Top

You Searched For "ernakulam "

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം അതി തീവ്രം;ഇന്നും പ്രതിദിന രോഗികളുടെ എണ്ണം ആറായിരം കടന്നു

6 May 2021 1:51 PM GMT
ഇന്നു മാത്രമായി 6506 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 6411 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.70 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ട്പോലിസ് ഉദ്യോഗസ്ഥര്‍ക്കും ഏഴ് സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം സ്ഥിരീകരിച്ചു

മാരക മയക്ക് മരുന്നുമായി യുവാവ് എക്സൈസിന്റെ പിടിയില്‍

5 May 2021 2:23 PM GMT
എറണാകുളം , ചേരാനല്ലൂര്‍ സ്വദേശി മുഹമ്മദ് അഫ്സല്‍(25)നെയാണ് തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.ഇയാളില്‍ നിന്നും 3.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി എക്‌സൈസ് സംഘം അറിയിച്ചു.

കൊവിഡ്: എറണാകുളത്ത് ആശങ്കയേറുന്നു;ഇന്ന് 6558 പേര്‍ക്ക് രോഗം

5 May 2021 1:51 PM GMT
6466 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്.66 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.മൂന്നു പോലിസ് ഉദ്യേഗസ്ഥര്‍ക്കും സി ഐ എസ് എഫ് ലെ ഒരാള്‍ക്കും 14 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു

കൊച്ചിയില്‍ ഹാഷിഷും എംഡിഎംഎ യുമായി യുവാവ് പിടിയില്‍

4 May 2021 11:32 AM GMT
പട്ടിമറ്റം കുമ്മനോട് പറക്കാട് വീട്ടില്‍ അനസ് (32) ആണ് റെയില്‍വേ സ്റ്റേഷനു സമീപം വെച്ച് ആലുവ പോലിന്റെ പിടിയിലായത്. എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടുന്നത്. പിടികൂടിയ മയക്കുമരുന്നുകള്‍ക്ക് രണ്ടു ലക്ഷത്തോളം രൂപ വിലവരുമെന്ന് പോലിസ് പറഞ്ഞു.

കൊച്ചിയില്‍ മയക്കുമരുന്നും കഞ്ചാവുമായി നാലു യുവാക്കള്‍ പിടിയില്‍

30 April 2021 3:20 AM GMT
കാസര്‍ഗോഡ് സ്വദേശി ആസിഫ്(24), കാക്കനാട് അത്താണി സ്വദേശി ഉമ്മറുല്‍ ഫാറൂക്ക്(23), കാക്കനാട് അത്താണി സ്വദേശിയായ മനുമണി(20),കാസര്‍ഗോഡ് സ്വദേശി ആശിബ് നിഹാല്‍(27) എന്നിവരെയാണ് കൊച്ചി സിറ്റി ഡാന്‍സാഫും ഇന്‍ഫോപാര്‍ക്ക് പോലിസ്,കളമശേരി പോലിസ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടികൂടിയത്

എറണാകളം ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം; ഇന്ന് 5369 പേര്‍ക്ക് രോഗം

29 April 2021 1:49 PM GMT
5217 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.143 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

ബുള്ളറ്റ് മോഷ്ടാവ് പിടിയില്‍

29 April 2021 10:13 AM GMT
കടുങ്ങല്ലൂര്‍ മുപ്പത്തടം തേമ്പാടത്ത് വീട്ടില്‍ അസ്ലം ജമാല്‍ (ജെറീഷ് -30) ആണ് ആലുവ പോലിസിന്റെ പിടിയിലായത്. ആലുവ പാലസ് റോഡിലുള്ള വീടിന്റെ മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന ബുള്ളറ്റ് ആണ് ഇയാള്‍ മോഷ്ടിച്ചത്

എറണാകുളത്ത് വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം

28 April 2021 8:01 AM GMT
പള്ളിമുക്കിലെ ഇലക്ട്രോണിക് സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്.അഗ്നിശമന സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തിവരികയാണ്

