Top

You Searched For "high court"

സെസി സേവ്യറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

17 Sep 2021 8:23 AM GMT
സെസി എത്രയും വേഗം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശിച്ചു.

വിരമിച്ചതിനു ശേഷം പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി

15 Sep 2021 4:33 PM GMT
ഇക്കാര്യത്തിന് പ്രത്യകം നിയമനിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഇതിനായി വിദഗ്ദ സമിതി രൂപീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു

കടല്‍ക്കൊലക്കേസ്: ബോട്ടിലുണ്ടായിരുന്ന മകന് നഷ്ടപരിഹാരം വേണമെന്ന് ; മാതാവ് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി

14 Sep 2021 2:09 PM GMT
രണ്ടു മല്‍സ്യ തൊഴിലാളികള്‍ മരിച്ച ബോട്ടിലുണ്ടായിരുന്ന കൊല്ലം സ്വദേശിയായ പ്രജിത്ത് എന്ന യുവാവിന്റെ മാതാവാണ് ഹൈക്കോടതിയെ സമീപിച്ചത്. സംഭവം നേരില്‍ കണ്ട ആഘാതത്തില്‍ മാനസിക നില തെറ്റിയ അവസ്ഥയിലായിരുന്ന മകന്‍ 2019ല്‍ ആത്മഹത്യ ചെയ്തു

വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹം: ഗുരുവായൂരില്‍ ചട്ടലംഘനമുണ്ടായെന്ന് ഹൈക്കോടതി

14 Sep 2021 10:43 AM GMT
മാര്‍ഗ്ഗ നിര്‍ദ്ദേശം ലംഘിച്ച് നിരവധി പേര്‍ വിവാഹത്തില്‍ പങ്കെടുത്തുവെന്നും വലിയ ആള്‍ക്കൂട്ടം വിവാഹത്തില്‍ പങ്കെടുത്തുവെന്ന് ചടങ്ങിന്റെ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു

മന്‍സൂര്‍ വധക്കേസ്: 10 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

13 Sep 2021 2:33 PM GMT
ഒന്നാം പ്രതി ഷിനോസ് അടക്കമുള്ള സി പി എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കാണ് ജാമ്യം അനുവദിച്ചത്

പോലിസില്‍ നിന്നുണ്ടാകേണ്ടത് പരിഷ്‌കൃത സമൂഹത്തിലെ പെരുമാറ്റമെന്ന് ഹൈക്കോടതി

10 Sep 2021 3:10 PM GMT
മോശമായ സംബോധനകള്‍ വിലക്കി സര്‍ക്കുലര്‍ പുറപ്പടുവിക്കണമെന്നു സംസ്ഥാന പോലിസ് മേധാവിക്കു ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. സ്വീകരിച്ച നടപടി സംബന്ധിച്ചു രണ്ടാഴ്ചക്കുള്ളില്‍ കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. പോലിസ് സേനയിലെ ഏതെങ്കിലും വ്യക്തികള്‍ മോശമായ പദപ്രയോഗം നടത്തുന്നത് ഭരണ ഘടന നല്‍കുന്ന ധാര്‍മികതയ്ക്ക് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി

തൃക്കാക്കര നഗരസഭയ്ക്ക് പോലിസ് സംരക്ഷണം: ഉത്തരവ് കര്‍ശനമായി നടപ്പിലാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

6 Sep 2021 2:36 PM GMT
പ്രതിഷേധവുമായി ബന്ധപ്പെട്ടു നഗരസഭയുടെ പ്രവര്‍ത്തനം തടസപ്പെട്ട കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി

കൊവിഡ് പ്രതിരോധം: വാക്‌സിന്‍ ഡോസുകള്‍ തമ്മില്‍ ഇടവേള നിശ്ചയിച്ചത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ; ഇളവു നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍

3 Sep 2021 2:55 PM GMT
കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസിന് 84 ദിവസം ഇടവേള നിശ്ചയിച്ചത് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും കേന്ദ്രം കോടതിയില്‍ അറിയിച്ചു. വിദഗ്ധ സമിതി 84 ദിവസത്തെ ഇടവേളയ്ക്ക് നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ടെന്നും കേന്ദ്രം കോടതിയില്‍ അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദേശ ജോലിക്കാര്‍ക്കും ഇളവ് നല്‍കിയത് വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണെന്നും സര്‍ക്കാര്‍ അറിയിച്ചു

മുട്ടില്‍ മരം കൊള്ള: കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

1 Sep 2021 7:46 AM GMT
കേസിലെ പ്രധാന പ്രതികളായ ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നല്‍കിയ ജാമ്യഹരജി പരിഗണിക്കവയൊണ് ഹൈക്കോടതി അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയത്

മുട്ടില്‍ മരം കൊള്ളക്കേസ്: സിബി ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

1 Sep 2021 5:31 AM GMT
അന്വേഷത്തിന്റെ തുടര്‍ന്നുള്ള ഘട്ടത്തില്‍ പരാതികള്‍ ഉയര്‍ന്നാല്‍ വിഷയം ചൂണ്ടിക്കാട്ടി കോടതിയെ വീണ്ടും സമീപിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു

കൊവിഡ് വാക്‌സിന്‍: സ്വന്തം ചെലവില്‍ രണ്ടാം ഡോസ് എടുക്കുന്നവര്‍ക്ക് 84 ദിവസത്തെ ഇടവേളയില്‍ ഇളവ് നല്‍കിക്കൂടെയെന്ന് ഹൈക്കോടതി

31 Aug 2021 1:40 PM GMT
ഇടവേളകള്‍ ഒഴിവാക്കി വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: അര്‍ജ്ജുന്‍ ആയങ്കിക്ക് ജാമ്യം

31 Aug 2021 8:47 AM GMT
ഹൈക്കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടു തവണ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

മുട്ടില്‍ മരം കൊള്ളക്കേസ്: പ്രതികള്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

27 Aug 2021 2:20 PM GMT
കേസിലെ പ്രധാനപ്രതികളായ ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരാണ് ജാമ്യാപേക്ഷ നല്‍കിയത്.അപേക്ഷ പിന്നീട് പരിഗണിക്കാനായി കോടതി മാറ്റി

ആദിവാസികള്‍ക്ക് നല്‍കിയ ഭൂമിയുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

26 Aug 2021 2:56 PM GMT
കരാര്‍ പ്രകാരം സര്‍ക്കാര്‍ കണ്ടെത്തിയ 1495 കുടുംബങ്ങളില്‍ എത്ര കുടുംബങ്ങള്‍ക്ക് ഭൂമി കൈമാറിയെന്ന വിവരം അറിയിക്കണം. ഇനി കൈമാറാനുള്ളവരുടെ വിശദാംശങ്ങള്‍ അറിയിക്കണം.വാസയോഗ്യമല്ലാത്ത ഭൂമി ആദിവാസികള്‍ക്ക് കൈമാറിയിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങളും നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു

യാത്ര നിയന്ത്രണത്തില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് ഹരജി : സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കര്‍ണാടക

25 Aug 2021 2:02 PM GMT
രോഗികളുള്‍പ്പെടെ അടിയന്തിര ആവശ്യത്തിനു അതിര്‍ത്തി കടന്നു പോകുന്നതിനു അനുമതി നല്‍കണമെന്നു ഹൈക്കോടതി മുന്‍പു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു

അടിയന്തര ചികില്‍സയ്ക്കായി കേരളത്തില്‍ നിന്നും ആശുപത്രിയിലേക്ക് പോകുന്നവരെ തടയരുതെന്ന് കര്‍ണാടകയോട് കേരള ഹൈക്കോടതി

17 Aug 2021 2:07 PM GMT
ആംബുലന്‍സിലും സ്വകാര്യ വാഹനങ്ങളിലും ആശുപത്രിയിലേക്ക് പോകുന്ന അടിയന്തിര ചികില്‍സ ആവശ്യമുളളവര്‍ക്കാണ് ഹൈക്കോടതി അനുമതി നല്‍കി ഇടക്കാല ഉത്തരവിട്ടത്. മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്‌റഫ് സമര്‍പ്പിച്ച ഹരജിയിലാണ് ഡിവിഷന്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ്

വിവാദ ഭൂമിയിടപാട്: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ അപ്പീലില്‍ ഇന്ന് ഹൈക്കോടതി വിധി

12 Aug 2021 3:55 AM GMT
കൊച്ചി: വിവാദമായ സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ വിചാരണ നേരിടണമെന്ന എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്...

ആള്‍ക്കൂട്ടം നിയന്ത്രിക്കാനാവില്ലെങ്കില്‍ മദ്യശാലകള്‍ അടച്ചിടണമെന്ന് ഹൈക്കോടതി

11 Aug 2021 1:53 PM GMT
മൂന്നു മാസത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് ശല്യമാവുന്നതും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതുമായ ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നു കോടതി വ്യക്തമാക്കി.മദ്യം വാങ്ങാനെത്തുന്നവരെ പകര്‍ച്ചവ്യാധിക്കു മുന്നിലേക്കു വിടാനാകില്ല.മദ്യം വാങ്ങാന്‍ എത്തുന്നവരുടെ കുടുംബാംഗങ്ങളെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കണം

മദ്യവില്‍പ്പനശാലകളിലെ തിരക്ക്: മദ്യം വാങ്ങാനെത്തുന്നവര്‍ക്കും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി

10 Aug 2021 6:07 AM GMT
ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് നാളെ തന്നെ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.മദ്യശാലയ്ക്കു മുന്നില്‍ പോലിസ് ബാരിക്കേഡ് വെച്ച് മദ്യാം വാങ്ങാനെത്തുന്നവരെ നിയന്ത്രിക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും കോടതി പറഞ്ഞു

പെട്ടിമുടി: സര്‍ക്കാര്‍ നല്‍കിയ വീട് വാസയോഗ്യമല്ലാത്ത സ്ഥലത്തെന്ന്;ഹരജിയില്‍ ഹൈക്കോടതി വിശദീകരണം തേടി

9 Aug 2021 2:18 PM GMT
ദുരന്തത്തില്‍ പെട്ടവരുടെ പുനരധിവാസം എങ്ങുമെത്തിയില്ല. നേരത്തെ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് 32 കിലോമീറ്റര്‍ അകലെയാണ് വീടു നിര്‍മിച്ചു നല്‍കിയത്. റേഷന്‍ വാങ്ങാന്‍ കാല്‍നടയായി കിലോമീറ്ററുകള്‍ പോകേണ്ട സാഹചര്യമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു

ലോക്ക് ഡൗണ്‍ : വ്യാപാരികളുടെ പരാതിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

6 Aug 2021 3:04 PM GMT
ഓള്‍ ഇന്ത്യ വ്യാപാരി വ്യവസായി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജോയ് ഡാനിയേല്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്

ബെവ്‌കോ ഔട്ട് ലെറ്റുകള്‍ മാറ്റി സ്ഥാപിക്കല്‍: സ്വീകരിച്ച നടപടികള്‍ 10 ദിവസത്തിനകം അറിയിക്കണമെന്ന് ഹൈക്കോടതി

4 Aug 2021 2:16 PM GMT
ബിവറേജസ് കോര്‍പറേഷനോടാണ് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ബോധിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.മദ്യവില്‍പ്പനശാലകളിലെ ആള്‍ത്തിരക്കുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസും മറ്റു ചില പൊതു താല്‍പര്യഹരജികളും പരിഗണിക്കവെയാണ് കോടതി നിര്‍ദ്ദേശമുണ്ടായത്.

കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് ഹൈക്കോടതി

3 Aug 2021 8:46 AM GMT
കൊച്ചി: കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. ഇനിയൊരു ഉത്തരവുണ്ടാവുന്നത് വരെ പരീക്ഷാഫലവും റാങ്...

ബന്ധു നിയമനം: ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് കെ ടി ജലീല്‍ സുപ്രിംകോടതിയില്‍

3 Aug 2021 5:18 AM GMT
ന്യൂഡല്‍ഹി: ബന്ധുനിയമനക്കേസില്‍ ലോകായുക്ത ഉത്തരവ് ശരിവച്ച ഹൈക്കോടതി നടപടിക്കെതിരേ മുന്‍ മന്ത്രിയും എംഎല്‍എയുമായ ഡോ. കെ ടി ജലീല്‍ സുപ്രിംകോടതിയെ സമീപിച്...

ലക്ഷ ദ്വീപില്‍ ഷെഡ് പൊളിച്ച സംഭവം: ഹൈക്കോടതിയില്‍ ഹരജി നല്‍കി

2 Aug 2021 3:21 PM GMT
കവരത്തി സ്വദേശി എം പി റഷീദയാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. മുന്‍കൂര്‍ നോട്ടിസോ അറിയിപ്പോ ഇല്ലാതെ തന്റെ ജീവനോപാധിയായ കച്ചവടത്തിനു വേണ്ടി നിര്‍മിച്ച ഷെഡ് പൊളിച്ചുമാറ്റിയെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചത്

സ്പിരിറ്റ് വെട്ടിപ്പ് കേസ് : രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

2 Aug 2021 1:12 PM GMT
സിജോയുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. സ്പിരിറ്റ് കടത്തിയ ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍മാരില്‍ ഒരാളായിരുന്നു സിജോ. ഇയാള്‍ കഴിഞ്ഞ ജൂലൈ ഒന്നു മുതല്‍ റിമാന്‍ഡിലാണ്. ആരോപണം ഗുരുതരമാണെന്നും ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്നു കോടതി ഉത്തരവില്‍ വ്യക്തമാക്കി

