എറണാകുളത്ത് സംഗീത ആത്മഹത്യ ചെയ്ത സംഭവം: ഭര്‍ത്താവ് അടക്കം മൂന്നു പേര്‍ അറസ്റ്റില്‍
സംഗീതയുടെ ഭര്‍ത്താവ് സുമേഷ്(32),,സുമേഷിന്റെ മാതാവ് രമണി(56), സുമേഷിന്റെ സഹോദരന്റെ ഭാര്യ മനീഷ(24) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റു ചെയ്തത്.സംഗീത മരിച്ചു 42 ദിവസങ്ങള്‍ക്കു ശേഷമാണ് പ്രതികളെ അറസ്റ്റു ചെയ്യുന്നത്

കൊച്ചി : കഴിഞ്ഞ മാസം ഒന്നിന് എറണാകുളം സ്വദേശിനിയായ സംഗീത ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും മാതാവും അടക്കം മൂന്നു പേര്‍ അറസ്റ്റില്‍.സംഗീതയുടെ ഭര്‍ത്താവ് സുമേഷ്(32),,സുമേഷിന്റെ മാതാവ് രമണി(56), സുമേഷിന്റെ സഹോദരന്റെ ഭാര്യ മനീഷ(24) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റു ചെയ്തത്.സംഗീത മരിച്ചു 42 ദിവസങ്ങള്‍ക്കു ശേഷമാണ് പ്രതികളെ അറസ്റ്റു ചെയ്യുന്നത്.സംഗീതയുടെ മരണത്തിനുത്തരവാദികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരുന്നു. ഇവരുടെ നേതൃത്വത്തില്‍ സമരം ആരംഭിക്കാനിരിക്കെയാണ് മൂന്നു പേരുടെ അറസ്റ്റുണ്ടായിരിക്കുന്നത്
സംഗീത പ്രണയിച്ചാണ് തൃശൂര്‍ സ്വദേശി സുമേഷിനെ കല്യാണം കഴിച്ചത് .എന്നാല്‍ വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ തന്നെ ജാതിയുടെ പേരിലും സ്ത്രീധനത്തിന്റെ പേരിലും പീഡനം പതിവായിരുന്നുവെന്ന് സംഗീതയുടെ കുടുംബാംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. താഴ്ന്ന ജാതിയായെന്ന ആരോപണത്താല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ കസേരയില്‍ ഇരിക്കാന്‍ പോലും അനുവദിക്കുമായിരുന്നില്ല ,സംഗീത കഴിക്കുന്ന പത്രങ്ങള്‍ ആരും ഉപയോഗിക്കാതിരിക്കാന്‍ മാറ്റി വെപ്പിക്കുമായിരുന്നു .അറപ്പുളവാക്കുന്ന വാക്കുകള്‍ പറഞ്ഞു അപമാനിക്കുന്നത് നിത്യമായി ഭര്‍ത്താവിന്റെ കുടുംബം ചെയ്തിരുന്നു.പല തവണ വീട്ടില്‍ നിന്ന് ഇറക്കി വിടുകയും പുറത്തു നിര്‍ത്തുകയും ,മനോരോഗിയാണെന്ന് സ്ഥാപിക്കാന്‍ വേണ്ടി ഡോക്ടര്‍മാരുടെ അടുത്ത് കൊണ്ട് പോകുകയും ചെയ്യുമായിരുന്നുവെന്നും ഇവര്‍ ആരോപിച്ചിരുന്നു.മരണപ്പെട്ടതിന്റെ തലേ ദിവസം സംഗീത സുമേഷിനെ കാണാന്‍ എറണാകുളത്തെ കടയില്‍ ചെല്ലുകയും എന്തെങ്കിലും ജോലിക്ക് പോയിട്ടാണെങ്കിലും തരാനുള്ള സ്ത്രീധനം തരാമെന്ന് സംഗീത സുമേഷിനോട് പറഞ്ഞിരുന്നു.
എന്നാല്‍ തരാനുള്ള സ്ത്രീധനം തന്നു തീര്‍ക്കാതെയും വീട്ടുകാര്‍ വന്നു കാലു പിടിക്കാതെയും തനിക്ക് ഇനി സംഗീതയുടെ കൂടെ ജീവിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞു സുമേഷ് തിരിച്ചയച്ചുവെന്നും ഇവര്‍ പറയുന്നു.തുടര്‍ന്ന് സംഗീത എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ ചെന്ന് പരാതി പറഞ്ഞിരുന്നു. കുടുംബത്തെ വിളിച്ചു വരുത്തി അടുത്ത ദിവസം രാവിലെ സ്‌റ്റേഷനില്‍ ചെല്ലാന്‍ ആവശ്യപ്പെട്ട് വിട്ടു.രാവിലെ സ്‌റ്റേഷനില്‍ രണ്ടു പേരെയും വിളിപ്പിച്ച പോലിസ് കാര്യമായ നടപടിയോ പരിഹാരമോ ഒന്നും കാണാതെ പെണ്‍കുട്ടിയെ വീട്ടിലാക്കി കൊടുക്കാന്‍ പറഞ്ഞു വിടുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു.
തുടര്‍ന്ന് വീട്ടിലെത്തിയ ഉടന്‍ സംഗീത ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും ഇത് കണ്ടു നിന്ന സുമേഷ് സംഗീതയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനു പകരം മരണപ്പെടട്ടെ എന്ന ഉദ്ദേശത്തോടെ തൊട്ടടുത്തുള്ള വീട്ടില്‍ പറയാതെ കുറച്ചപ്പുറമുള്ള വീട്ടില്‍ പറഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നും ഇതിലൂടെ സംഗീതയെ ബോധപൂര്‍വം മരണത്തിലേക്ക് തള്ളി വിടുകയാണ് ചെയ്തതെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു.
RELATED STORIES
ഉംറ കഴിഞ്ഞു മടങ്ങവേ കോഴിക്കോട് സ്വദേശിനി വിമാനത്തിനുള്ളില്‍...
28 Nov 2023 4:45 AM GMTചാലിയാറില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു
26 Nov 2023 5:11 PM GMTനവകേരള സദസ്സില്‍ എസ്ഡിപിഐ നിവേദനം സമര്‍പ്പിച്ചു
26 Nov 2023 9:42 AM GMTതാമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു; എട്ട് ...
23 Nov 2023 5:46 AM GMTകളമശ്ശേരി സ്ഫോടനം: മുസ്ലിം യുവാക്കളെ കസ്റ്റഡിയിലെടുത്തത്...
16 Nov 2023 3:12 PM GMTകോഴിക്കോട് കടപ്പുറത്ത് കോണ്‍ഗ്രസിന്റെ ഫലസ്തീന് റാലിക്ക് വിലക്ക്
13 Nov 2023 9:15 AM GMT