മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത ആള്‍ പിടിയില്‍
കോട്ടയം കാവുകണ്ടം സ്വദേശി ലിജു (53) വിനെയാണ് ആലുവ എസ്എച്ച്ഒ എല്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലിസ് അറസ്റ്റ് ചെയ്തത്
BY TMY13 July 2022 12:12 PM GMT
![മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത ആള്‍ പിടിയില്‍ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത ആള്‍ പിടിയില്‍](https://www.thejasnews.com/h-upload/2022/07/03/195841-arrest.jpg)
X
TMY13 July 2022 12:12 PM GMT
കൊച്ചി: മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത ആള്‍ പിടിയില്‍. കോട്ടയം കാവുകണ്ടം സ്വദേശി ലിജു (53) വിനെയാണ് ആലുവ എസ്എച്ച്ഒ എല്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലിസ് അറസ്റ്റ് ചെയ്തത്.
ആലുവ ബൈപ്പാസിന് സമീപമുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ പല പ്രാവശ്യമായി നൂറ് പവനോളം മുക്ക് പണ്ടം പണയം വച്ച് ഇരുപത്തിയെട്ട് ലക്ഷത്തോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തതെന്ന് പോലിസ് പറഞ്ഞു.
ഇടപ്പള്ളിയില്‍ നിര്‍മ്മാണത്തൊഴിലാളിയാണ് ഇയാള്‍. ജൂണ്‍ 26 മുതലാണ് പല പ്രാവശ്യമായി തട്ടിപ്പു നടത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT