Latest News

'കരുവന്നൂർ കേസില്‍ ഇഡി പിടിച്ചെടുത്ത രേഖകൾ വിട്ടു നൽകണം'; ഹൈക്കോടതിയെ സമീപിച്ച് ക്രൈംബ്രാഞ്ച്

കരുവന്നൂർ കേസില്‍ ഇഡി പിടിച്ചെടുത്ത രേഖകൾ വിട്ടു നൽകണം; ഹൈക്കോടതിയെ സമീപിച്ച് ക്രൈംബ്രാഞ്ച്
X

കൊച്ചി: കരുവന്നൂര്‍ കേസില്‍ ഇഡി പിടിച്ചെടുത്ത രേഖകള്‍ വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. രേഖകളുടെ ഒറിജിനല്‍ വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. ക്രൈംബ്രാഞ്ച് ഹര്‍ജി നേരത്തെ പിഎംഎല്‍എ കോടതി തള്ളിയിരുന്നു.

കേസിലെ ഇഡി അന്വേഷണം അനിശ്ചിതമായി തുടരാന്‍ അനുവദിക്കില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കരുവന്നൂരിലെ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഇത് ഗൗരവത്തോടെ പരിഗണിക്കേണ്ട കാര്യമാണ്. സഹകരണ സംഘങ്ങള്‍ കോടീശ്വരന്‍മാര്‍ക്കുള്ളതല്ല. സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതാണെന്നും ഹൈക്കോടതി പറഞ്ഞു. പാവപ്പെട്ട ജനങ്ങള്‍ ജീവിതാധ്വാനം ചെയ്തുണ്ടാക്കിയ പണമാണ് സഹകരണ സംഘങ്ങളില്‍ നിക്ഷേപിക്കുന്നത്. ഈ പണം നഷ്ടമാകുന്നത്. സംഘങ്ങളില്‍ അവര്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്നു. ഇതാണ് സഹകരണ സംഘങ്ങളില്‍ ഇപ്പോള്‍ സംഭവിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.


Next Story

RELATED STORIES

Share it