എറണാകുളം ജില്ലയില്‍ ഇന്ന് 2515 പേര്‍ക്ക് കൊവിഡ്

26 April 2021 12:52 PM GMT
2470 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.41 പേരുടെ രോഗത്തിന്റെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ക്കും സി ഐ എസ് എഫ് ലെ ഒരാള്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

കൊവിഡ്: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി എറണാകുളത്ത് അതിഥി കണ്‍ട്രോള്‍ റൂം ആരംഭിച്ചു

25 April 2021 8:03 AM GMT
ഇതര സംസ്ഥാന തൊഴിലാളികളുടെ തൊഴില്‍ ഉടമകള്‍ക്കും ഈ സേവനം ഉപയോഗിക്കാം. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അവരുടെ ഭാഷയില്‍ തന്നെ സംശയ നിവാരണം നടത്താനാവുന്ന വിധത്തിലാണ് കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിരിക്കുന്നത്. ആസാമീസ് , ബംഗാളി, ഒറിയ, ഇംഗ്ലീഷ് ഭാഷകളില്‍ ആശയ വിനിമയം നടത്താം. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിന്റെ സഹകരണത്തോടെയാണ് കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം. കണ്‍ട്രോള്‍ റൂം നമ്പറുകള്‍: 9072303275, 9072303276

എറണാകുളം ജില്ലയില്‍ ഇന്ന് 3320 പേര്‍ക്ക് കൊവിഡ്

24 April 2021 1:14 PM GMT
3265 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.42 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം;പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നാലായിരം കടന്നു

22 April 2021 2:19 PM GMT
ഇന്ന് മാത്രം ജില്ലയില്‍ 4396 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 4321 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.25,724 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്

ഫ്‌ളാറ്റില്‍ കണ്ടെത്തിയ രക്തക്കറ വൈഗയുടേത്; സനുമോഹന്‍ ഒളിവില്‍ പോയ കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തു

22 April 2021 7:13 AM GMT
ഡിഎന്‍എ പരിശോധന റിപോര്‍ട്ടിലാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം അന്വേഷണ സംഘത്തിന് ലഭിച്ചതെന്നാണ് വിവരം.ഫ്‌ളാറ്റില്‍ കണ്ടെത്തിയ രക്തക്കറ സംബന്ധിച്ച് നേരത്തെ ദുരൂഹത നിലനില്‍ക്കുകയായിരുന്നു.ഫ്‌ളാറ്റില്‍ വെച്ച് വൈഗയെ ശ്വാസമുട്ടിച്ച് കൊലപ്പടുത്തിയതിനിടയില്‍ മൂക്കില്‍ നിന്നോ വായില്‍ നിന്നോ വന്ന രക്തമാകാമിതെന്നാണ് പോലിസിന്റെ വിലയിരുത്തല്‍

കൊച്ചി തുറമുഖം വഴി കടത്താന്‍ ശ്രമിച്ച ഏഴര കോടിയോളം രൂപയുടെ സ്വര്‍ണ്ണം പിടിച്ചു

20 April 2021 2:21 PM GMT
ബിസ്‌കറ്റ് രൂപത്തിലാക്കിയ 14.7 കിലോ സ്വര്‍ണമാണ് ഡിആര്‍ ഐ പിടിച്ചെടുത്തത്.കൊച്ചി വാര്‍ഫില്‍ നടത്തിയ പരിശോധനയില്‍ റഫ്രിജറേറ്ററിനുള്ളില്‍ ഒളിപ്പിച്ച 120 സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് കണ്ടെത്തിയത്

കടം കൊടുത്ത പണം തിരിച്ചു ചോദിച്ച യുവാവിനെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമം;പ്രതി പിടിയില്‍

20 April 2021 12:20 PM GMT
വേങ്ങൂര്‍ തുരുത്തിക്കര തുരുത്തിമാലില്‍ വീട്ടില്‍ ഹിരണ്‍ചന്ദ് (23) എന്നയാളെയാണ് കുറുപ്പംപടി പോലിസ് പിടികൂടിയത്.തുരുത്തിക്കര സ്വദേശിയായ വിഷ്ണുവിനെയാണ് വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

