Top

You Searched For "police arrest"

മാരക ലഹരിയായ എല്‍എസ്ഡി സ്റ്റാമ്പുകളുമായി കൊച്ചിയില്‍ രണ്ട് യുവാക്കള്‍ പിടിയില്‍

3 March 2021 11:07 AM GMT
ആലുവ,എടയാര്‍,ചേന്ദാം പള്ളി വീട്ടില്‍ അമീര്‍ (23), എടയാര്‍,പള്ളിമുറ്റം വീട്ടില്‍ ഫയസ് (22). എന്നിവരാണ് കൊച്ചി സിറ്റി ഡാന്‍സാഫും, ചേരാനല്ലൂര്‍ പോലീസും നടത്തിയ പരിശോധനയില്‍ എടയക്കുന്നം ഭാഗത്തു നിന്നും പിടിയിലായത്. ഇവരില്‍ നിന്നും മാരക ലഹരിയായ എല്‍എസ്ഡിയുടെ അഞ്ച് സ്റ്റാമ്പുകളും കഞ്ചാവും കണ്ടെടുത്തതായി പോലിസ് പറഞ്ഞു

കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം:ഒളിവില്‍ കഴിഞ്ഞ പ്രതി എട്ടുവര്‍ഷത്തിനു ശേഷം പിടിയില്‍

26 Feb 2021 7:36 AM GMT
കടുങ്ങല്ലൂര്‍ മുപ്പത്തടം കീരംകുന്ന് പഞ്ചയില്‍ വീട്ടില്‍ അനസ്(സുകേശന്‍ 53) എന്നയാളെയാണ് ആലുവ പോലിസ് പിടികൂടിയത്. 2013 ജൂണിലാണ് കേസിനാസ്പദമായസംഭവം നടന്നത്.കെഎസ്ആര്‍ടിസി ഡ്രൈവര്‍ സദാശിവന്‍ ആണ് കൊല്ലപ്പെട്ടത്

ബൈക്കിലെത്തി സ്ത്രീകളുടെ പണവും മൊബൈല്‍ഫോണും മോഷ്ടിക്കുന്ന പ്രതികള്‍ പിടിയില്‍

25 Feb 2021 7:45 AM GMT
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായ തോപ്പുംപടി സ്വദേശി മന്‍സൂര്‍(20), ആലപ്പുഴ തിരുവമ്പാടി സ്വദേശി ഷുഹൈബ് (21), മരട് സ്വദേശി ആദര്‍ശ്(20) എന്നിവരെയാണ് മരട് പോലിസ് അറസ്റ്റു ചെയ്തത്

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍

21 Feb 2021 2:51 PM GMT
ചെറുവയ്ക്കല്‍ കട്ടേല ഞാറമൂട് സുമി വിലാസത്തില്‍ സുജിത് (25), ചെറുവയ്ക്കല്‍ കട്ടേല ഞാറമൂട് സുമി വിലാസത്തില്‍ കീരിക്കുട്ടന്‍ എന്ന് വിളിക്കുന്ന സുബീഷ്(32) എന്നിവരെയാണ് ശ്രീകാര്യം പോലിസ് അറസ്റ്റ് ചെയ്തത്.

'ലൗ ജിഹാദ്' നിയമത്തില്‍ കുടുങ്ങി ക്രൈസ്തവരും; യുവതിയെ മതം മാറ്റാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒമ്പത് പേര്‍ അറസ്റ്റില്‍

28 Jan 2021 6:53 AM GMT
അറസ്റ്റിന് മുന്‍പ് സംഘപരിവാര്‍ സംഘടനയായ ബജ്‌റംഗദളിന്റെ നേതൃത്വത്തില്‍ ക്രൈസ്തവ കേന്ദ്രത്തിന് മുന്‍പില്‍ വന്‍ പ്രതിഷേധം അരങ്ങേറിയതായി പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബൈക്ക് മോഷ്ടാക്കള്‍ പിടിയില്‍

19 Jan 2021 12:02 PM GMT
ഞാറക്കല്‍ പുളിക്കത്തൊണ്ടില്‍ വീട്ടില്‍ അലക്‌സ് ദേവസി (25), പൂയപ്പിള്ളി, തച്ചപ്പിള്ളി വീട്ടില്‍ യദുകൃഷ്ണന്‍ ( ഉണ്ണിക്കുട്ടന്‍ 23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇവര്‍ ബൈക്ക് മോഷ്ടിച്ചത്

