Latest News

ഇറ്റലിയിൽ നിന്ന് പോളണ്ടിലേക്ക് 12 ടൺ കിറ്റ്കാറ്റുമായി പോയ ട്രക്ക് കാണാതായി

ഏകദേശം 4,13,793 ചോക്ലേറ്റ് ബാറുകളാണ് ലോറിയിലുണ്ടായിരുന്നതെന്ന് നെസ്‌ലെ അറിയിച്ചു

ഇറ്റലിയിൽ നിന്ന് പോളണ്ടിലേക്ക് 12 ടൺ കിറ്റ്കാറ്റുമായി പോയ ട്രക്ക് കാണാതായി
X

റോം: കിറ്റ്കാറ്റ് ചോക്ലേറ്റിന്റെ വൻശേഖരം മോഷണം പോയെന്ന് കമ്പനി. നെസ്‌ലെയുടെ 12 ടണ്ണോളം വരുന്ന കിറ്റ്കാറ്റ് ചോക്ലേറ്റ് ബാറുകൾ മോഷ്ണം പോയതായി കമ്പനി അറിയിച്ചു. മധ്യ ഇറ്റലിയിലെ ഉൽപ്പാദന കേന്ദ്രത്തിൽ നിന്നും പോളണ്ടിലെ വിതരണ കേന്ദ്രത്തിലേക്ക് പോയ ട്രക്കാണ് മോഷണം പോയത്.

ഏകദേശം 4,13,793 ചോക്ലേറ്റ് ബാറുകളാണ് ലോറിയിലുണ്ടായിരുന്നതെന്ന് നെസ്‌ലെ അറിയിച്ചു. 12 ടൺ ഭാരമുള്ള പുതിയ തരം കിറ്റ്കാറ്റ് ചോക്ലേറ്റുകളാണ് മോഷ്ടിക്കപ്പെട്ടത്. ഈ ആഴ്ച ആദ്യമാണ് മോഷണം പോയതെന്നാണ് കമ്പനി പറയുന്നത്. യൂറോപ്പിലെ വിവിധ കമ്പനികളിലേക്ക് വിൽക്കാൻ അയച്ച ചോക്ലേറ്റുകളായിരുന്നു മോഷണം പോയത്.

ഇറ്റലിയിൽ നിന്ന് ആരംഭിച്ച് 1,350 കിലോമീറ്റർ സഞ്ചരിച്ച് പോളണ്ടിൽ എത്തേണ്ടതായിരുന്നു ട്രക്ക്. എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് വാഹനവും ചോക്ലേറ്റും അപ്രത്യക്ഷമായി. ഈസ്റ്ററിനോട് അനുബന്ധിച്ച് കിറ്റ്കാറ്റിൻ്റെ ഡിമാൻഡ് കൂടിയ സമയത്താണ് ലോറിയടക്കം മോഷണം പോയത്.

Next Story

RELATED STORIES

Share it