എറണാകുളം ജില്ലയ്ക്ക് 30,000 ഡോസ് വാക്‌സിന്‍ കൂടി;നാളെ മുതല്‍ വാക്‌സിനേഷന്‍ പുനരാരംഭിക്കും

19 April 2021 8:23 AM GMT
എറണാകുളം ഉള്‍പ്പടെയുള്ള അഞ്ച് റീജ്യണുകളിലേക്കായി എത്തിയ 1.75 ലക്ഷം ഡോസ് വാക്‌സിനില്‍ ജില്ലയ്ക്ക് ലഭിച്ചത് 30,000 ഡോസ് വാക്‌സിനാണ്. ഇതുപയോഗിച്ച് നാളെ മുതല്‍ വാക്‌സിനേഷന്‍ പുനരാരംഭിക്കുമെന്ന് വാക്‌സിനേഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. ശിവദാസ് പറഞ്ഞു

കൊവിഡ് വ്യാപനം;എറണാകുളത്ത് മിന്നല്‍ പരിശോധനയുമായി പോലിസ്

17 April 2021 2:13 PM GMT
എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.നിയന്ത്രണം പാലിക്കാതെ നിരത്തിലോടിയ വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു

പന്തളം രാജകുടുംബാഗമാണെന്ന് വിശ്വസിപ്പിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ രണ്ടംഗ സംഘം പോലിസ് പിടിയില്‍

17 April 2021 12:03 PM GMT
പത്തനംതിട്ട സ്വദേശി സന്തോഷ് കരുണാകരന്‍(43),എറണാകുളം,എരൂര്‍ സ്വദേശി ഗോപകുമാര്‍ എന്നിവരെയാണ് കടവന്ത്രപോലിസ് അറസ്റ്റു ചെയ്തത്.പന്തളം രാജകുടുംബാംഗമാണെന്നും കുവൈറ്റില്‍ യുഎസ് ആര്‍മിക്ക് ഉപകരണങ്ങള്‍ സപ്ലൈ ചെയ്യുന്ന ആളാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു കബളിപ്പിക്കല്‍ നടത്തിയതെന്ന് പോലിസ് പറഞ്ഞു

മയക്കുമരുന്നുമായി സിനിമാ സീരിയര്‍ നടനായ യുവാവ് എക്‌സൈസിന്റെ പിടിയില്‍

16 April 2021 2:20 PM GMT
തൃക്കാക്കര ,പള്ളിലാംകര ദേശത്ത് കാവുങ്കല്‍കാവ് വീട്ടില്‍ പ്രസാദ്(40)നെയാണ് എറണാകുളം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അന്‍വര്‍ സാദത്തത്തിന്റെ നേതൃത്വത്തില്‍ ഇന്ന് നടത്തിയ റെയിഡില്‍ നോര്‍ത്തിലുള്ള പരമാര റോഡില്‍ നിന്നും അറസ്റ്റു ചെയ്തത്.

പിഴയടക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം; എറണാകുളത്ത് പോലിസ് ഈ-ചെലാന്‍ നടപ്പിലാക്കുന്നു

15 April 2021 9:05 AM GMT
പിഴ അടക്കേണ്ടി വന്നാല്‍ വാഹന ഉടമയ്ക്കും ഡ്രൈവര്‍ക്കും പരിശോധനാ സ്ഥലത്ത് വച്ച് തന്നെ ക്രെഡിറ്റ്/ഡബിറ്റ് കാര്‍ഡുകള്‍ വഴിയോ, നേരിട്ടോ, ഒണ്‍ലൈന്‍ പേയ്‌മെന്റ് വഴിയോ പണം അടക്കാന്‍ സാധിക്കുമെന്ന് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു.

