Top

You Searched For "High Court"

ജനവാസ മേഖലയിലെ കാട്ടാന ആക്രമണം തടയല്‍: അഞ്ചു വര്‍ഷത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തീകരിക്കുമെന്ന് സര്‍ക്കാര്‍

12 Oct 2021 3:19 PM GMT
താല്‍ക്കാലിക നടപടിയെന്ന നിലയില്‍ സോളാര്‍ വേലികള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആദിവാസി സെറ്റില്‍മെന്റ് കോളനികളില്‍ 13 അതിര്‍ത്തി വേലികള്‍ സ്ഥാപിച്ചതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്ന് നല്‍കല്‍: കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചതായി സര്‍ക്കാര്‍

12 Oct 2021 2:45 PM GMT
'കരുതലോടെ മുന്നോട്ട്' എന്ന പേരില്‍ ഹോമിയോ ഡയറക്ടര്‍ സമര്‍പ്പിച്ച പദ്ധതിക്ക് തത്ത്വത്തില്‍ അംഗീകാരം നല്‍കികഴിഞ്ഞു. ഹോമിയോ പ്രതിരോധ മരുന്ന് നല്‍കാന്‍ സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് സര്‍ക്കാറിന്റെ വിശദീകരണം.

കൊവിഡ് പ്രതിരോധ വാക്‌സിന്‍:സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിക്കുന്നതിനെതിരെ ഹരജി; ഹൈക്കോടതി വിശദീകരണം തേടി

9 Oct 2021 8:20 AM GMT
പണം നല്‍കി സ്വകാര്യ ആശുപത്രിയില്‍ നിന്ന് വാക്‌സിനെടുക്കുേമ്പാള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിലടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിക്കുന്നത് മൗലീകാവകാശ ലംഘനമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു

സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌ന സുരേഷിനെതിരേ ചുമത്തിയ കൊഫെപോസ ഹൈക്കോടതി റദ്ദാക്കി

8 Oct 2021 9:49 AM GMT
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെതിരേ ചുമത്തിയ കോഫെപോസ വകുപ്പ് ഹൈക്കോടതി റദ്ദാക്കി. കള്ളക്കടത്ത് നിരോധന നിയമമായ കൊഫെപോസ ചുമത്ത...

നോക്കുകൂലിക്കെതിരെ രൂക്ഷ വിമര്‍ശനുമായി ഹൈക്കോടതി; കൊടിയുടെ നിറം നോക്കാതെ നടപടി വേണം

7 Oct 2021 11:08 AM GMT
നോക്കു കൂലി സമ്പ്രദായം കേരളത്തില്‍ നിന്നും തുടച്ചു നീക്കണം.കേരളത്തില്‍ ഇനി നോക്കു കൂലി എന്ന വാക്ക് കേള്‍ക്കരുതെന്നും ഹൈക്കോടതി

കൊവിഡാനന്തര ചികില്‍സ രോഗികള്‍ക്ക് സൗജന്യമായി നല്‍കിക്കൂടെയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

6 Oct 2021 1:50 PM GMT
കൊവിഡ് നെഗറ്റീവായ ശേഷമുള്ള ഒരു മാസക്കാലയളവിലേക്ക് ചികില്‍സ സൗജന്യമാക്കുന്ന കാര്യം പരിഗണിക്കാനാവുമോയെന്നു പരിശോധിക്കണമെന്നും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്‍മാരല്ല

മോന്‍സണ്‍ മാവുങ്കല്‍ കേസ്:പോലിസിനെതിരെ രൂക്ഷ വിമര്‍ശനുവമായി ഹൈക്കോടതി

5 Oct 2021 10:50 AM GMT
മോന്‍സണ്‍ മാവുങ്കലിന് എങ്ങനെ പോലിസ് സംരക്ഷണം കിട്ടിയെന്ന് ഹൈക്കോടതി.ലോകത്തില്ലാത്ത സാധനങ്ങള്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അതിനെക്കുറിച്ച് അന്വേഷിക്കാതെ സംരക്ഷണം നല്‍കി.വിലപിടിപ്പുള്ള വസ്തുക്കളാണെന്ന് പറഞ്ഞത് പിന്നീട് വ്യാജമാണെന്ന് തെളിഞ്ഞു.മോന്‍സണ്‍ പറഞ്ഞതില്‍ ആര്‍ക്കും സംശയം തോന്നിയില്ലേയെന്നും കോടതി ചോദിച്ചു

