You Searched For "high court"

മെഡിക്കല്‍ പ്രവേശന അഴിമതി; അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരേ സിബിഐ കേസ്

6 Dec 2019 6:16 PM GMT
ലഖ്‌നോവിലെ പ്രസാദ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ 2017-18 വര്‍ഷത്തിലേക്കുള്ള വിദ്യാര്‍ഥി പ്രവേശനം തടഞ്ഞ അലഹബാദ് ഹൈക്കോടതി വിധിയില്‍ കൃത്രിമം കാട്ടിയെന്നാണ് ജസ്റ്റിസ് എസ് എന്‍ ശുക്ലക്കെതിരെയുള്ള പരാതി. പരാതി അന്വേഷിച്ച സിബിഐ ജസ്റ്റിസ് എസ് എന്‍ ശുക്ലയുടെ ലഖ്‌നോവിലെ വസതിയിലും മറ്റ് പ്രതികളുടെ മീററ്റിലെയും ഡല്‍ഹിയിലെയും വീടുകളിലും റെയ്ഡ് നടത്തി.

തെലങ്കാന ഏറ്റുമുട്ടല്‍ കൊല: മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു

6 Dec 2019 6:09 PM GMT
അതിനിടെ, പ്രതികളെ വെടിവച്ചു കൊലപ്പെടുത്തിയതിനെ സൈബരാബാദ് പോലിസ് മേധാവിയും ഏറ്റുമുട്ടല്‍ വിദഗ്ധനുമായ വി സി സജ്ജനാര്‍ ന്യായീകരിച്ച് വീണ്ടും രംഗത്തെത്തി. നിയമം അതിന്റെ കടമ നിര്‍വഹിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം.

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെ സിഎജി ഓഡിറ്റ് ഹൈക്കോടതി സ്റ്റേ ചെയ്തു

3 Dec 2019 2:11 PM GMT
വിമാനത്താവളം സ്വകാര്യ മേഖലയിലാണെന്നും 35 ശതമാനം ഓഹരി മാത്രമേ സര്‍ക്കാരിനുള്ളുവെന്നുമാണ് കിയാലിന്റെ വാദം. കിയാല്‍ സര്‍ക്കാര്‍ സ്ഥാപനമാണെന്നു ചൂണ്ടിക്കാട്ടി ഓഡിറ്റിങിനു വിധേയമാകണമെന്നു കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ നോട്ടിസ് നല്‍കിയിരുന്നു. കിയാല്‍ ഒരു സ്വകാര്യ കമ്പനിയാണെന്നും സിഎജി ഓഡിറ്റ് അനുവദിക്കാനാവില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു

കോതമംഗലം മാര്‍തോമാ ചെറിയപള്ളി ഏറ്റെടുക്കാന്‍ എറണാകുളം ജില്ലാ കലക്ടര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

3 Dec 2019 1:44 PM GMT
ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാത്ത നിലയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികന്‍ തോമസ് പോള്‍ റമ്പാന് പള്ളിയില്‍ കയറി പ്രാര്‍ഥന നടത്താന്‍ കോടതി അനുമതി നല്‍കി. പള്ളിയിലുള്ള യാക്കോബായ വിശ്വാസികളെ പൂര്‍ണമായും ഒഴിപ്പിക്കുന്നതിനു വേണ്ട നടപടികള്‍ എത്രയും പെട്ടെന്നു സ്വീകരിക്കണമെന്നും കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രാര്‍ഥനയ്ക്ക് എത്തുന്ന തോമസ് പോള്‍ റമ്പാന് ആവശ്യമായ പോലിസ് സംരക്ഷണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്

ഫാത്തിമ ലത്തീഫിന്റെ മരണം: കേസ് എന്തുകൊണ്ട് സിബിസിഐഡിക്ക് കൈമാറുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി

3 Dec 2019 9:50 AM GMT
ഫാത്തിമ ലത്തീഫിന്റേത് ഉള്‍പ്പടെ മദ്രാസ് ഐഐടിയിലെ ദുരൂഹമരണങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