എറണാകുളം ജില്ലയില്‍ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു; ഇന്ന് 1162 പേര്‍ക്ക് രോഗം

13 April 2021 1:46 PM GMT
1114 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.34 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല

എറണാകുളം ജില്ലയില്‍ ഇന്ന് 842 പേര്‍ക്ക് കൊവിഡ്

11 April 2021 1:17 PM GMT
809 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.നാലു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

നിയമസഭാ തിരഞ്ഞെടുപ്പ്: എറണാകുളം ജില്ലയിലെ അന്തിമ പോളിംഗ് ശതമാനം 74.17

7 April 2021 2:08 PM GMT
ജില്ലയിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2649340 ആണ്. ഇതില്‍, പുരുഷ വോട്ടര്‍മാര്‍ 1295142 ഉം സ്ത്രീ വോട്ടര്‍മാര്‍ 1354171 ഉം മറ്റുള്ളവര്‍ 27 ഉം ആണ്. 1964910. പേരാണ് ജില്ലയില്‍ ആകെ വോട്ട് ചെയ്തത്

എസ്എസ്എല്‍സി:എറണാകുളത്ത് പരീക്ഷ എഴുതുന്നത് 32,598 വിദ്യാര്‍ഥികള്‍

7 April 2021 10:32 AM GMT
എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ ഉദയംപേരൂര്‍ എസ്എന്‍ഡിപി ഹൈസ്‌ക്കൂളിലാണ് ജില്ലയില്‍ ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത്. 551 കുട്ടികള്‍. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ശിവന്‍കുന്ന് ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിലാണ് ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍. നാല് കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്

എറണാകുളത്തും ആലപ്പുഴയിലും പോളിംഗ് 60 ശതമാനം പിന്നിട്ടു.എറണാകുളത്ത് കുന്നത്ത്‌നാടും ആലപ്പുഴയില്‍ ചേര്‍ത്തലയും മുന്നില്‍

6 April 2021 10:16 AM GMT
എറണാകുളത്ത് ഏറ്റവും കുറവ് എറണാകുളം മണ്ഡലത്തില്‍.ആലപ്പുഴയില്‍ ചെങ്ങന്നൂരിലാണ് ഏറ്റവും കുറവ്

എറണാകുളം ജില്ലയില്‍ 23.30% ശതമാനവും ആലപ്പുഴ ജില്ലയില്‍21.81% ശതമാനവും പോളിംഗ്

6 April 2021 4:49 AM GMT
എറണാകുളം ജില്ലയില്‍ പുരുഷ വോട്ടര്‍മാര്‍ : 26.54% സ്ത്രീ വോട്ടര്‍മാര്‍ : 20.20%,ട്രാന്‍സ് ജെന്‍ഡര്‍ : 7.40എന്നിങ്ങനെയാണ് പോളിംഗ് ശതമാനം

കൊവിഡ് പ്രതിരോധം: എറണാകുളത്ത് അധികമായി സജ്ജമാക്കിയത് 1647 പോളിംഗ് ബൂത്തുകള്‍

5 April 2021 10:37 AM GMT
ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനായി ആയിരത്തിലധികം വോട്ടര്‍മാരുള്ള എല്ലാ ബൂത്തുകളും രണ്ടായി വിഭജിച്ചു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ ആകെ പോളിംഗ് ബൂത്തുകളുടെ എണ്ണം 2108 ആയിരുന്നു.ഇത്തവണ തയ്യാറാക്കിയിരിക്കുന്ന ആകെ പോളിംഗ് ബൂത്തുകളുടെ എണ്ണം 3899 ആണ്

പൂര്‍വ്വ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷം : ഒരാള്‍ കൂടി അറസ്റ്റില്‍

3 April 2021 8:23 AM GMT
കാലടി മറ്റൂര്‍ കൈതാരത്ത് വീട്ടില്‍ ആമോസ് ബാബു (21)നെയാണ് അറസ്റ്റ് ചെയ്തത്. അങ്കമാലി, കാലടി പോലീസ് സ്റ്റേഷനുകളിലെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു. ഈ കേസിലെ മറ്റൊരു പ്രതിയായ ശരത്ത് ഗോപിയെ ബുധനാഴ്ച പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം

നിയമസഭാ തിരഞ്ഞെടുപ്പ് : ഹരിത ചട്ടം കര്‍ശനമാക്കി ശുചിത്വ മിഷന്‍

3 April 2021 7:43 AM GMT
പോളിങ് ദിവസം ഗ്രീന്‍ പ്രോട്ടോകോള്‍ സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് മുഴുവന്‍ പഞ്ചായത്തുകളിലും ഹരിത ബൂത്ത് തയ്യാറാക്കും. ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും മാലിന്യം തരം തിരിക്കുന്നതിനും ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ വേര്‍തിരിച്ചു കയറ്റി അയക്കുന്നതിനും ഹരിത കര്‍മ്മ സേനകളെ വിന്യസിച്ചിട്ടുണ്ട്. ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ കൈമാറ്റം ചെയ്യുന്ന വാഹനങ്ങള്‍ ജിപിഎസ് സംവിധാനം വഴി ട്രാക്ക് ചെയ്യുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി

എറണാകുളം ജില്ലയില്‍ ഇന്ന് 278 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

2 April 2021 1:19 PM GMT
സമ്പര്‍ക്കം വഴി 250 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ആരോഗ്യ പ്രവര്‍ത്തകനും കൊവിഡ് സ്ഥിരീകരിച്ചു.

എറണാകുളം ജില്ലയില്‍ ഇന്ന് 283 പേര്‍ക്ക് കൊവിഡ്

30 March 2021 1:10 PM GMT
273 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.നാലു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല

എറണാകുളം സ്വദേശി കുവൈത്തില്‍ മരിച്ചു

29 March 2021 1:37 AM GMT
കുവൈത്ത് സിറ്റി: എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി കുവൈത്തില്‍ മരണപ്പെട്ടു. പുത്തന്‍വേലിക്കര കൈതതാര ഹൗസില്‍ ബ്രൂണോ മത്തായി(60) ആണ് അമീരി ആശുപത്രിയില്‍...

നിയമസഭാ തിരഞ്ഞെടുപ്പ്: എറണാകുളം ജില്ലയില്‍ 11,183 പേര്‍ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തി

28 March 2021 4:48 AM GMT
ഭിന്നശേഷിക്കാര്‍, എണ്‍പത് വയസിന് മുകളില്‍ പ്രായമുള്ളവര്‍, കൊവിഡ് രോഗികള്‍ എന്നിവര്‍ക്കായാണ് പോസ്റ്റല്‍ വോട്ടിംഗ് ഏര്‍പ്പെടുത്തിയിരിക്കുന്നത്

കൊച്ചിയില്‍ വീണ്ടും കഞ്ചാവു വേട്ട;ആറരകിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികള്‍ പിടിയില്‍

26 March 2021 5:06 PM GMT
ഒഡീഷ സ്വദേശികളായ ഇക്കലപ്പൂര്,തുഗുണ ഗൗഡ (36),ഗുലുബ,ഗജപാട്ടി,സോമനാഥ് ജാനി (22) എന്നിവരെയാണ് നര്‍കോട്ടിക് സെല്‍ അസി. കമ്മിഷണര്‍ കെ എ തോമസ് ന്റെ നേതൃത്വത്തില്‍ കൊച്ചി സിറ്റി ഡാന്‍സാഫ്, ഇന്‍ഫോപാര്‍ക്ക് പോലിസ് എന്നിവരുടെ സംയുകത പരിശോധനയില്‍ പിടികൂടിയത്

കല്ലൂര്‍ക്കാട് 40 കിലോ കഞ്ചാവ് പിടികൂടിയ സംഭവം: സാമ്പത്തിക ഇടപാടുകാരന്‍ പിടിയില്‍

23 March 2021 8:40 AM GMT
പായിപ്ര വെള്ളൂര്‍കുന്നം കുറ്റിയാനിക്കല്‍ വീട്ടില്‍ മാധവ് കെ മനോജ് (26) എന്നയാളെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത്. കഞ്ചാവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാട് നടത്തുന്നത് ഇയാളാണെന്ന് പോലിസ് പറഞ്ഞു
Share it