Latest News

യുഎസിലെ കൊളംബിയ സര്‍വകലാശാലയില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധം; വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് പോലിസ്

യുഎസിലെ കൊളംബിയ സര്‍വകലാശാലയില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധം; വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് പോലിസ്
X

ന്യൂയോര്‍ക്ക്: യുഎസിലെ കൊളംബിയ സര്‍വകലാശാലയില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് പോലിസ്. ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന യുദ്ധത്തില്‍ സര്‍വകലാശാല സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ വിദ്യാര്‍ഥികളെയാണ് അറസ്റ്റ് ചെയ്തത്. കൊളംബിയ യൂണിവേഴ്‌സിറ്റി അപ്പാര്‍ത്തീഡ് ഡൈവെസ്റ്റ് എന്ന ഫലസ്തീന്‍ അനുകൂല വിദ്യാര്‍ഥി സംഘടനയാണ് പ്രതിഷേധം നടത്തിയത്.

സാമ്രാജ്യത്വ അക്രമത്തില്‍ നിന്ന് സര്‍വകലാശാല ലാഭം കൊയ്യുന്നതിനെതിരേയാണ് തങ്ങളുടെ പ്രതിഷേധമെന്ന് ഫലസ്തീന്‍ അനുകൂല വിദ്യാര്‍ഥി സംഘടന പറഞ്ഞു. യൂണിവേഴ്‌സിറ്റിയുടെ ഇസ്രായേലുമായുള്ള ബന്ധത്തിനെതിരേയാണ് തങ്ങളുടെ നിലപാടെന്ന് അവര്‍ അറിയിച്ചു. ഡസന്‍ കണക്കിന് വിദ്യാര്‍ഥികളാണ് പ്രതിഷേധ പ്രകടനം നടത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി സര്‍വകലാശാലയുടെ ലൈബ്രറി കെട്ടിടം കൈയ്യേറിയ വിദ്യാര്‍ഥികള്‍ ഫലസ്ഥീന്‍ അനുകൂല മുദ്രാവാക്യം വിളിച്ചു. സര്‍വകാലാശക്കെതിരേ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം, കൊളംബിയ യൂണിവേഴ്‌സിറ്റിയുടെ ആക്ടിംഗ് പ്രസിഡന്റ് ക്ലെയര്‍ ഷിപ്പ്മാന്‍ പ്രതിഷേധ പ്രകടനം തീര്‍ത്തും അപലപനീയമാണെന്ന് പ്രതികരിച്ചു. തങ്ങളുടെ അക്കാദമിക് പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നത് അനുവദിക്കില്ല, അവ തങ്ങളുടെ നിയമങ്ങളുടെയും നയങ്ങളുടെയും ലംഘനവുമാണ്, ഞങ്ങളുടെ വിദ്യാര്‍ഥികള്‍ പഠിക്കുകയും അവസാന പരീക്ഷകള്‍ക്ക് തയ്യാറെടുക്കുകയും ചെയ്യുമ്പോള്‍ ഇങ്ങനെ ഒരു പ്രതിഷേധം നടക്കാന്‍ പാടില്ലാത്തതാണെന്നും ഷിപ്മാന്‍ പറഞ്ഞു.

തിരിച്ചറിയല്‍ രേഖകള്‍ നല്‍കാനും ലൈബ്രറിയില്‍ നിന്നു മാറാനും ഉള്ള നിര്‍ദേശം പ്രകടനക്കാര്‍ നിരസിച്ചതിനെത്തടര്‍ന്നാണ് സര്‍വകലാശാല അധികൃതര്‍ പോലിസിനെ വിളിച്ചതെന്ന് ഷിപ്മാന്‍ കൂട്ടിചേര്‍ത്തു.

യുഎസ് സര്‍വകലാശാലകളില്‍ ഏറ്റവും മികച്ച റാങ്കുള്ള സര്‍വകലാശാലയാണ് കൊളംബിയ സര്‍വകലാശാല. കഴിഞ്ഞ വര്‍ഷം ഗസയിലെ ഇസ്രായേല്‍ യുദ്ധത്തിനെതിരേ യുഎസിലുടനീളമുള്ള 100ലധികം കാംപസുകളില്‍ വിദ്യാര്‍ഥി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ വലിയ തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങളാണ് ഇസ്രായേലിനെതിരേ കൊളംബിയന്‍ സര്‍വകലാശാലയിലും അരങ്ങേറിയത്.

Next Story

RELATED STORIES

Share it