ആര്‍ടിപിസിആര്‍ നിരക്ക്: 500 രൂപയാക്കിയത് ഹൈക്കോടതി റദ്ദാക്കി; നിരക്ക് പുനപരിശോധിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം

4 Oct 2021 6:11 AM GMT
ലാബുടമകള്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി.ാബുടമകളുമായി ചര്‍ച്ച നടത്തി ഇരു കൂട്ടര്‍ക്കും യോജിക്കാവുന്ന വിധത്തില്‍ പുതിയ നിരക്ക് നിശ്ചയിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്

വ്യാപാര സ്ഥാപനങ്ങള്‍ക്ക് സ്വന്തം നിലയ്ക്ക് ചുമട്ടുതൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യാമെന്ന് ഹൈക്കോടതി

30 Sep 2021 2:13 AM GMT
തൊഴിലാളികള്‍ ശാരീരികമായി ചുമട്ടു തൊഴില്‍ ചെയ്യുന്നതിനു ശേഷിയുണ്ടൊയെന്നു പരിശോധിച്ചാല്‍ മതി. സ്ഥാപനം തൊഴിലാളികളെ ചുമട്ടുതൊഴിലാളിയായി രജിസ്റ്റര്‍ ചെയ്യുന്നതിനു സന്നദ്ധമാണോയെന്നും പരിശോധിച്ചാല്‍ മതിയെന്നു കോടതി വ്യക്തമാക്കി

മമത ബാനര്‍ജിക്ക് ആശ്വാസം: ഭവാനിപൂര്‍ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

28 Sep 2021 3:45 PM GMT
മുഖ്യമന്ത്രിയായി തുടരാന്‍, ടിഎംസി മേധാവി നവംബര്‍ 4നകം സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടണം. ഇല്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടും.

മുട്ടില്‍ മരം കൊള്ള: പ്രതികളുടെ ജാമ്യഹരജി ഹൈക്കോടതി തള്ളി

28 Sep 2021 5:59 AM GMT
കേസിലെ പ്രധാന പ്രതികളായ ജോസ്‌കുട്ടി അഗസ്റ്റിന്‍,ആന്റോ ആഗസ്റ്റിന്‍,റോജി അഗസ്റ്റിന്‍ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്

കൊവിഷീല്‍ഡ് വാക്‌സിന്‍:രണ്ടാം ഡോസിന്റെ ഇടവേള കുറച്ച ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

22 Sep 2021 3:38 PM GMT
കൊവീഷീല്‍ഡ് വാക്‌സിന്‍ നല്‍കുന്നതിനു 84 ദിവസത്തില്‍ നിന്നു 28 ദിവസമായി കുറച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീല്‍ സമര്‍പ്പിച്ചത്

ആലപ്പുഴയില്‍ നേഴ്‌സ് ആക്രമിക്കപ്പെട്ട സംഭവം: ആശങ്ക രേഖപ്പെടുത്തിഹൈക്കോടതി;ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണം

22 Sep 2021 2:33 PM GMT
ആലപ്പുഴ തൃക്കുന്നപ്പുഴയില്‍, ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ നേഴ്‌സിങ് അസിസ്റ്റന്റിനെ ആക്രമിച്ചു തട്ടിക്കൊണ്ടുപോകാന്‍ നടത്തിയ ശ്രമം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിര്‍ദേശം.

ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കം: ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്ന് ഹൈക്കോടതി

20 Sep 2021 5:06 AM GMT
വിഷയത്തില്‍ സര്‍ക്കാര്‍ നിസഹായരാകാന്‍ പാടില്ല.സുപ്രിം കോടതി അന്തിമ വിധി പുറപ്പെടുവിച്ചതാണ്.വിഷയത്തില്‍ ഈ മാസം 29 ന് നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു

ഡല്‍ഹി കലാപത്തിനിടെ വെടിയുതിര്‍ത്ത രണ്ടു പ്രതികള്‍ക്ക് ജാമ്യം; അക്രമികളെ പിരിച്ചുവിടാന്‍ മുകളിലേക്ക് വെടിയുതിര്‍ത്ത ഷാറൂഖ് പത്താന്‍ ഇപ്പോഴും അഴിക്കുള്ളില്‍

18 Sep 2021 2:31 PM GMT
കലാപത്തിനിടെ ശിവ, നിധിന്‍ എന്നീ പ്രതികള്‍ മാരകായുധങ്ങളുമായി ആക്രമണം നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഇരുവര്‍ക്കുമെതിരേ ഐപിസി വകുപ്പുകളും ആയുധ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി കുറ്റകരമായ നരഹത്യക്കാണ് കേസെടുത്തിരുന്നത്.

പ്രഫഷണല്‍ കോഴ്‌സ് പ്രവേശനം: എന്‍ട്രന്‍സ് പരീക്ഷ മാര്‍ക്ക് മാത്രം പരിഗണിക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി

17 Sep 2021 10:22 AM GMT
എന്‍ട്രന്‍സ് പരീക്ഷ മാര്‍ക്കും പ്ലസ് ടു മാര്‍ക്കും ചേര്‍ത്ത് റാങ്ക് പട്ടിക തയ്യാറാക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇത് ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹരജി നല്‍കിയത്

സെസി സേവ്യറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

17 Sep 2021 8:23 AM GMT
സെസി എത്രയും വേഗം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശിച്ചു.

വിരമിച്ചതിനു ശേഷം പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി

15 Sep 2021 4:33 PM GMT
ഇക്കാര്യത്തിന് പ്രത്യകം നിയമനിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഇതിനായി വിദഗ്ദ സമിതി രൂപീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു

കടല്‍ക്കൊലക്കേസ്: ബോട്ടിലുണ്ടായിരുന്ന മകന് നഷ്ടപരിഹാരം വേണമെന്ന് ; മാതാവ് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി

14 Sep 2021 2:09 PM GMT
രണ്ടു മല്‍സ്യ തൊഴിലാളികള്‍ മരിച്ച ബോട്ടിലുണ്ടായിരുന്ന കൊല്ലം സ്വദേശിയായ പ്രജിത്ത് എന്ന യുവാവിന്റെ മാതാവാണ് ഹൈക്കോടതിയെ സമീപിച്ചത്. സംഭവം നേരില്‍ കണ്ട ആഘാതത്തില്‍ മാനസിക നില തെറ്റിയ അവസ്ഥയിലായിരുന്ന മകന്‍ 2019ല്‍ ആത്മഹത്യ ചെയ്തു

വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹം: ഗുരുവായൂരില്‍ ചട്ടലംഘനമുണ്ടായെന്ന് ഹൈക്കോടതി

14 Sep 2021 10:43 AM GMT
മാര്‍ഗ്ഗ നിര്‍ദ്ദേശം ലംഘിച്ച് നിരവധി പേര്‍ വിവാഹത്തില്‍ പങ്കെടുത്തുവെന്നും വലിയ ആള്‍ക്കൂട്ടം വിവാഹത്തില്‍ പങ്കെടുത്തുവെന്ന് ചടങ്ങിന്റെ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു

മന്‍സൂര്‍ വധക്കേസ്: 10 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

13 Sep 2021 2:33 PM GMT
ഒന്നാം പ്രതി ഷിനോസ് അടക്കമുള്ള സി പി എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കാണ് ജാമ്യം അനുവദിച്ചത്