ലോട്ടറിക്കട കുത്തി തുറന്ന് ഒരു ലക്ഷം രൂപയും ലോട്ടറി ടിക്കറ്റുകളും മോഷ്ടിച്ച പ്രതി പിടിയില്‍

11 Jan 2021 12:05 PM GMT
സാബു ആണ് നോര്‍ത്ത് പോലിസിന്റെ പിടിയിലായത് ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ പ്രതി കടയുടെ മുന്‍വശത്ത് വന്ന് കിടക്കുകയും കടയുടെ ഷട്ടറിന്റെ താഴ് മുറിച്ചുമാറ്റി ഉള്ളില്‍ കടന്ന് പ്രതി അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും കാരുണ്യ ലോട്ടറി ടിക്കറ്റുകളും മോഷ്ടിച്ച് കടന്നത്.

മയക്കുമരുന്നു നല്‍കി യുവാവിനെ അബോധാവസ്ഥയിലാക്കി കടന്നു കളഞ്ഞ സംഘം പോലിസ് പിടിയില്‍

9 Jan 2021 9:31 AM GMT
കൊല്ലം പെരുമ്പുഴ സ്വദേശി സുധീര്‍(32),കിളികൊല്ലൂര്‍ സ്വദേശി മുഹമ്മദ് മുസ്തഫ(23) എന്നിവരാണ് പിടിയിലായത്. കൊല്ലം കുറ്റിച്ചിറ സ്വദേശിയായ സിയാദിനാണ് അമിതമായ ഡോസില്‍ മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട ലഹരി ഇഞ്ചക്ട് ചെയ്ത് മരണം വരെ സംഭവിക്കാവുന്ന തരത്തില്‍ അബോധാവസ്ഥയിലാക്കിയ ശേഷം കടന്നു കളഞ്ഞത്

മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുക്കാന്‍ ശ്രമം; രണ്ടു പേര്‍ പോലിസ് പിടിയില്‍

26 Nov 2020 12:08 PM GMT
മാറംപിള്ളി എള്ളുവാരം ഭാഗത്ത് തലശ്ശേരി വീട്ടില്‍ഉദയകുമാര്‍(52), ഇടുക്കി വണ്ടിപ്പെരിയാര്‍ കരടിക്കുഴി എസ്റ്റേറ്റില്‍ നിന്നും പെരുമ്പാവൂര്‍ കാഞ്ഞിരക്കാട്, ചക്കരക്കാട്ടുകാവിന് സമീപം വാടക്ക് താമസിക്കുന്ന ലോറന്‍സ് (39)എന്നിവരെയാണ് ആലുവ ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് പി എസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്

'ഹണി ട്രാപ്'' നടത്തിയ യുവാവും യുവതിയും പോലീസിന്റെ പിടിയില്‍

13 Nov 2020 9:30 AM GMT
കൊല്ലം മയ്യനാട് സ്വദേശിനിയായ 24 വയസുള്ള റിസ്വാനയും, പോണേക്കര സ്വദേശിയായ 21 വയസുള്ള അല്‍ത്താഫുമാണ് പിടിയിലായത്

മോഷണ കേസില്‍ വീട്ടുജോലിക്കാരി പിടിയില്‍

7 Nov 2020 12:10 PM GMT
ചോറ്റാനിക്കര തലക്കോട് സ്‌കൂളിന് സമീപം വാടകയ്ക്കു താമസിക്കുന്ന കോട്ടയം മണര്‍കാട് സ്വദേശിനി സുനിത സുനില്‍ (38) നെയാണ് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്

മോഷ്ടിച്ച ബൈക്കില്‍ എത്തി കത്തികാണിച്ച് കവര്‍ച്ച: പ്രധാന പ്രതി അറസ്റ്റില്‍

27 Oct 2020 4:59 AM GMT
പാലാരിവട്ടം സ്വദേശിയായ യുവാവിന്റെ പണം കവര്‍ന്ന കേസിലെ പ്രധാന പ്രതി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനില്‍ കുമാര്‍ (21)നെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്

