Latest News

ജിഎസ്ടി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ടെക്‌സ്‌റ്റൈല്‍സിലെത്തി കൈക്കൂലി ആവശ്യപ്പെട്ട രണ്ടുപേര്‍ പിടിയില്‍

ജിഎസ്ടി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ടെക്‌സ്‌റ്റൈല്‍സിലെത്തി കൈക്കൂലി ആവശ്യപ്പെട്ട രണ്ടുപേര്‍ പിടിയില്‍
X

കൊച്ചി: ജിഎസ്ടി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ടെക്സ്റ്റൈല്‍സില്‍ നിന്ന് പണം തട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കോടനാട് ചെട്ടിനട പുന്നക്കാകുടി വീട്ടില്‍ അനൂപ്(41), കാഞ്ഞൂര്‍ ജങ്ഷന്‍ റോഡില്‍ ചിറ്റുപറമ്പില്‍ വീട്ടില്‍ ജിമ്മി(52) എന്നിവരേയാണ് കോടനാട് പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 25ന് വൈകുന്നേരം ഐമുറി ഭാഗത്തുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിലെത്തിയ അനൂപ് ജിഎസ്ടി ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തി. ശേഷം കടയിലെ രേഖകളില്‍ ക്രമക്കേടുണ്ടെന്നും വലിയ തുക പിഴയടക്കേണ്ടി വരുമെന്നും ജീവനക്കാരെ പറഞ്ഞ് വ്യാപാരിയെ ഭീഷണിപ്പെടുത്തി. ആയിരം രൂപ നല്‍കിയില്ലെങ്കില്‍ ഫൈന്‍ അടപ്പിക്കുമെന്നും ഇവര്‍ കടയിലെ ജീവനക്കാരോട് പറഞ്ഞു.

സാധാരണ ഗതിയില്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ ഇത്രയും ചെറിയ തുക കൈക്കൂലിയായി ചോദിക്കുമോ എന്ന് വ്യാപാരിക്ക് സംശയമുണ്ടായി. തുടര്‍ന്ന് പോലിസില്‍ വിവരമറിയിക്കുകയും സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചും പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികള്‍ക്കെതിരേ ആള്‍മാറാട്ടം, ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഇതിനു മുന്‍പും ഇവര്‍ സമാനമായ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്ന് പോലിസ് അന്വേഷിച്ചുവരികയാണ്.

Next Story

RELATED STORIES

Share it