പോലിസില്‍ നിന്നുണ്ടാകേണ്ടത് പരിഷ്‌കൃത സമൂഹത്തിലെ പെരുമാറ്റമെന്ന് ഹൈക്കോടതി

10 Sep 2021 3:10 PM GMT
മോശമായ സംബോധനകള്‍ വിലക്കി സര്‍ക്കുലര്‍ പുറപ്പടുവിക്കണമെന്നു സംസ്ഥാന പോലിസ് മേധാവിക്കു ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. സ്വീകരിച്ച നടപടി സംബന്ധിച്ചു രണ്ടാഴ്ചക്കുള്ളില്‍ കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. പോലിസ് സേനയിലെ ഏതെങ്കിലും വ്യക്തികള്‍ മോശമായ പദപ്രയോഗം നടത്തുന്നത് ഭരണ ഘടന നല്‍കുന്ന ധാര്‍മികതയ്ക്ക് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി

തൃക്കാക്കര നഗരസഭയ്ക്ക് പോലിസ് സംരക്ഷണം: ഉത്തരവ് കര്‍ശനമായി നടപ്പിലാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

6 Sep 2021 2:36 PM GMT
പ്രതിഷേധവുമായി ബന്ധപ്പെട്ടു നഗരസഭയുടെ പ്രവര്‍ത്തനം തടസപ്പെട്ട കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി

കൊവിഡ് പ്രതിരോധം: വാക്‌സിന്‍ ഡോസുകള്‍ തമ്മില്‍ ഇടവേള നിശ്ചയിച്ചത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ; ഇളവു നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍

3 Sep 2021 2:55 PM GMT
കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസിന് 84 ദിവസം ഇടവേള നിശ്ചയിച്ചത് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും കേന്ദ്രം കോടതിയില്‍ അറിയിച്ചു. വിദഗ്ധ സമിതി 84 ദിവസത്തെ ഇടവേളയ്ക്ക് നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ടെന്നും കേന്ദ്രം കോടതിയില്‍ അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദേശ ജോലിക്കാര്‍ക്കും ഇളവ് നല്‍കിയത് വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണെന്നും സര്‍ക്കാര്‍ അറിയിച്ചു

മുട്ടില്‍ മരം കൊള്ള: കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

1 Sep 2021 7:46 AM GMT
കേസിലെ പ്രധാന പ്രതികളായ ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നല്‍കിയ ജാമ്യഹരജി പരിഗണിക്കവയൊണ് ഹൈക്കോടതി അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയത്

മുട്ടില്‍ മരം കൊള്ളക്കേസ്: സിബി ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

1 Sep 2021 5:31 AM GMT
അന്വേഷത്തിന്റെ തുടര്‍ന്നുള്ള ഘട്ടത്തില്‍ പരാതികള്‍ ഉയര്‍ന്നാല്‍ വിഷയം ചൂണ്ടിക്കാട്ടി കോടതിയെ വീണ്ടും സമീപിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു

കൊവിഡ് വാക്‌സിന്‍: സ്വന്തം ചെലവില്‍ രണ്ടാം ഡോസ് എടുക്കുന്നവര്‍ക്ക് 84 ദിവസത്തെ ഇടവേളയില്‍ ഇളവ് നല്‍കിക്കൂടെയെന്ന് ഹൈക്കോടതി

31 Aug 2021 1:40 PM GMT
ഇടവേളകള്‍ ഒഴിവാക്കി വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: അര്‍ജ്ജുന്‍ ആയങ്കിക്ക് ജാമ്യം

31 Aug 2021 8:47 AM GMT
ഹൈക്കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടു തവണ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

മുട്ടില്‍ മരം കൊള്ളക്കേസ്: പ്രതികള്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

27 Aug 2021 2:20 PM GMT
കേസിലെ പ്രധാനപ്രതികളായ ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരാണ് ജാമ്യാപേക്ഷ നല്‍കിയത്.അപേക്ഷ പിന്നീട് പരിഗണിക്കാനായി കോടതി മാറ്റി

ആദിവാസികള്‍ക്ക് നല്‍കിയ ഭൂമിയുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

