ഭര്ത്താവിനെ കഴുത്തു മുറുക്കി കൊലപ്പെടുത്തി; ഭാര്യയും മകളും അറസ്റ്റില്
തമിഴ്നാട് സ്വദേശിയായ ശങ്കര് എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ സെല്വിയെയും മകള് അനന്ദയെയും എറണാകുളം കടവന്ത്ര പോലിസ് അറസ്റ്റു ചെയ്തത്

കൊച്ചി: ഭര്ത്താവിനെ കഴുത്തു മുറിക്കി കൊലപ്പെടുത്തിയ കേസില് ഭാര്യയും മകളും പോലിസ് പിടിയില്.തമിഴ്നാട് സ്വദേശിയായ ശങ്കര് എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ സെല്വിയെയും മകള് അനന്ദയെയും എറണാകുളം കടവന്ത്ര പോലിസ് അറസ്റ്റു ചെയ്തത്. ഈ മാസം 12 നാണ് സംഭവം.മദ്യലഹരിയില് വീട്ടില് കിടന്നുറങ്ങുകയായിരുന്ന ശങ്കറിന്റെ കൈ കെട്ടിയ ശേഷം ഷൂ ലെയ്സുകൊണ്ട് കഴുത്തില് മുറുക്കിയാണ് കൊലപാതകം നടത്തിയതെന്ന് പോലിസ് പറഞ്ഞു.
തുടര്ന്ന് ഇയാളുടേത് സ്വഭാവിക മരണമാണെന്ന് വരുത്തിത്തീര്ക്കുന്നതിന് മകനെ വീട്ടിലേക്ക് വിളിച്ചു വരുത്തി പിതാവിന് അനക്കമില്ലെന്ന് പറഞ്ഞു.തുടര്ന്ന് ഷങ്കറിനെ എറണാകുളം ജനറല് ആശുപത്രിയില് എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.സംഭവത്തില് പോലിസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു.ഇന്ക്വസ്റ്റ് തയ്യാറാക്കിയ സമയത്ത് ഷങ്കറിന്റെ കഴുത്തിലെ പാടു കണ്ട് സംശയം തോന്നിയ ഡോക്ടറാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.തുടര്ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അമ്മയും മകളും ചേര്ന്ന് കൊലപാതകം നടത്തിയതെന്ന് പോലിസ് കണ്ടെത്തിയത്. കടവന്ത്ര സ്റ്റേഷന്ഹൗസ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
RELATED STORIES
മുൻഗണനാ റേഷൻ കാർഡുകൾക്ക് ഇനി ഓൺലൈനിൽ അപേക്ഷിക്കാം
20 May 2022 6:51 PM GMTഫാഷിസത്തിനെതിരേ രാജ്യത്ത് കൂട്ടായ സഖ്യം രൂപപ്പെടണം: പോപുലര് ഫ്രണ്ട്...
20 May 2022 6:31 PM GMTപരാതികള് വ്യാപകം: യൂബറിനും ഒലയ്ക്കും ഉപഭോക്തൃസംരക്ഷണ അതോറിറ്റിയുടെ...
20 May 2022 6:08 PM GMTരാജ്യത്ത് കുരങ്ങുപനി വ്യാപനസാധ്യത: ജാഗ്രതാനിര്ദേശവുമായി കേന്ദ്ര...
20 May 2022 5:48 PM GMTആവിഷ്കാര സ്വാതന്ത്ര്യം! എന്താണത്?
20 May 2022 5:11 PM GMTകുട്ടികളുടെ സാന്നിധ്യത്തിലെ അറസ്റ്റ് കുട്ടികൾക്ക്...
20 May 2022 4:30 PM GMT