Latest News

വന്ദേ ഭാരതില്‍ മോശം ഭക്ഷണം; ഐആര്‍സിടിസിക്കും കരാറുകാരനും പിഴചുമത്തി റെയില്‍വെ

ഐആര്‍സിടിസിക്ക് 10 ലക്ഷവും കരാറുകാരന് 50 ലക്ഷവും റെയില്‍വെ പിഴചുമത്തി

വന്ദേ ഭാരതില്‍ മോശം ഭക്ഷണം; ഐആര്‍സിടിസിക്കും കരാറുകാരനും പിഴചുമത്തി റെയില്‍വെ
X

ന്യൂഡല്‍ഹി: ഗുണനിലവാരമില്ലാത്ത ഭക്ഷണം വിതരണം ചെയ്തെന്ന പരാതിയില്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്(ഐആര്‍സിടിസി)പിഴ ചുമത്തി റെയില്‍വേ. റെയില്‍വേയുടെ കീഴിലുള്ള ഐആര്‍സിടിസിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി. മാര്‍ച്ച് 15ന് പട്‌ന-ടാറ്റാനഗര്‍ വന്ദേ ഭാരത് എക്‌സ്പ്രസ്സില്‍(ട്രെയിന്‍ നമ്പര്‍ 21896)വിളമ്പിയ ഭക്ഷണത്തെക്കുറിച്ചായിരുന്നു പരാതി. ഐആര്‍സിടിസിക്ക് പുറമെ ട്രെയിനില്‍ ഭക്ഷണം വിതരണത്തിന് കരാറെടുത്ത സ്ഥാപനത്തിന് എതിരെയും നടപടിയുണ്ട്. കരാര്‍ കമ്പനിയില്‍ നിന്നും 50 ലക്ഷം രൂപ പിഴ ഈടാക്കാനും കരാര്‍ അവസാനിപ്പിക്കാനും റെയില്‍വെ ഉത്തരവിട്ടു. യാത്രക്കാരുടെ സുരക്ഷയും ഗുണനിലവാരവുമാണ് പ്രധാന മുന്‍ഗണനയെന്ന് ഇന്ത്യന്‍ റെയില്‍വേ വക്താവ് നടപടി വിശദീകരച്ചുകൊണ്ട് വ്യക്തമാക്കി.

Next Story

RELATED STORIES

Share it