Top

You Searched For "ernakulam"

ഓടിക്കൊണ്ടിരിക്കെ വേണാട് എക്‌സ്പ്രസിന്റെ എന്‍ജിന്‍ വേര്‍പെട്ടു; വേഗത കുറവായതിനാല്‍ വന്‍ദുരന്തമൊഴിവായി

24 Jan 2021 9:11 AM GMT
ട്രെയിന്‍ വേഗത കുറഞ്ഞുവരികയായിരുന്നതിനാല്‍ വന്‍ അപകടമൊഴിവാകുകയായിരുന്നു. സാങ്കേതിക വിദഗ്ധരെത്തി എന്‍ജിനും ബോഗിയും ഘടിപ്പിച്ച ശേഷം 11.15ഓടെ ട്രെയിന്‍ വീണ്ടും ഓടിത്തുടങ്ങി. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം കൂടുന്നു; ഇന്ന് 1083 പേര്‍ക്ക് കൊവിഡ്

23 Jan 2021 1:32 PM GMT
992 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഇതില്‍ 80 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഒരു പോലിസ് ഉദ്യോഗസ്ഥനും സി ഐ എസ് എഫ് ലെ ഒരാള്‍ക്കം അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് ജില്ലയില്‍ സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു

അധികാരപരിധി വിപുലമാക്കി കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി;കൊച്ചി ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്ക് നടപ്പാക്കും

23 Jan 2021 11:38 AM GMT
കെഎംടിഎ യുടെ പ്രവര്‍ത്തന പരിധിയില്‍ ജിസിഡിഎ , ജിഐഡിഎ പ്രദേശങ്ങളും ഉള്‍പ്പെടുത്തി വിപുലീകരിക്കും. ഗതാഗതവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റേഴ്‌സ് കമ്മിറ്റി, അര്‍ബന്‍ ഫ്രൈറ്റ് കമ്മിറ്റി, സിറ്റി ട്രാന്‍സ്‌പോര്‍ട്ട് അഡൈ്വസറി കമ്മിറ്റി, ട്രാഫിക് ഇന്റഗ്രേഷന്‍ കമ്മിറ്റി, ഇന്റഗ്രേറ്റഡ് ലാന്‍ഡ് യൂസ് ആന്റ് ടൗണ്‍ പ്ലാനിങ് കമ്മിറ്റി എന്നിവ രൂപീകരിക്കും

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം കൂടുന്നു;ഇന്ന് 1018 പേര്‍ക്ക് രോഗം

22 Jan 2021 1:08 PM GMT
കഴിഞ്ഞ ഏതാനും നാളുകളായി പല ദിവസങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടക്കുന്നുന്നുണ്ട്. സമ്പര്‍ക്കത്തിലൂടെയാണ് കൂടുതലും രോഗം പടരുന്നത്. ഇന്ന് 952 പേര്‍ക്കാണ് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 56 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല

എറണാകുളം ജില്ലയില്‍ ഇന്ന് 771 പേര്‍ക്ക് കൊവിഡ്

21 Jan 2021 1:37 PM GMT
730 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.27 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ മൂന്നു പേര്‍ക്കും 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു

ബൈക്ക് മോഷ്ടാവ് പിടിയില്‍

20 Jan 2021 2:17 PM GMT
എറണാകുളം മറൈന്‍ഡ്രൈവ് ഭാഗത്ത് നിന്നും ബൈക്ക് മോഷ്ടിച്ച മട്ടാഞ്ചേരി സ്വദേശി റിയാസിനെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ വിജയ് ശങ്കറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്