വഞ്ചിയൂര്‍ കോടതിയിലെ സംഭവം: ഹൈക്കോടതി നടപടി തുടങ്ങി; ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ നാളെ വഞ്ചിയൂര്‍ കോടതിയില്‍ എത്തും

2 Dec 2019 3:26 PM GMT
കേരള ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ നാളെ വഞ്ചിയൂര്‍ കോടതിയില്‍ എത്തി കാര്യങ്ങള്‍ പരിശോധിക്കും. അഞ്ചിനു വീണ്ടും ഹൈക്കോടതിയില്‍ യോഗം ചേരാനും ധാരണയായി.വഞ്ചിയൂര്‍ കോടതിയിലുണ്ടായ വിഷയത്തില്‍ ജുഡീഷ്യല്‍ ഓഫിസേഴ്‌സ് അസോസിയേഷനും കേരള ബാര്‍ കൗണ്‍സിലും ഹൈക്കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് ഉള്‍പടെ ഹൈക്കോടതി ഭരണ നിര്‍വഹണ ചുമതലയുള്ള അഞ്ച് മുതിര്‍ന്ന ജഡ്ജിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്

മന്ത്രിമാര്‍ക്ക് വിദേശ യാത്രയില്‍ മാത്രമാണ് താല്‍പര്യമെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം

2 Dec 2019 2:15 PM GMT
സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക വകുപ്പ് ഹൈക്കോടതി വിധി നടപ്പാക്കാത്തതിനെതിരെയുള്ള കോടതിയലക്ഷ്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ വാക്കാലുള്ള രൂക്ഷ വിമര്‍ശനമുണ്ടായത്. വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയില്ലെങ്കില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതില്‍ അര്‍ഥമില്ലെന്നു കോടതി വ്യക്തമാക്കി

മജിസ്‌ട്രേറ്റിനെ പൂട്ടിയിട്ട സംഭവം: ബാര്‍ കൗണ്‍സില്‍ ചെയര്‍മാനും ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ഇന്ന് ചര്‍ച്ച

2 Dec 2019 4:30 AM GMT
മജിസ്‌ട്രേറ്റിനെ തടഞ്ഞിട്ടില്ലെന്നും പരാതിപ്പെടുക മാത്രമാണ് ചെയ്തതെന്നുമാണ് ബാര്‍ കൗണ്‍സില്‍ അവകാശപ്പെടുന്നത്. മജിസ്‌ട്രേറ്റിന്റെ പക്വത കുറവാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് അഭിഭാഷകരുടെ വാദം.

കേരള ബാങ്ക് രൂപീകരണം: സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്ന ഹരജികള്‍ ഹൈക്കോടതി തള്ളി

29 Nov 2019 2:41 PM GMT
മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭാരവാഹികളും ചില സഹകരണ ബാങ്കുകളും നല്‍കിയ 21 ഹരജികളാണ് കോടതി തള്ളിയത്.ബാങ്ക് ലയനം അംഗീകരിച്ച് സഹകരണ രജിസ്ട്രാര്‍ക്ക് വിജ്ഞാപനം ഇറക്കാമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു

സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളിലെ സൗകര്യങ്ങള്‍: റിപോര്‍ട് തേടി ഹൈക്കോടതി

29 Nov 2019 2:05 PM GMT
രണ്ടാഴ്ചക്കകം വിശദീകരണം നല്‍കാനാണ് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.താലുക്ക് ആശുപത്രികളില്‍ കുട്ടികള്‍ക്കായി വെന്റിലേറ്റര്‍, ഐസിയു സൗകര്യങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ കൂടിയായ കുളത്തൂര്‍ ജയ് സിംഗ് സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് സര്‍ക്കാരിന്റെ നിലപാട് തേടിയത്

വയനാട് സ്‌കൂള്‍ വിദ്യാര്‍ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവം: മൂന്‍ കൂര്‍ ജാമ്യം തേടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ഹൈക്കോടതിയില്‍

