഡി.പി.ഐ. പറവൂര്‍ മണ്ഡലം സെക്രട്ടറി നിഷാദ് അഷറഫ് സംസാരിച്ചു.തന്‍സി നിഥിന്‍ സ്വാഗതവും ജാസ്മിന്‍ ഷംസു നന്ദിയും രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it