മര്‍ദ്ദനമേറ്റ് വയോധികന്‍ മരണമടഞ്ഞ സംഭവം: അച്ഛനും മകനും അറസ്റ്റില്‍
പെരുംമ്പിള്ളില്‍ വീട്ടില്‍ വേലായുധന്‍ (79) മരിച്ച സംഭവത്തിലാണ് മണീട് നെച്ചൂര്‍ പാലത്തിന് സമീപം വേണുഗോപാല്‍ (56), ഇയാളുടെ മകന്‍ നിധീഷ് (23) എന്നിവരെയാണ് പിറവം പോലിസ് അറസ്റ്റ് ചെയ്തത്

കൊച്ചി: മര്‍ദ്ദനമേറ്റ് വയോധികന്‍ മരണമടഞ്ഞ കേസില്‍ അച്ഛനും , മകനും അറസ്റ്റില്‍.പെരുംമ്പിള്ളില്‍ വീട്ടില്‍ വേലായുധന്‍ (79) മരിച്ച സംഭവത്തിലാണ് മണീട് നെച്ചൂര്‍ പാലത്തിന് സമീപം വേണുഗോപാല്‍ (56), ഇയാളുടെ മകന്‍ നിധീഷ് (23) എന്നിവരെയാണ് പിറവം പോലിസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ മുന്‍പ് അവകാശത്തര്‍ക്കം ഉന്നയിച്ചിരുന്നതും, വേലായുധന്റെ വീട്ടിലേക്കുള്ളതുമായ വഴിയിലെ പൂല്ല് വെട്ടിയിട്ടത് വേലായുധന്‍ എടുത്ത് കളയാത്തതിലുളള വിരോധവും , മുന്‍ വൈരാഗ്യവുമാണ് കയ്യാങ്കളിയിലേക്കെത്തിയതെന്ന് പോലിസ് പറഞ്ഞു. ബുധനാഴ്ച വൈകിട്ട് പ്രതികളും, വയോധികനും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും, ഇതേ തുടര്‍ന്ന് വേലായുധനെ ഇവര്‍ മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ വേലായുധനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു. ഇന്‍സ്‌പെക്ടര്‍ ഡി എസ് ഇന്ദ്രരാജ്, എസ്‌ഐമാരായ വിജയകുമാര്‍, കെ അനില്‍, വി രാജേഷ്, എഎസ്‌ഐ ശാന്തകുമാര്‍, എസ്‌സിപിഒ മാരായ അനില്‍, ജോമി, സിപിഒ മാരായ അനീഷ്, സുധീഷ് എന്നിവരാണ് കേസ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
RELATED STORIES
ഫലസ്തീന് സ്വാതന്ത്ര്യ സമരത്തിന് ജനാധിപത്യ സമൂഹങ്ങളുടെ പിന്തുണയുണ്ട്:...
29 Nov 2023 4:17 PM GMTമാതാവിന്റെ കണ്മുന്നില് കിടപ്പുരോഗിയായ പിതാവിനെ മകന്‍ പെട്രോളൊഴിച്ച് ...
29 Nov 2023 3:54 PM GMTകളമശ്ശേരി ബോംബ് സ്ഫോടന പരമ്പര: പ്രതി ഡൊമിനിക് മാര്ട്ടിന്റെ റിമാന്റ്...
29 Nov 2023 3:45 PM GMTറാലിയടക്കം നടത്തി ഫലസ്തീനെ പിന്തുണച്ചു; കേരളത്തില് എത്തിയത് നന്ദി...
29 Nov 2023 2:26 PM GMTകരുവന്നൂര് ബാങ്ക് ക്രമക്കേട്: ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തു
29 Nov 2023 11:29 AM GMTകോട്ടക്കല് പോലിസ് സ്റ്റേഷന് ആക്രമിച്ചെന്ന കേസ്: മുഴുവന് പേരെയും...
29 Nov 2023 9:28 AM GMT