28 Nov 2019 2:44 PM GMT
താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ മെറിന്‍ ജോയിയാണ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.ചികില്‍സയില്‍ വീഴ്ച ആരോപിച്ചാണ് ഡോക്ടര്‍ക്കെതിരെ പോലിസ് കേസെടുത്തിട്ടുള്ളത് . ചികില്‍സയില്‍ വീഴ്ച സംഭവിച്ചിട്ടില്ലന്നും ആശുപത്രിയില്‍ ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് ചികില്‍സ നല്‍കിയെന്നും ഹരജിയില്‍ പറയുന്നു. ബത്തേരി താലൂക്ക് ആശുപത്രിയില്‍ വേണ്ടത്ര ചികില്‍സാ സൗകര്യങ്ങള്‍ ഇല്ല.ആശുപത്രിയില്‍ ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് തന്നാല്‍ കഴിയുന്ന ചികില്‍സ നല്‍കി. പാമ്പ് തന്നെയാണോ കടിച്ചതെന്ന കാര്യത്തില്‍ വിദ്യാര്‍ഥിക്കും രക്ഷിതാക്കള്‍ക്കും ഉറപ്പുണ്ടായിരുന്നില്ല.അധ്യാപകര്‍ കുട്ടിയെ വൈകിയാണ് ആശുപതിയില്‍ എത്തിച്ചത് .വിശദ പരിശോധനയില്‍ പാമ്പ് കടിയേറ്റതാണന്ന് വ്യക്തമായി.ചികില്‍സ നിര്‍ദേശിക്കുകയും ചെയ്തു

സംസ്ഥാന സ്‌കൂള്‍ കലോല്‍സം: പങ്കെടുക്കാന്‍ അനുമതി തേടി സമര്‍പ്പിച്ച ഹരജികള്‍ ഹൈക്കോടതി തള്ളി

27 Nov 2019 2:51 PM GMT
തൃശൂര്‍ കുട്ടനല്ലുര്‍ സെന്റ് അഗസ്റ്റിന്‍ സ്‌കൂളിലെ വിദ്യാര്‍ഥി അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്.അപ്പീല്‍ കമ്മിറ്റി അനുമതി നിരസിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ കോടതിയിലെത്തിയത്

വയനാട്ടില്‍ സ്‌കൂളില്‍ വിദ്യാര്‍ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവം: മൂന്‍കൂര്‍ ജാമ്യം തേടി അധ്യാപകര്‍ ഹൈക്കോടതിയില്‍

27 Nov 2019 2:24 PM GMT
സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന്‍ പാമ്പു കടിയേറ്റ് തക്ക സമയത്ത് ചികില്‍സ കിട്ടാതെ മരിച്ചതില്‍ ആരോപണം നേരിടുന്ന പ്രധാന അധ്യാപകന്‍ കെ കെ മോഹനന്‍ ,മറ്റൊരധ്യാപകനായ സി വി ഷജില്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത് .

മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ്: അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

27 Nov 2019 5:35 AM GMT
ഇരുവര്‍ക്കും മാവോവാദി ബന്ധുമുണ്ടെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതിനാല്‍ ജാമ്യം നല്‍കിയാല്‍ കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യുഷന്റെ വാദം അംഗീകരിച്ചാണ് ഇരുവരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്് തള്ളിയത്.കേസ് ഡയറിയും ഹൈക്കോടതി പരിശോധിച്ചിരുന്നു.നിരോധിക്കപ്പെട്ട മാവോവാദി സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും കണ്ടെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നവംബര്‍ ഒന്നിന് ഇരുവരെയും പോലിസ് അറസ്റ്റ് ചെയ്തത്

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസര്‍മാരുടെ നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി

26 Nov 2019 2:16 PM GMT
തസ്തികളിലെ നിയമനത്തിന് അപേക്ഷ നല്‍കിയിരുന്ന ഡോ. പി സതീശ്, ഡോ. എം പ്രിയ എന്നിവരടക്കം 10 പേര്‍ നല്‍കിയ ഹരജിയിലാണ് വിധി.സര്‍വകലാശാലയിലെ 10 അസിസ്റ്റന്റ് പ്രഫസര്‍മാരുടെ നിയമനങ്ങള്‍ കുറഞ്ഞ യോഗ്യത സംബന്ധിച്ച ചട്ടങ്ങളും സര്‍വകലാശാല നിയമവും ലംഘിച്ചാണെന്ന ഹരജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. 2010ലെ യുജിസി ചട്ടങ്ങള്‍ക്കും 2013 ലെ സര്‍വ്വകലാശാല നിയമത്തിനും എതിരാണൈന്നും നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കിയത്

നിയമം ലംഘിച്ച് മരടിലെ ഫ്‌ളാറ്റ് നിര്‍മാണം: നിര്‍മാതാവിനും പഞ്ചായത്ത് ജീവനക്കാരനും ജാമ്യം

25 Nov 2019 1:32 PM GMT
മരടിലെ ഹോളി ഫെയ്ത് എച്ച് ടു ഒ ഫ്‌ളാറ്റ് നിര്‍മാതാവ് സാനി ഫ്രാന്‍സിസ്, മുന്‍ മരട് പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവര്‍ക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.തീരപരിപാലന നിയമം അടക്കമുള്ള ചട്ടങ്ങള്‍ ലംലിച്ച് ഫ്ലാറ്റ് നിര്‍മാണത്തിന് അനുമതി നേടിയെന്നാണ് സാനി ഫ്രാന്‍സിസിനെതിരായ ആരോപണം. ചട്ടങ്ങള്‍ ലംഘിച്ച് അനുമതി നല്‍കാന്‍ കൂട്ടുനിന്നു എന്നായിരുന്നു ജോസഫിനെതിരായ കേസ്

ശബരിമല തീര്‍ഥാടനം: പ്ലാസ്റ്റിക് ഉപയോഗ നിരോധനം കര്‍ശനമാക്കി ഹൈക്കോടതി

25 Nov 2019 1:21 PM GMT
സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.തിരുവിതാംകൂര്‍ .കൊച്ചി ,മലബാര്‍ ,ഗുരുവായൂര്‍ ,കൂടല്‍മാണിക്യം ദേവസ്വങ്ങള്‍ക്കാണ് ഡിവിഷന്‍ ബഞ്ചിന്റെ നിര്‍ദേശം .ക്ഷേത്രങ്ങളിലെ പൂജാരികള്‍ , ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കണം .ഇക്കാര്യത്തില്‍ ബോര്‍ഡുകള്‍ ക്ഷേത്രങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി

ടെലിഗ്രാം മൊബൈല്‍ ആപ്ലിക്കേഷനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം

25 Nov 2019 12:53 PM GMT
ക്രിമിനലുകള്‍ക്ക് സുരക്ഷിതമായി സന്ദേശങ്ങള്‍ കൈമാറുന്നതിനു ടെലിഗ്രാം ആപ്ലിക്കേഷന്‍ കാരണമാകുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സീക്രട്ട് ചാറ്റ് മോഡെന്ന സംവിധാനവുമുണ്ട്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നതിനാല്‍ സെര്‍വറില്‍ സന്ദേശങ്ങളുടെ വിവരങ്ങളുണ്ടാവില്ല. സന്ദേശങ്ങള്‍ നിശ്ചിത സമയത്തിനകം സ്വയം നശിക്കാന്‍ സെറ്റ് ചെയ്യാം. ഇത്തരം ചാറ്റുകള്‍ ഫോര്‍വേഡ് ചെയ്യാനോ സ്‌ക്രീന്‍ ഷോട്ട് എടുക്കാനോ ആവില്ല. ഉപയോഗിക്കുന്നയാള്‍ക്ക് ഒളിഞ്ഞിരിക്കാന്‍ അവസരം നല്‍കുന്നതിനാല്‍ ക്രിമിനലുകള്‍ അശ്ലീല ചിത്രങ്ങളും കുട്ടികളുടെ അശ്ലീല ചിത്രങ്ങളും പ്രചരിപ്പിക്കാനും സാമ്പത്തിക തട്ടിപ്പുകളും സിനിമാ സാഹിത്യ ചോരണവും നടത്താനും ടെലഗ്രാമിനെ ഉപയോഗിക്കുകയാണെന്നും സത്യാവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു

എയ്ഡഡ് സ്‌കൂളുകളില്‍ ശുചീകരണ തൊഴിലാളികളെനിയമിക്കണമെന്നാവശ്യപ്പെട്ട് ഹരജി; ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

23 Nov 2019 4:38 PM GMT
കൈപ്പമംഗലം എഎംയുപി സ്‌കൂള്‍ മാനേജര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാരിനോടും പൊതുവിദ്യാഭ്യാസ ഡയറക്ടറോഡും വിശദീകരണം ബോധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രൈമറി സ്‌കൂള്‍ ഉള്‍പ്പെടെയുള്ളവയില്‍ പാര്‍ട് ടൈം മിനിയല്‍ സ്റ്റാഫിനെ നിയമിക്കുന്നതിന് 2019 ഒക്ടോബര്‍ മാസത്തില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എയ്ഡഡ് മാനേജ്‌മെന്റ്് സ്‌കുളുകളില്‍ മിനിയല്‍ സ്റ്റാഫ് നിയമനത്തിന് ഇതുവരെ അനുമതി നല്‍കിയില്ലെന്ന് ഹരജിയില്‍ പറയുന്നു

ബാര്‍ കൗണ്‍സില്‍ അംഗത്വത്തിന് പുതിയ നിബന്ധനകളുമായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ

22 Nov 2019 4:26 PM GMT
ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് പുതിയ വ്യവസ്ഥകളെ സംബന്ധിച്ച സൂചനകളുള്ളത്.

പ്രളയ നഷ്ടപരിഹാരം:ലോക് അദാലത്തിന്റെ പരിഗണനക്കെത്തുന്ന അപ്പീലുകള്‍ പരിഹരിക്കുന്നത് സംന്ധിച്ച് റിപോര്‍ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

22 Nov 2019 3:18 PM GMT
ഇത്രയും അപ്പീലുകള്‍ അടിയന്തിരമായി പരിഗണിച്ച് പരിഹരിക്കാന്‍ മതിയായ സംവിധാനമില്ലാത്ത സാഹചര്യത്തില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെയും അധിക ജീവനക്കാരെയും സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിട്ടിക്ക് (കെല്‍സ) ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് എ എം ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് നിര്‍ദേശം നല്‍കി

യുഎപിഎ ചുമത്തി അറസ്റ്റ്: അലന്‍ന്റെയും താഹയുടെയും ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി

21 Nov 2019 2:45 PM GMT
അന്വേഷണം പ്രഥമിക ഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.പ്രതികള്‍ക്ക് ഉന്നത മാവോവാദി നേതാക്കളമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. ഇവരില്‍ നിന്നും പിടികൂടിയ നോട്ട് ബുക്കില്‍ കോഡ് ഭാഷ കണ്ടെത്തിയിട്ടുണ്ട് . ഇതില്‍ വ്യക്തത വരുത്തേണ്ടതുണ്ട് . ഇവരില്‍ നിന്നു പിടികൂടിയ പെന്‍ഡ്രൈവ് പരിശോധിക്കേണ്ടതുണ്ടന്നും സര്‍ക്കാര്‍ അറിയിച്ചു. അതേ സമയം സിപിഎമ്മിന്റെ മുഖം രക്ഷിക്കാനാണ് പോലിസ് ശ്രമിച്ചതെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചു.യുഎപിഎ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും തങ്ങളില്‍ നിന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ഇവര്‍ ഹരജി നല്‍കിയിരിക്കുന്നത്.