യുവാവിനെ കുത്തി പരിക്കേല്‍പിച്ച സംഭവം: നാലംഗ സംഘം അറസ്റ്റില്‍

17 Jan 2021 4:21 AM GMT
ചൊവ്വര കൊണ്ടോട്ടി അറേലിപറമ്പില്‍ വീട്ടില്‍ അഫ്സല്‍ (27), കൊണ്ടോട്ടി വെളുത്തേടത്ത് വീട്ടില്‍ ഇജാസ് (24), ശ്രീഭൂതപുരം എമ്പലശ്ശേരി വീട്ടില്‍ വൈശാഖ് (27), കൊണ്ടോട്ടി പടിയകുന്നില്‍ വീട്ടില്‍ അന്‍സില്‍ (27) എന്നിവരെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന് കിട്ടിയ രഹസ്യ വിവരത്തിേന്റെ അടിസ്ഥാനത്തില്‍ കാലടി പോലീസ് അറസ്റ്റു ചെയ്തത്

ബൈക്കിലെത്തി യുവാവിനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ യുവാക്കള്‍ പിടിയില്‍

15 Jan 2021 4:16 PM GMT
ചേര്‍ത്തല,എരമല്ലൂര്‍,പുളിയം പള്ളി,സാംസണ്‍(20),ആലപ്പുഴ,എഴുപുന്ന, ചനയില്‍ വീട്ടില്‍ എമില്‍ എന്നിവരെയാണ് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ. ലാല്‍ജി, സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയ് ശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്

കൊവിഡ് വാക്‌സിനേഷന്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; എറണാകുളം ജില്ലയില്‍ ആദ്യം വാക്‌സിന്‍ നല്‍കുക 63,000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്

14 Jan 2021 11:37 AM GMT
ജനുവരി 16നാണ് കുത്തിവയ്പ് ആരംഭിക്കുക.73000 ഡോസ് വാക്‌സിന്‍ ജില്ലക്ക് ലഭ്യമായതില്‍ 1040 ഡോസ് കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 71,290 ഡോസ് വാക്‌സിന്‍ സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് നല്‍കുന്നത്. വാക്‌സിന്‍ സെന്ററുകളില്‍ ഒരു ദിവസം നൂറു പേര്‍ക്ക് വീതം 12 സെന്ററുകളിലായി 1200 പേര്‍ക്കായിരിക്കും ഒരു ദിവസം വാക്‌സിന്‍ നല്‍കുക

എറണാകുളം ജില്ലയില്‍ ഇന്ന് 998 പേര്‍ക്ക് കൊവിഡ്

13 Jan 2021 1:17 PM GMT
914 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലുടെയാണ്.70 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനും 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

ഇന്റലിജന്റ്‌സ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം: എറണാകുളത്ത് ആദ്യ കോറിഡോര്‍ പൂര്‍ത്തിയായി

13 Jan 2021 11:02 AM GMT
ഡി സി സി ജംഗ്ഷന്‍, മെഡിക്കല്‍ ട്രസ്റ്റ്, മനോരമ ജംഗ്ഷന്‍ എന്നിവ ഉള്‍പ്പെടുന്ന കോറിഡോറിന്റ നിര്‍മ്മാണമാണ് പൂ ര്‍ത്തിയായത്. ഹൈക്കോടതി ജംഗ്ഷന്‍, കലൂര്‍, പാലാരിവട്ടം, ഇടപ്പള്ളി ഉള്‍പ്പെടുന്ന രണ്ടാം ഘട്ട കോറിഡോറിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഒന്നര മാസത്തിനുള്ളില്‍ സിസ്റ്റം പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകും

കൊവിഡ് വാക്സിന്‍: അര്‍ഹരെ കണ്ടെത്താന്‍ എറണാകുളത്ത് കോവിന്‍ ആപ്പ്; രജിസ്റ്റര്‍ ചെയ്തത് 60000 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍

12 Jan 2021 12:26 PM GMT
കൊവിഡ് വാക്സിന്‍ വിതരണം എളുപ്പത്തിലേക്കാന്‍ തയ്യാറാക്കിയിട്ടുള്ള കോവിന്‍ അപ്ലിക്കേഷന്‍ വാക്സിന്‍ സ്വീകരിക്കേണ്ട ആളുകള്‍ക്ക് മെസ്സേജ് വഴി സ്വീകരിക്കേണ്ട കേന്ദ്രവും സമയവും അറിയിക്കും. ജില്ലയില്‍ 60000 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ ആണ് കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു

എറണാകുളത്ത് വീണ്ടും ഷിഗല്ല;പുതിയതായി രോഗം കണ്ടെത്തിയത് വാഴക്കുളത്ത്

11 Jan 2021 1:53 PM GMT
വാഴക്കുളം ഗ്രാമപ്പഞ്ചായത്തില്‍ 39 വയസ്സുള്ള യുവാവിനാണ് ഷിഗല്ല ് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയ ഇദ്ദേഹത്തിന്റെ സാമ്പിളികളുടെ തുടര്‍പരിശോധന റീജ്യണല്‍ പബ്‌ളിക്ക് ഹെല്‍ത്ത് ലാബിലും ,ഗവ: മെഡിക്കല്‍ കോളജ് കളമശ്ശേരിയിലും നടത്തിയതിലൂടെ ഷിഗല്ല രോഗം സ്ഥിരീകരിക്കുകയായിരുന്നു

എറണാകുളം ജില്ലയില്‍ ഇന്ന് 650 കൊവിഡ് രോഗികള്‍; 718 പേര്‍ക്ക് രോഗമുക്തി

10 Jan 2021 4:10 PM GMT
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 650 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 577 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഏഴു ആരോഗ്യപ്രവര്...

എറണാകുളം ജില്ലയില്‍ ഇന്ന് 719 പേര്‍ക്ക് കൊവിഡ്

5 Jan 2021 1:19 PM GMT
655 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്.57 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സി ഐ എസ് എഫ് ലെ ഒരാള്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 728 പേര്‍ക്ക് കൊവിഡ്

3 Jan 2021 1:41 PM GMT
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 728 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത് 657 പേര്‍ക്കാണ്. വിദേശം/ ഇതര സംസ്ഥാനത്ത് നിന്...

നാടിന്റെ എല്ലാ ഭാഗങ്ങളിലും വികസനം സാധ്യമാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

30 Dec 2020 10:30 AM GMT
സമൂഹത്തിലെ എല്ലാവരിലും വികസനത്തിന്റെ സ്പര്‍ശനം ഏല്‍ക്കണമെന്നും നാടിന്റെ എല്ലാ ഭാഗങ്ങളിലും വികസനം സാധ്യമാക്കണം എന്നതുമാണ് സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി

എറണാകുളത്ത് നടുറോഡില്‍ യുവതിക്ക് നേരേ അതിക്രമം: പ്രതിയെ പിടികൂടിയ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ പ്രശംസാപത്രം

20 Dec 2020 1:50 PM GMT
എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കര്‍, എസ്‌ഐമാരായ കെ എക്‌സ് തോമസ്, എം ആര്‍ സരള, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ കെ എല്‍ അനീഷ്, പി ജി ശ്രീകാന്ത്, വി എസ് ശിഹാബുദ്ദീന്‍, വി സിന്ധു, സിവില്‍ പോലിസ് ഓഫിസര്‍മാരായ ഡി രഞ്ജിത്ത് കുമാര്‍, പി എ ഇഗ്‌നേഷ്യസ് എന്നിവര്‍ക്ക് ഡിജിപിയുടെ പ്രശംസാപത്രവും ഗുഡ് സര്‍വീസ് എന്‍ട്രിയും നല്‍കാനാണ് സംസ്ഥാന പോലിസ് മേധാവി ഉത്തരവായത്.