കൊറിയറില്‍ എത്തിയ സ്വര്‍ണ്ണം മോഷ്ടിച്ച ജീവനക്കാരന്‍ പിടിയില്‍

26 Oct 2020 12:58 PM GMT
കണ്ണൂര്‍ അഴീക്കോട് സ്വദേശി സന്ദീപ് (31) ആണ് ആലുവ പോലിസിന്റെ പിടിയിലായത്.ആലുവ തായിക്കാട്ടുകരയില്‍ പ്രവര്‍ത്തിക്കുന്ന കൊറിയര്‍ സ്ഥാപനത്തിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു ഇയാള്‍. വ്യാജ വിലാസം നിര്‍മ്മിച്ച് അതിലേക്ക് സ്വര്‍ണ്ണം ഓര്‍ഡര്‍ ചെയ്ത് വരുത്തുകയും കമ്പനി അയച്ച പാക്കറ്റ് എത്തുമ്പോള്‍ ഇയാള്‍ പായ്ക്കറ്റ് തുറന്ന് സ്വര്‍ണ്ണം എടുക്കുകയും ചെയ്യും. തുടര്‍ന്ന് കവര്‍ ഒട്ടിച്ചശേഷം അഡ്രസില്‍ ആളില്ലെന്നു പറഞ്ഞ് തിരിച്ചയക്കും

കൊച്ചിയില്‍ രണ്ടരകിലോ കഞ്ചാവുമായി ലക്ഷദ്വീപ് സ്വദേശിയായ പട്ടാളക്കാരന്‍ പോലിസ് പിടിയില്‍

17 Oct 2020 9:22 AM GMT
ലക്ഷദ്വീപ് കടമത്ത് സ്വദേശിയായ അബ്ദുള്‍ നാസിദ്(29) ആണ് കൊച്ചി ഹാര്‍ബര്‍ പോലിസിന്റെ പിടിയിലായത്.

പെരുമ്പാവൂരില്‍ കഞ്ചാവ് വേട്ട; രണ്ടു പേര്‍ പിടിയില്‍

12 Oct 2020 10:38 AM GMT
പെരുമ്പാവൂരിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്തു താമസിക്കുകയായിരുന്ന എടത്തല ചുണങ്ങംവേലി തുരുത്തുമ്മേല്‍ സനൂപ് (37),മുടിക്കല്‍ തേനൂര്‍ വീട്ടില്‍ പരിത് പിള്ള (54) എന്നിവരെയാണ് കഞ്ചാവ് സംഘങ്ങളെ കണ്ടെത്തുന്നതിനായി എറണാകുളം റൂറല്‍ ജില്ലാ പോലിസിന്റെ നേതൃത്വത്തില്‍ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ അറസ്റ്റിലായത്.

വൈപ്പിനില്‍ യുവാവിനെ അടച്ചുകൊന്ന കേസ്: മൂന്ന് പ്രതികള്‍കൂടി അറസ്റ്റില്‍

10 Oct 2020 9:54 AM GMT
കുഴുപ്പിള്ളി അയ്യമ്പിളളി മംഗലപ്പിള്ളി വിട്ടില്‍ മനു നവീന്‍ (24), ചെറായി അല്ല പ്പറമ്പില്‍ വീട്ടില്‍ കെവിന്‍ കൃഷ്ണ (19), അയ്യമ്പിള്ളി ആലിങ്കല്‍ വീട്ടില്‍ വിവേക് (24) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റ് ചെയ്ത പ്രതികളുടെ എണ്ണം ഏഴായി. കഴിഞ്ഞ 22 ന് പുലര്‍ച്ചയാണ് കല്ലുമഠത്തില്‍ പ്രണവിനെ ബീച്ച് റോഡില്‍ വച്ച് സംഘം അടിച്ച് കൊലപ്പെടുത്തിയത്

പനങ്ങാട് യുവാവിനെ ലഹരിമാഫിയ വെട്ടിക്കൊലപ്പെടുത്തിയ കേസ്: യുവതി അടക്കം രണ്ടു പേര്‍ കൂടി പിടിയില്‍

