Latest News

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഗ്രീന്‍ അനൗണ്‍സ്‌മെന്റ് സിസ്റ്റം; കാര്‍ബണ്‍ ന്യൂട്രല്‍ വാഹനവുമായി യുവ എന്‍ജിനിയര്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഗ്രീന്‍ അനൗണ്‍സ്‌മെന്റ് സിസ്റ്റം; കാര്‍ബണ്‍ ന്യൂട്രല്‍ വാഹനവുമായി യുവ എന്‍ജിനിയര്‍
X

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പരിസ്ഥിതി സൗഹൃദ മാറ്റത്തിന് തുടക്കമിട്ട് യുവ എന്‍ജിനിയറുടെ പുതുമയാര്‍ന്ന ആശയം ശ്രദ്ധേയമാകുന്നു. ശ്യാംകുമാറാണ് 'കാര്‍ബണ്‍ ന്യൂട്രല്‍ ക്യാംപെയ്ന്‍ വെഹിക്കിള്‍' എന്ന ആശയം അവതരിപ്പിച്ചത്. ഇലക്ട്രിക് ഓട്ടോറിക്ഷയില്‍ ഘടിപ്പിക്കാവുന്ന 'ഗ്രീന്‍ അനൗണ്‍സ്‌മെന്റ് സിസ്റ്റം' വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. സ്പീക്കര്‍, ആംപ്ലിഫയര്‍, സോളാര്‍ പാനല്‍, ചാര്‍ജിങ് യൂണിറ്റ്, ബാറ്ററി എന്നിവ ചേര്‍ന്ന സമ്പൂര്‍ണ സംവിധാനമാണിത്. സോളാര്‍ പാനലിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് അനൗണ്‍സ്‌മെന്റ് നടത്താനാകുന്നതിനാല്‍ ഇന്ധനച്ചെലവും മലിനീകരണവും ഗണ്യമായി കുറയുമെന്ന് ശ്യാംകുമാര്‍ പറഞ്ഞു.

വെയിലില്ലാത്ത സമയങ്ങളില്‍ ബാറ്ററിയില്‍ സംഭരിച്ച വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കാനാകുന്ന ഈ സംവിധാനം പത്തു മണിക്കൂര്‍ വരെ വൈദ്യുതി സംഭരണം സാധ്യമാക്കും. മൊബൈല്‍ ഫോണുകളിലൂടെയും റെക്കോര്‍ഡ് ചെയ്ത സന്ദേശങ്ങളിലൂടെയും പ്രചാരണം നടത്താനാകുന്നതും ഇതിന്റെ പ്രത്യേകതയാണ്. നിലവില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന സംവിധാനം, കുറഞ്ഞ ആളുകളോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാവുന്ന വിധത്തിലാണ്. സാധാരണയായി പ്രചാരണ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ജനറേറ്ററുകള്‍ മൂലമുള്ള മലിനീകരണം കുറയ്ക്കാനും ഇത് സഹായിക്കും.

ഐഎക്‌സ് ഗ്രീന്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടറായ ശ്യാംകുമാര്‍ അവതരിപ്പിച്ച ഈ ആശയം ഇപ്പോള്‍ മാതൃകാ ഘട്ടത്തിലാണ്. ഏകദേശം ഒരു ലക്ഷം രൂപയാണ് നിര്‍മ്മാണച്ചെലവ്. ഇനിയുള്ള തിരഞ്ഞെടുപ്പുകളില്‍ ഇത് പൂര്‍ണതോതില്‍ പ്രാവര്‍ത്തികമാകുമെന്നും ശ്യാംകുമാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it