India

മണിപ്പൂരില്‍ ബിജെപി പുതിയ സര്‍ക്കാര്‍ രൂപീകരിക്കും, മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിംഗ്, ഉപമുഖ്യമന്ത്രി സ്ഥാനം കുക്കി വിഭാഗത്തിന്

മണിപ്പൂരില്‍ ബിജെപി പുതിയ സര്‍ക്കാര്‍ രൂപീകരിക്കും, മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിംഗ്, ഉപമുഖ്യമന്ത്രി സ്ഥാനം കുക്കി വിഭാഗത്തിന്
X

ന്യൂഡല്‍ഹി: മണിപ്പൂരില്‍ നിര്‍ണായക നീക്കവുമായി ബിജെപി. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനാണ് തീരുമാനം. ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിംഗിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. മണിപ്പൂര്‍ മുഖ്യമന്ത്രിയായി സ്ഥാനം ഏല്‍ക്കും. കുക്കി വിഭാഗത്തില്‍ നിന്നുള്ള വനിതയും നാഗ വിഭാഗത്തിന്റെ പ്രതിനിധിയുമാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. നാഗ പീപ്പിള്‍ ഫ്രണ്ടിനാണ് രണ്ടാം ഉപമുഖ്യമന്ത്രി സ്ഥാനം. രാഷ്ട്രപതി ഭരണം ഈ മാസം അവസാനിക്കാന്‍ ഇരിക്കെയാണ് പുതിയ സര്‍ക്കാര്‍ രൂപീകരണം.

Next Story

RELATED STORIES

Share it