എറണാകുളം ജില്ലയില്‍ ഇന്ന് 826 പേര്‍ക്ക് കൊവിഡ്

19 Dec 2020 1:59 PM GMT
644 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.167 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും സി ഐ എസ് എഫ്‌ലെ ഒരാള്‍ക്കും ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

അബ്ദുള്‍ കലാമിന്റെ ആരാധകനെ നടപ്പാതയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി പിടിയില്‍

19 Dec 2020 5:06 AM GMT
സംഭവത്തില്‍ സുഹൃത്തായ ഏഴിക്കര കൈത്തപ്പിള്ളിപ്പറമ്പില്‍ രാജേഷി(40)നെ എറണാകുളം സെന്‍ട്രല്‍ സി ഐ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലിസ സംഘം അറസ്റ്റു ചെയ്തു.ഈ മാസം 15ന് രാത്രിയാണ് ശിവദാസിനെ എറണാകുളം മറൈന്‍ഡ്രൈവില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് അസ്വഭാവിക മരണത്തിന് കേസെടുത്ത് സെന്‍ട്രല്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയ്ശങ്കറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകിയെ കണ്ടെത്തിയത്

ബി എസ് എന്‍ എല്‍ റീ കണക്ഷന്‍ മേള

17 Dec 2020 9:43 AM GMT
കുടിശിക തീര്‍പ്പാക്കല്‍ അദാലത്തും റീ കണക്ഷന്‍ മേളയും ഡിസംബര്‍ 18 മുതല്‍ 23 വരെ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.കുടിശ്ശികയുള്ള എല്ലാ ലാന്‍ഡ്ലൈന്‍, മൊബൈല്‍ ഉപഭോക്താക്കള്‍ക്കും ആകര്‍ഷകമായ ഇളവുകളോടെ കുടിശ്ശിക തീര്‍പ്പാക്കി കണക്ഷനുകള്‍ പുനഃസ്ഥാപിക്കാവുന്നതാണ്.

കൊച്ചി കോര്‍പറേഷന്‍ പിടിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും കനത്ത പോരാട്ടം;അങ്കമാലി നഗരസഭയില്‍ യുഡിഎഫ് മുന്നേറ്റം

16 Dec 2020 6:07 AM GMT
30 ഡിവിഷനുകളുള്ള അങ്കമാലി നഗരസഭയില്‍ 15 വാര്‍ഡുകളില്‍ ആധിപത്യം നേടിയാണ് യുഡിഎഫ് മുന്നേറ്റം നടത്തിയത്.കഴിഞ്ഞ തവണത്തെ ഫലം വെച്ചു നോക്കുമ്പോള്‍ ഇക്കുറി യുഡിഎഫിന് കൊച്ചി കോര്‍പറേഷനില്‍ വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥിയായിരുന്ന എന്‍ വേണുഗോപാല്‍ തോറ്റത് കോണ്‍ഗ്രസിന് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത്.ഐലന്റ് നോര്‍ത്തില്‍ മല്‍സരിച്ച വേണുഗോപാല്‍ ബിജെപി സ്ഥാനാര്‍ഥി പദ്മകുമാരിയോടെ ഒരോട്ടിനാണ് തോറ്റത്

വടക്കന്‍ പറവൂരില്‍ വന്‍ മയക്ക് മരുന്ന് വേട്ട; രണ്ടു പേര്‍ പിടിയില്‍

10 Dec 2020 5:56 AM GMT
ഗോവയില്‍ നിന്നും കേരളത്തിലേക്ക് കൊറിയര്‍ മാര്‍ഗ്ഗം പാഴ്‌സലായി കൊണ്ടുവന്ന മയക്കുമരുന്നുമായി പറവൂര്‍ പറവൂര്‍ പെരുമ്പടന്ന കൂരന്‍ വീട്ടില്‍, ഡിവൈന്‍ മാത്യൂ (28) പറവൂര്‍,ചേന്ദമംഗലം, പാലിയം നട അനുഗ്രഹ വീട്ടില്‍ ആകാശ് ( 20) എന്നിവരെയാണ് എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. 100 എണ്ണം എംഡിഎംഎ ഗുളികളും, (28.7501 ഗ്രാം) 25 എല്‍എസ്ഡി സ്റ്റാമ്പുകളും ( O.4171 ഗ്രാം) ആണ് ഇവര്‍ കടത്തികൊണ്ടു വന്നത്

എറണാകുളം ജില്ലയില്‍ ഇന്ന് 717 പേര്‍ക്ക് കൊവിഡ്

9 Dec 2020 1:26 PM GMT
562 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.147 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് 532 പേര്‍ രോഗ മുക്തി നേടി.