26 Aug 2021 2:56 PM GMT
കരാര്‍ പ്രകാരം സര്‍ക്കാര്‍ കണ്ടെത്തിയ 1495 കുടുംബങ്ങളില്‍ എത്ര കുടുംബങ്ങള്‍ക്ക് ഭൂമി കൈമാറിയെന്ന വിവരം അറിയിക്കണം. ഇനി കൈമാറാനുള്ളവരുടെ വിശദാംശങ്ങള്‍ അറിയിക്കണം.വാസയോഗ്യമല്ലാത്ത ഭൂമി ആദിവാസികള്‍ക്ക് കൈമാറിയിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങളും നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു

യാത്ര നിയന്ത്രണത്തില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് ഹരജി : സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കര്‍ണാടക

25 Aug 2021 2:02 PM GMT
രോഗികളുള്‍പ്പെടെ അടിയന്തിര ആവശ്യത്തിനു അതിര്‍ത്തി കടന്നു പോകുന്നതിനു അനുമതി നല്‍കണമെന്നു ഹൈക്കോടതി മുന്‍പു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു

അടിയന്തര ചികില്‍സയ്ക്കായി കേരളത്തില്‍ നിന്നും ആശുപത്രിയിലേക്ക് പോകുന്നവരെ തടയരുതെന്ന് കര്‍ണാടകയോട് കേരള ഹൈക്കോടതി

17 Aug 2021 2:07 PM GMT
ആംബുലന്‍സിലും സ്വകാര്യ വാഹനങ്ങളിലും ആശുപത്രിയിലേക്ക് പോകുന്ന അടിയന്തിര ചികില്‍സ ആവശ്യമുളളവര്‍ക്കാണ് ഹൈക്കോടതി അനുമതി നല്‍കി ഇടക്കാല ഉത്തരവിട്ടത്. മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്‌റഫ് സമര്‍പ്പിച്ച ഹരജിയിലാണ് ഡിവിഷന്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ്

വിവാദ ഭൂമിയിടപാട്: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ അപ്പീലില്‍ ഇന്ന് ഹൈക്കോടതി വിധി

12 Aug 2021 3:55 AM GMT
കൊച്ചി: വിവാദമായ സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ വിചാരണ നേരിടണമെന്ന എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്...

ആള്‍ക്കൂട്ടം നിയന്ത്രിക്കാനാവില്ലെങ്കില്‍ മദ്യശാലകള്‍ അടച്ചിടണമെന്ന് ഹൈക്കോടതി

11 Aug 2021 1:53 PM GMT
മൂന്നു മാസത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് ശല്യമാവുന്നതും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതുമായ ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നു കോടതി വ്യക്തമാക്കി.മദ്യം വാങ്ങാനെത്തുന്നവരെ പകര്‍ച്ചവ്യാധിക്കു മുന്നിലേക്കു വിടാനാകില്ല.മദ്യം വാങ്ങാന്‍ എത്തുന്നവരുടെ കുടുംബാംഗങ്ങളെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കണം

മദ്യവില്‍പ്പനശാലകളിലെ തിരക്ക്: മദ്യം വാങ്ങാനെത്തുന്നവര്‍ക്കും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി

10 Aug 2021 6:07 AM GMT
ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് നാളെ തന്നെ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.മദ്യശാലയ്ക്കു മുന്നില്‍ പോലിസ് ബാരിക്കേഡ് വെച്ച് മദ്യാം വാങ്ങാനെത്തുന്നവരെ നിയന്ത്രിക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും കോടതി പറഞ്ഞു

പെട്ടിമുടി: സര്‍ക്കാര്‍ നല്‍കിയ വീട് വാസയോഗ്യമല്ലാത്ത സ്ഥലത്തെന്ന്;ഹരജിയില്‍ ഹൈക്കോടതി വിശദീകരണം തേടി

9 Aug 2021 2:18 PM GMT
ദുരന്തത്തില്‍ പെട്ടവരുടെ പുനരധിവാസം എങ്ങുമെത്തിയില്ല. നേരത്തെ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് 32 കിലോമീറ്റര്‍ അകലെയാണ് വീടു നിര്‍മിച്ചു നല്‍കിയത്. റേഷന്‍ വാങ്ങാന്‍ കാല്‍നടയായി കിലോമീറ്ററുകള്‍ പോകേണ്ട സാഹചര്യമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു
Share it