ലോക്ക് ഡൗണ്‍:വ്യാപാരികളുടെ ഹരജി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി ഹൈക്കോടതി

2 Aug 2021 9:37 AM GMT
ലോക്ക് ഡൗണ്‍ സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ ബുധനാഴ്ച എടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഹരജി പരിഗണിക്കുന്നത് മാറ്റിയത്.ടിപിആര്‍ റേറ്റിനെ അടിസ്ഥാനമാക്കിയുള്ള അശാസ്ത്രീയ ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിനു സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചത്

റാങ്ക് ലിസ്റ്റ്: അപ്പീലുമായി പി എസ് സി ഹൈക്കോടതിയില്‍

2 Aug 2021 6:46 AM GMT
റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത് പ്രായോഗികമല്ലെന്ന് പി എസ് സി ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്: അന്വേഷണംസിബിഐയ്ക്ക്കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി

30 July 2021 2:41 PM GMT
സിപിഎം നേതാക്കള്‍ പ്രതികളായ കേസ് രാഷ്ട്രീയസമ്മര്‍ദംമൂലംഅട്ടിമറിക്കപ്പെടാന്‍സാധ്യതയുള്ളതുകൊണ്ടു കേന്ദ്ര ഏജന്‍സിയുടെ ്അന്വേഷണം അനിവാര്യമാണെന്നു ഹരജിയില്‍ പറയുന്നു.

ലോക്ക് ഡൗണ്‍: ഹരജിയുമായി വ്യാപാരികള്‍ ഹൈക്കോടതിയില്‍

30 July 2021 2:14 PM GMT
ഹരജി തിങ്കളാഴ്ച പരിഗണിക്കും.ടിപിആര്‍ റേറ്റിനെ അടിസ്ഥാനമാക്കിയുള്ള അശാസ്ത്രീയ ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിന് സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചത്.

ശബരിമല മേല്‍ശാന്തി നിയമനം: വിജ്ഞാപനത്തിലെ തുടര്‍ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി തള്ളി

28 July 2021 1:46 PM GMT
കോട്ടയം സ്വദേശി വിഷ്ണു നാരായണനാണ് ഹൈക്കോടതിയെ സമീപിച്ചത്.വിജ്ഞാപനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ദേവസ്വം ബോര്‍ഡിന് കോടതി നിര്‍ദ്ദേശം നല്‍കി

സാങ്കേതിക സര്‍വ്വകലാശാല ബി ടെക് പരീക്ഷ നടത്താമെന്ന് ഹൈക്കോടതി

28 July 2021 12:07 PM GMT
എട്ടു വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് സിംഗിള്‍ ബെഞ്ച് പരീക്ഷ തടഞ്ഞത്. ഈ ഉത്തരവ് ചോദ്യം ചെയ്തു സര്‍വ്വകലാശാല നല്‍കിയ അപ്പീല്‍ അംഗീകരിച്ചാണ് ഡിവിഷന്‍ ബെഞ്ച് നടപടി.

സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ ഹൈക്കോടതി റദ്ദാക്കി

27 July 2021 2:31 PM GMT
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കാന്‍ സാങ്കേതിക സര്‍വകലാശാലയോട് ഹൈക്കോടതി നിര്‍ദേശിച്ചു.

എസ്എംഎ ബാധിച്ച് മരിച്ച കുട്ടിക്കായി പിരിച്ച 15 കോടി എന്തു ചെയ്തുവെന്ന് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

22 July 2021 2:26 PM GMT
ഈ ഫണ്ട് ഉപയോഗിച്ചു മറ്റു കുട്ടികളുടെ ചികല്‍സ നടത്താന്‍ കഴിയുമോയെന്നും കോടതി ആരാഞ്ഞു

ഐഷ സുല്‍ത്താനയ്‌ക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് റദ്ദാക്കരുതെന്ന് ;ലക്ഷദ്വീപ് പോലിസ് ഹൈക്കോടതിയില്‍

20 July 2021 5:05 PM GMT
തനിക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐഷ സുല്‍ത്താന സമര്‍പ്പിച്ച ഹരജിയിലാണ് ലക്ഷദ്വീപ് പോലിസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്

ലക്ഷദ്വീപ് സന്ദര്‍ശനം: ഹരജി ഭേദഗതി ചെയ്ത് സമര്‍പ്പിക്കാന്‍ എംപിമാരോട് ഹൈക്കോടതി

20 July 2021 12:52 PM GMT
എംപിമാരായ ടി എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, എളമരം കരീം, വി ശിവദാസന്‍, എ എം ആരിഫ് എന്നിവര്‍ സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്
Share it