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് : എറണാകുളം നളെ പോളിങ് ബൂത്തിലേക്ക്; തിരഞ്ഞെടുക്കേണ്ടത് 2045 ജനപ്രതിനിധികളെ; മല്‍സരിക്കുന്നത് 7255 സ്ഥാനാര്‍ഥികള്‍

9 Dec 2020 6:43 AM GMT
വോട്ടെടുപ്പ് സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ്. വൈകിട്ട് ആറു മണിക്ക് ക്യൂവില്‍ ഉള്ളവര്‍ക്ക് സ്ലിപ്പ് നല്‍കിയശേഷം അവരെ വോട്ട് ചെയ്യാന്‍ അനുവദിക്കും. ജില്ലയില്‍ ആകെ 2,590,200 വോട്ടര്‍മാര്‍ ആണ് സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്.1,254,568 പുരുഷ വോട്ടര്‍മാരും 1,335,591 സ്ത്രീ വോട്ടര്‍മാരും 41 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും ജില്ലയിലുണ്ട്.

എറണാകുളം ജില്ലയില്‍ ഇന്ന് 528 പേര്‍ക്ക് കൊവിഡ്

8 Dec 2020 1:48 PM GMT
415 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലുടെയാണ്.104 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സി ഐ എസ് എഫ്‌ലെ രണ്ടു പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം പിടിപെട്ടു

പീഡനക്കേസിലെ പ്രതി പോലീസ് പിടിയില്‍

5 Dec 2020 1:33 PM GMT
കലൂര്‍ അശോക റോഡില്‍ നടുവില മുല്ലത്തു വീട്ടില്‍ അശ്വിന്‍ വര്‍ഗീസ് (27) നെയാണ് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്. വൈപ്പിന് സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആണ് ഇയാള്‍ പിടിയിലായത്

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്: എല്‍ഡിഎഫിനെ നയിക്കുന്നത് മുഖ്യമന്ത്രി: സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍

5 Dec 2020 12:49 PM GMT
പൊതുവേദികളില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തത് കൊവിഡ് പ്രോട്ടോകോള്‍ നിലവിലുള്ളത്് കൊണ്ടാണെന്നും വിജയരാഘവന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ചിത്രങ്ങള്‍ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഉപയോഗിക്കുന്നില്ലെന്നതു തെറ്റായ ആരോപണമാണെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളത്ത് ഫ്‌ളാറ്റില്‍ നിന്നും വീട്ടുജോലിക്കാരി താഴെ വീണ സംഭവത്തില്‍ ദുരൂഹത

5 Dec 2020 7:04 AM GMT
ഗുരുതരമായി പരിക്കേറ്റ തമിഴ്‌നാട് സേലം സ്വദേശി കുമാരിയാണ് ഫ്‌ളാറ്റിലെ ആറാം നിലയില്‍ നിന്നും താഴേക്ക് വീണത്.ഇവരെ ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ആറാം നിലയില്‍ നിന്നും സാരി കെട്ടി താഴേക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ താഴേക്ക് വീണതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം

എറണാകുളം ജില്ലയില്‍ ഇന്ന് 486 പേര്‍ക്ക് കൊവിഡ്

4 Dec 2020 1:05 PM GMT
359 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.119 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. രണ്ട് സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ക്കും ഏഴു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 397 പേര്‍ക്ക് കൊവിഡ്

27 Nov 2020 1:16 PM GMT
261 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.127 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം പിടിപെട്ടു.