24 Sep 2020 2:05 PM GMT
പനങ്ങാട് മാടവന സ്വദേശി അതുല്‍(29) കോഴിക്കോട് വടകര സ്വദേശി അനില (25) എന്നിവരെയാണ് പനങ്ങാട് എസ്എച്ച്ഒ അനന്തലാലിന്റെ നേതൃത്വത്തിലുളള പോലിസ് സംഘം അറസ്റ്റു ചെയ്തത്.ഇതോടെ കേസില്‍ ഇതുവരെ 19 പ്രതികള്‍ പോലിസ് പിടിയിലായി

പോലിസിനെ ആക്രമിച്ച് കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട മോഷ്ടാവ് പിടിയില്‍

24 Sep 2020 12:53 PM GMT
വടയമ്പാടി ചെമ്മല കോളനിയില്‍ സുരേഷ് (30) നെ പോലിസ് സാഹസികമായി പിടികൂടി. നിരവധി മോഷണ കേസില്‍ പ്രതിയായ ഇയാളെ ബുധനാഴ്ചയാണ് പോലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് രാത്രി കൊവിഡ് നിരീക്ഷണത്തിനായി കറുകുറ്റി കൊവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ച ഇയാള്‍ പോലിസുദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു

വൈപ്പിനില്‍ യുവാവ് കൊലചെയ്യപ്പെട്ടു; മണിക്കൂറുകള്‍ക്കുള്ളില്‍ ഒരാള്‍ പിടിയില്‍; മുന്നു പ്രതികള്‍ കൂടിയുണ്ടെന്ന് പോലിസ്

22 Sep 2020 3:53 PM GMT
ചെറായി ഗൗരീശ്വരം കിഴക്ക് പാപ്പരക്കല്‍ ക്ഷേത്രത്തിന് സമീപം കല്ലുമഠത്തില്‍ പരേതനായ പ്രസാദിന്റെ മകന്‍ പ്രണവ് ( 23)കൊലചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളിലൊരാളായ അയ്യമ്പിള്ളി കൈപ്പന്‍ വീട്ടില്‍ അമ്പാടി(19)യെ അറസ്റ്റ് ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട് മറ്റു മൂന്നു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ശക്തമാക്കി

യാത്രക്കാരനെ തടഞ്ഞു നിര്‍ത്തി മോഷണം: രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍

7 Sep 2020 12:18 PM GMT
കൂനമ്മാവ് മങ്കുഴി വിനു (28), ചേന്ദമംഗലം പാണ്ടിശേരി ജിതിന്‍ കൃഷ്ണ (23) എന്നിവരെയാണ് ആലുവ ഈസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ രണ്ടു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘത്തിലെ പ്രധാനി പോലിസ് പിടിയില്‍

2 Sep 2020 11:51 AM GMT
ഇടുക്കി ബൈസന്‍വാലി, വാകത്താനത്ത് വീട്ടില്‍ ബോബി ഫിലിപ്പിനെ (32) ആണ് ആലുവ ചൂണ്ടി ഭാഗത്തെ ലോഡ്ജില്‍ നിന്നും പോലിസ് സംഘം പിടികൂടിയത്. മുക്കുപണ്ടം പണയം വച്ചതിന് 2016 മുതല്‍ ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി 20 ഓളം കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്ന് പോലിസ് പറഞ്ഞു.

മൂന്ന് വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റില്‍

2 Aug 2020 8:46 AM GMT
പെരിന്തല്‍മണ്ണ: മൂന്നു വയസ്സുള്ള കുഞ്ഞിനെ വീട്ടില്‍ ഉപേക്ഷിച്ച് പഴയ ഹൈസ്‌കൂള്‍ കാമുകനോടൊപ്പം ഒളിച്ചോടിയ 23 വയസ്സുകാരിയെ പെരിന്തല്‍മണ്ണ പോലിസ് അറസ്റ്റ് ...

തിരൂരില്‍ പോലിസ് പിടികൂടിയ പ്രതികള്‍ക്ക് കൊവിഡ്; എസ്‌ഐ അടക്കം 18 പോലിസുകാര്‍ ക്വാറന്റൈനില്‍

6 July 2020 10:58 AM GMT
കഴിഞ്ഞ 22നാണ് വിവിധ കേസുകളിലായി പ്രതികളെ പോലിസ് പിടികൂടിയത്. ഒരാളെ കാവഞ്ചേരിയില്‍നിന്നും മറ്റൊരാളെ തൃപ്രങ്കോട് ആനപ്പടിയില്‍നിന്നുമാണ് പിടികൂടിയത്.

