Kerala

സോളാര്‍ വഴിവിളക്കുകളിലെ ബാറ്ററി മോഷ്ടിക്കുന്ന സംഘം പിടിയില്‍

കൊടുങ്ങല്ലൂര്‍ സ്വദേശികളായ സിദ്ദിക്ക് (24) മുഹമ്മദ് മുജിതബ ഷാജഹാന്‍ (24) എന്നിവരെയാണ് മുവാറ്റുപുഴ പോലിസ് ഇന്‍സ്‌പെക്ടര്‍ എം കെ സജീവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്

സോളാര്‍ വഴിവിളക്കുകളിലെ ബാറ്ററി മോഷ്ടിക്കുന്ന സംഘം പിടിയില്‍
X

കൊച്ചി: സോളാര്‍ വഴിവിളക്കുകളിലെ ബാറ്ററി മോഷ്ടിക്കുന്ന സംഘം പിടിയില്‍.കൊടുങ്ങല്ലൂര്‍ സ്വദേശികളായ സിദ്ദിക്ക് (24) മുഹമ്മദ് മുജിതബ ഷാജഹാന്‍ (24) എന്നിവരെയാണ് മുവാറ്റുപുഴ പോലിസ് ഇന്‍സ്‌പെക്ടര്‍ എം കെ സജീവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇവര്‍ തൃശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂര്‍, മതിലകം പോലീസ് സ്‌റ്റേഷനിലെ വിവിധ വധശ്രമ, മോഷണ കേസിലെ പ്രതികള്‍ ആണെന്ന് പോലിസ് പറഞ്ഞു. ഇവര്‍ ബാറ്ററി കടത്താന്‍ ഉപയോഗിച്ച കാറും പതിനഞ്ചോളം ബാറ്ററികളും പോലിസ് കസ്റ്റഡിയില്‍ എടുത്തു.

കൊടുങ്ങല്ലൂര്‍ നിന്നും രാത്രികാലങ്ങളില്‍ കാറില്‍ സഞ്ചരിച്ച് മോഷണം നടത്തിയതിന് ശേഷം രാത്രിയില്‍ തന്നെ മടങ്ങിപോകുന്ന രീതി ആണ് ഇവര്‍ പിന്തുടരുന്നതെന്ന് പോലിസ് പറഞ്ഞു. വിവിധ കേസുകളില്‍ ശിക്ഷ കഴിഞ്ഞ പ്രതികള്‍ ആറു മാസം മുന്‍പ് ആണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. ഇവര്‍ കൂടുതല്‍ മോഷണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.

ആഡംബരജീവിതത്തിനായാണ് മോഷണം നടത്തിയതെന്ന് പ്രതികള്‍ പറഞ്ഞതായും പോലിസ് പറഞ്ഞു. എസ് ഐ വി കെ ശശികുമാര്‍, എ എസ് ഐ ജയകുമാര്‍.പി.സി, സി പി ഒ ബിബില്‍ മോഹന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. ഈ ആഴ്ചയില്‍ മുവാറ്റുപുഴ പോലിസ് പിടികൂടുന്ന രണ്ടാമത്തെ ബാറ്ററി മോഷണസംഘം ആണ്.

Next Story

RELATED STORIES

Share it