Latest News

ശബരിമല കൊടിമര പുനപ്രതിഷ്ഠയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ അവസാനിപ്പിച്ച് ഹൈക്കോടതി

ശബരിമല കൊടിമര പുനപ്രതിഷ്ഠയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ അവസാനിപ്പിച്ച് ഹൈക്കോടതി
X

കൊച്ചി: ശബരിമല കൊടിമര പുനപ്രതിഷ്ഠയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ അവസാനിപ്പിച്ച് ഹൈക്കോടതി. വിജിലന്‍സ് റിപോര്‍ട്ട് പരിഗണിച്ചാണ് നടപടി. കൊടിമര നിര്‍മാണത്തിനായി ഭക്തരില്‍ നിന്ന് സംഭാവനയായി ലഭിച്ച സ്വര്‍ണം പൂര്‍ണമായും ഇതിനായിത്തന്നെ ഉപയോഗിച്ചുവെന്നും രേഖകളില്ലാതെ സ്വര്‍ണം കൈപ്പറ്റിയതിന് യാതൊരുവിധ തെളിവുകളുമില്ലെന്നും വിജിലന്‍സ് റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇത് പരിശോധിച്ച ശേഷം നടപടികള്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ള കേസ് സര്‍ക്കാരിനെയും സിപിഎം നേതാക്കളെയുമൊക്കെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ഘട്ടത്തിലാണ് യുഡിഎഫ് ഭരണസമിതിക്കെതിരേ ഇത്തരത്തില്‍ ഒരു ക്രമക്കേടില്‍ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതിയുടെ മുമ്പാകെ വന്നത്. തുടര്‍ന്ന് ഹൈക്കോടതി ഇക്കാര്യത്തില്‍ കേസെടുക്കേണ്ടതുണ്ടോ എന്ന കാര്യം പ്രത്യേകം പരിശോധിക്കാന്‍ സംസ്ഥാന വിജിലന്‍സ് മേധാവിയോട് നിര്‍ദേശിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it