ശബരിമല തീര്‍ഥാടനം:ചെറുവാഹനങ്ങള്‍ക്ക് യാതൊരു വിധ തടസവും ഉണ്ടാവരുതെന്ന് ഹൈക്കോടതി

21 Nov 2019 2:22 PM GMT
എന്തെങ്കിലും തടസം ഉണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാവുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടുന്നതിന് പോലിസിന്റെ ഭാഗത്ത് നിന്ന് തടസം ശ്രദ്ധയില്‍ പെട്ടതായി അഡ്വക്കറ്റ് കമ്മീഷണര്‍ അറിയിച്ചതാണ് കോടതിയുടെ ഇടപെടലിന് വഴിവെച്ചത്

വാളയാര്‍ കേസ്: സര്‍ക്കാരിന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു; നാല് പ്രതികള്‍ക്കും ഹൈക്കോടതിയുടെ നോട്ടീസ്

21 Nov 2019 6:09 AM GMT
കേസില്‍ വിചാരണക്കോടതി വെറുതെ വിട്ട നാലുപ്രതികള്‍ക്കും ഹൈക്കോടതി നോട്ടീസ് അയക്കും. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ പോലിസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ച അക്കമിട്ട് നിരത്തിയിരുന്നു.

പാലാരിവട്ടം മേല്‍പ്പാലം പൊളിക്കുന്നതിന് സര്‍ക്കാരിന് തിരിച്ചടി; ബലപരിശോധന നടത്തണമെന്ന് ഹൈക്കോടതി

21 Nov 2019 5:44 AM GMT
മൂന്നുമാസത്തിനകം പരിശോധന നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സര്‍ക്കാരിന് ഇഷ്ടമുള്ള ഏജന്‍സിയെക്കൊണ്ട് ബലപരിശോധന നടത്താമെന്നും ഇതിന്റെ ചെലവ് കരാര്‍ കമ്പനിയില്‍നിന്നും ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ട്രാഫിക് നിയമലംഘനം നടത്തുന്നവരെ പിന്‍തുടര്‍ന്നു പിടിക്കരുതെന്നു ഹൈക്കോടതി

20 Nov 2019 1:40 PM GMT
ഡിജിറ്റല്‍ കാമറകള്‍, ട്രാഫിക് നിയന്ത്രണത്തിലുള്ള കാമറകള്‍, മൊബൈല്‍ ഫോണ്‍ കാമറകള്‍ കൈകളിലൊതുങ്ങുന്ന വീഡിയോ കാമറകള്‍ എന്നിവ പോലിസ് ഉദ്യോഗസ്ഥരും മോട്ടോര്‍ വാഹനവകുപ്പും ഉപയോഗപ്പെടുത്തി കുറ്റക്കാരെ കണ്ടെത്തുന്നതിനു നടപടികള്‍ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. അപകടകരമായ രീതിയില്‍ വാഹമോടിച്ചുവരുന്നവരുടെ വാഹനങ്ങളുടെ നമ്പര്‍ വയര്‍ലെസ് സംവിധനത്തിലൂടെ വിനിമയം നടത്തി പ്രതികളെ കണ്ടെത്താവുന്നതാണ്.നിയമം അനുവദിക്കുന്നുണ്ടെങ്കില്‍ വാഹനങ്ങളുടേ വേഗത നിയന്ത്രിക്കുന്നതിനു റോഡുകളില്‍ തടസങ്ങള്‍ക്കായി ബാരിക്കേടുകള്‍ സ്ഥാപിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു. 2012 ലെ സര്‍ക്കുലറില്‍ സൂചിപ്പിച്ചിട്ടുള്ളതു പ്രകാരം പരിശോധന നടത്തുന്ന പ്രദേശങ്ങള്‍ സംബന്ധിച്ചു മുന്‍കൂട്ടി അറിയിപ്പു നല്‍കണമെന്നും കോടതി വ്യക്തമാക്കി

വാളയാറിലെ പെണ്‍കുട്ടികളുടെ മരണം: പോലിസ് അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