ഫാസ്റ്റ് ഡൈനിംഗ് റെസ്റ്റോറന്റ് 'കാര്‍-ഗോ ബൈറ്റ്‌സുമായി' ലേ മെറിഡിയന്‍ കൊച്ചി

27 Nov 2020 12:13 PM GMT
ഹോട്ടലിന് പുറത്ത് കാര്‍ഗോ കണ്ടെയ്‌നറില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക കിച്ചനും, ഹോട്ടല്‍ ലോണിലെ ഓപ്പണ്‍ സ്‌പേസ് കാഷ്വല്‍ ഡൈനിങ്ങുമാണ് കാര്‍-ഗോ ബൈറ്റ്‌സിന്റെ മുഖ്യ ആകര്‍ഷണം.വാഹനങ്ങളിലിരുന്നു തന്നെ ഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന 'ഇന്‍-കാര്‍' ഡൈനിംങ്ങാണ് പുതിയ റെസ്റ്റോറന്റിന്റെ ഏറ്റവും പ്രധാന സവിശേഷത.

കൊച്ചിയില്‍ 10 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

25 Nov 2020 4:11 AM GMT
കഞ്ചാവ് മാഫിയകളുടെ സംഘത്തില്‍ കിംങ് ഓഫ് ഡാര്‍ക്ക് എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന കണ്ണൂര്‍, തലശ്ശേരി, വടവാതൂര്‍,പനങ്ങാട്ട് കുനിയില്‍ വീട്ടില്‍ റഹീസ് (27) കൊച്ചി, മരട് , നരുതുരുത്തില്‍ വീട്ടില്‍, അഖിലേഷ് (23) എന്നിവരാണ് പാലാരിവട്ടം തമ്മനം ഭാഗത്ത് വൈലാശ്ശേരി റോഡിലുള്ള ഫ്‌ലാറ്റില്‍ നിന്നും,അറസ്റ്റിലായത്

എറണാകുളം ജില്ലയില്‍ ഇന്ന് 325 പേര്‍ക്ക് കൊവിഡ്; 517 പേര്‍ക്ക് രോഗ മുക്തി

23 Nov 2020 1:10 PM GMT
235 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.78 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

പനങ്ങാട് മയക്കുമരുന്ന് കേസ്: ഒരാള്‍ കൂടി പിടിയില്‍

23 Nov 2020 4:41 AM GMT
ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശി ജോമോന്‍ (21) നെയാണ് പനങ്ങാട് പോലിസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം എംഡിഎംഎയുമായി ചേര്‍ത്തല, എഴുപുന്ന, ചെറുവള്ളിയില്‍ ഡിക്‌സണ്‍ (19), എഴുപുന്ന, ചേട്ടുപറമ്പുവേലി വീട്ടില്‍ ഷാല്‍വിന്‍ (22), പൂച്ചാക്കല്‍ പുളിക്കല്‍ വീട്ടില്‍ ഉദയന്‍ (22) എന്നിവരെയെ കൊച്ചി സിറ്റി ഡാന്‍സാഫും ,പനങ്ങാട് പോലിസും നടത്തിയ രഹസ്യാന്വേഷണത്തില്‍ പിടികൂടിയിരുന്നു

ക്വാര്‍ട്ടേഴ്‌സില്‍ കയറി 12 ലക്ഷത്തോളം രൂപയുടെ സ്വര്‍ണം മോഷ്ടിച്ചയാള്‍ പിടിയില്‍

23 Nov 2020 4:24 AM GMT
മൂവാറ്റുപുഴ സ്വദേശി ജോവി ജോര്‍ജാണ് (37) സൗത്ത് പോലിസിന്റെ പിടിയിലായത്.ചീട്ട് കളിയിലുണ്ടായ കടം തീര്‍ക്കാനാണ് പ്രതി മോഷണം നടത്തിയതത്രെ. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ഇതേ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മറ്റൊരാളുടെ സഹോദരമാണ് പിടിയിലായ ജോവി.
Share it