നടി ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമം; നാലു പേര്‍ പിടിയില്‍

24 Jun 2020 9:49 AM GMT
തൃശൂര്‍ വാടാനപ്പള്ളി സ്വദേശി റഫീഖ്(30),കുന്നംകുളം കൊരട്ടിക്കര സ്വദേശി രമേഷ് (35),കൊടുങ്ങല്ലൂര്‍ കയ്പമംഗലം സ്വദേശി ശരത്(25),കൊടുങ്ങല്ലൂര്‍ കുണ്ടലിയൂര്‍ സ്വദേശി അഷറഫ്(52) എന്നിവരാണ് അറസ്റ്റിലായത്.

യുവാവിനെ തട്ടി കൊണ്ടുപോയ അഞ്ചംഗ സംഘം പോലിസ് പിടിയില്‍

3 Jun 2020 4:07 PM GMT
തൊടുപുഴ സ്വദേശിയായ ജമാല്‍ എന്നയാളെയാണ് ആലുവ ഇ എസ് ഐ റോഡില്‍ വച്ച് കാര്‍ തടഞ്ഞ് നിര്‍ത്തി ചില്ല് അടിച്ച് തകര്‍ത്ത് സംഘം ബലമായി കാറില്‍ തട്ടിക്കൊണ്ടു പോയത്. സംഭവത്തില്‍ ഇടുക്കി,ഈസ്റ്റ് കല്ലൂര്‍, ചങ്ങനാംപറമ്പില്‍ വീട്ടില്‍, വിഷ്ണു (26), തൊടുപുഴ കാരിക്കോട്, കോതായികുന്നേല്‍ വീട്ടില്‍ നൗഫല്‍ (23), തൊടുപുഴ കുമാരമംഗലം, ലബ്ബ വീട്ടില്‍ ഷാനു (28), തൊടുപുഴ കാരിക്കോട് കൊമ്പനാം പറമ്പില്‍ റൗഫല്‍ (24), കുമാരമംഗലം ,താണിക്കാമറ്റം വീട്ടില്‍ അവിനാഷ് (34) എന്നിവരാണ് പിടിയിലായത്

അങ്കമാലിയില്‍ വാറ്റ് ചാരായ വേട്ട; മൂന്നംഗ സംഘം അറസ്റ്റില്‍,ചാരായവും, വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

9 April 2020 4:47 PM GMT
നെടുമ്പാശ്ശേരി ആവണംകോട് ആലക്കട വീട്ടില്‍ കിരണ്‍(23), നെടുമ്പാശ്ശേരി ആവണംകോട് ചെറുകുളം വീട്ടില്‍ രാഹുല്‍(31), കറുകുറ്റി പാലിശ്ശേരി പുലിക്കല്ല് ഭാഗത്ത് മൈപ്പാന്‍ വീട്ടില്‍ ആന്റണി (67) എന്നിവരെയാണ് പിടികൂടിയത്. ലോക്ക് ലംഘിക്കുന്നവരെ പിടികൂടുന്നതിനായി വാഹന പരിശോധന നടത്തുന്നതിനിടയില്‍ ബൈക്കില്‍ കന്നാസുമായി വന്ന 2 പേരെ പരിശോധിച്ചതില്‍ നിന്നാണ് ചാരായം വാറ്റു നടത്തുന്ന സംഘത്തെക്കുറിച്ച് പോലിസിന് വിവരം ലഭിക്കുന്നത്

കൊവിഡ്-19 : ലോക്ക് ഡൗണ്‍ ലംഘത്തിന് എറണാകുളത്ത് 168 പേര്‍ കൂടി അറസ്റ്റില്‍

7 April 2020 1:59 PM GMT
188 കേസുകളിലായി 129 വാഹനങ്ങളും പിടിച്ചെടുത്തു.എറണാകുളം റൂറല്‍ ജില്ലയില്‍ 160 കേസുകളിലായി 138 പേരാണ് അറസ്റ്റിലായത്. 109 വാഹനങ്ങള്‍ പിടിച്ചെടുത്തു
Share it