20 Nov 2019 5:49 AM GMT
ആദ്യത്തെ പെണ്‍കുട്ടിയുടെ മരണം നടന്നതിനു ശേഷം കൃത്യമായ രീതിയില്‍ പോലിസിന്റെ ഭാഗത്ത് നിന്നും അന്വേഷണം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്ന വിധത്തിലാണ് ഹൈക്കോടതിയില്‍ റിപോര്‍ട് നല്‍കിയിരിക്കുന്നത്.കൃത്യമായ രീതിയില്‍ അന്വേഷണം നടന്നിരുന്നുവെങ്കിലും രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണത്തിലേക്ക് കാര്യങ്ങള്‍ എത്തില്ലായിരുന്നുവെന്നും സര്‍ക്കാര്‍ പറയുന്നു.ആദ്യത്തെ കുട്ടിയുടെ പോസ്റ്റുമോര്‍ടത്തില്‍ കുട്ടി ലൈംഗിക അതിക്രമത്തിന് വിധേയമായിട്ടുള്ളതായി ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇതില്‍ കൃത്യമായ അന്വേഷണം നടന്നില്ല

ശബരിമല മണ്ഡല കാലം: 12 സീറ്റുവരെയുള്ള വാഹനങ്ങള്‍ക്ക് പമ്പവരെ പോകാന്‍ ഹൈക്കോടതിയുടെ അനുമതി

19 Nov 2019 2:15 PM GMT
പമ്പയില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല. ഭക്തരെ പമ്പയില്‍ ഇറക്കി വാഹനങ്ങള്‍ നിലയ്ക്കലേക്ക് മടങ്ങി പോകണമെന്നും ഉത്തരവില്‍ പറയുന്നു. നിലയ്ക്കല്‍ - പമ്പ റുട്ടില്‍ റോഡരുകില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ പോലിസിന് നടപടി എടുക്കാം. ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ക്ക് വാഹനങ്ങള്‍ പമ്പയിലേക്ക് വിളിച്ചുവരുത്തി മടങ്ങാവുന്നതാണെന്നും കോടതി വ്യക്തമാക്കി

മണ്ഡലകാലം: 1386 ഡ്രൈവര്‍ മാരെ കെ എസ് ആര്‍ ടി സിക്ക് പി എസ് സി ലിസ്റ്റില്‍ നിന്ന് താല്‍ക്കാലികമായി നിയമിക്കാമെന്ന് ഹൈക്കോടതി

19 Nov 2019 1:47 PM GMT
കെ എസ് ആര്‍ടിസി നല്‍കിയ ഹരജിയിലാണ് ദേവസ്വം ബെഞ്ച് വിധി. 504 ബസുകള്‍ക്കായാണ് പരിചയ സമ്പന്നരായ 1386 ഡ്രൈവര്‍മാരെ ദിവസക്കൂലി അടിസ്ഥാനത്തില്‍ നിയമിക്കുന്നത്. തീര്‍ഥാടകരുടെ സുരക്ഷ പ്രധാനമാണെന്നും പമ്പ- നിലക്കല്‍ സ്ട്രെച്ചില്‍ പരിചയസമ്പത്തുള്ള ഡ്രൈവര്‍മാര്‍ തന്നെ വേണമെന്നും കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടു.പിരിച്ചുവിട്ട എം പാനലുകാരെ നിയമിക്കരുതെന്ന് കോടതി പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ബൈക്കിന്റെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി

19 Nov 2019 9:20 AM GMT
ഇരുചക്രവാഹനം ഓടിക്കുന്നവര്‍ക്കൊപ്പം പിന്‍സീറ്റില്‍ യാത്രചെയ്യുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന ഉത്തരവ് സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് ധരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.കേന്ദ്രനിയമം പ്രാബലത്തില്‍ വന്നിരുന്നുവെങ്കിലും സംസ്ഥാനത്ത് ഇത് നിര്‍ബന്ധമാക്കിയിരുന്നില്ല

ഫ്ളക്സ് നിരോധന കാര്യത്തില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുന്നുവെന്ന് ഹൈക്കോടതി

18 Nov 2019 4:24 PM GMT
ജനക്ഷേമം ലക്ഷ്യമാക്കുന്ന സര്‍ക്കാര്‍ ഇത്തരത്തില്‍ പെരുമാറിയാല്‍ കോടതിക്കെങ്ങിനെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകുമെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു.തിരഞ്ഞെടുപ്പോടെ രാഷ്ടീയ പാര്‍ട്ടികളും വീണ്ടും ഫ്ളക്സ് ഉപയോഗം വര്‍ധിപ്പിക്കുമെന്ന് കോടതി പറഞ്ഞു. സര്‍ക്കാരിനു വേണമെങ്കില്‍ ഒറ്റ പ്രഖ്യാപനം കൊണ്ടു പരിഹരിക്കാവുന്ന വിഷയമേയുള്ളു.ലോകം മുന്നോട്ടു പോകുമ്പോള്‍ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്നോട്ട് പോകുകയാണെന്നു കോടതി ഓര്‍മിപ്പിച്ചു. സര്‍ക്കാര്‍ ശക്തമായി ഇടപ്പെടുനില്ലെന്നും കോടതി വ്യക്തമാക്കി.

മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ്: മൂന്നാമനെ തിരിച്ചറിഞ്ഞെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

18 Nov 2019 2:57 PM GMT
ഇയാളുടെ പേര് സര്‍ക്കാര്‍ കോടതിയില്‍ വെളിപ്പെടുത്തിയില്ല ഇരുവരുടെയും ജാമ്യാപേക്ഷ പരിഗണിക്കവെയാണ് മുന്നാം പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടന്ന് സര്‍ക്കാര്‍ അറിയിച്ചത് . പോലിസ് പരിശോധനക്കിടെ മൂന്നാമന്‍ ഓടിപ്പോവുകയായിരുന്നു. രണ്ട് പ്രതികളുടെയും റിമാന്‍ഡ് കാലാവധി നീട്ടിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യാപേക്ഷ കൂടുതല്‍ വാദത്തിനായി ബുധനാഴ്ചത്തേക്ക് മാറ്റി

മണ്ഡല കാലത്ത് ചെറിയ വാഹനങ്ങള്‍ക്ക് പമ്പ വരെ പ്രവേശനം; ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി

18 Nov 2019 2:22 PM GMT
നാളെ തന്നെ തീരുമാനം അറിയിക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചു. ശബരിമല സീസണ്‍ തുടങ്ങിയ സാഹചര്യത്തില്‍ എത്രയും പെട്ടെന്നു തീരുമാനമെടുക്കേണ്ട വിഷയമാണെന്നു വ്യക്തമാക്കിയ കോടതി കേസ് നാളെ പരിഗണിക്കാനായി മാറ്റി. സുരക്ഷാ കാരണങ്ങളാല്‍ പമ്പയിലേക്ക് ചെറുകിട വാഹനങ്ങള്‍ കടത്തി വിടാനാവില്ലന്ന് ചുണ്ടിക്കാട്ടി പത്തനംതിട്ട ജില്ലാ പോലിസ് മേധാവി സമര്‍പ്പിച്ച സത്യവാങ്ങ്മൂലം പരിശോധിച്ച ശേഷമാണ് കോടതിയുടെ നിര്‍ദേശം

സര്‍ക്കാരിന് തിരിച്ചടി; ഡിവൈഎസ്പിമാരെ തരംതാഴ്ത്തിയത് റദ്ദു ചെയ്ത അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണലിന്റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു

16 Nov 2019 2:13 PM GMT
ഡിവൈഎസ്പി മാര്‍ക്ക് ചുമതലകള്‍ നല്‍കി നിയമിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. നടപടി നേരിട്ട 9 പേര്‍ക്ക് ലഭിച്ച അനുകൂല വിധി്ക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലുകളാണ് കോടതി പരിഗണിച്ചത്.സര്‍ക്കാര്‍ നടപടി കേരള അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യുണല്‍ നേരത്തെ റദ്ദാക്കിയിരുന്നു .ട്രിബ്യൂണല്‍ ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്

പെരിയ ഇരട്ടക്കൊലപാതകം: സിബി ഐ അന്വേഷണത്തെ എതിര്‍ത്ത സര്‍ക്കാരിന്റെ ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

16 Nov 2019 10:22 AM GMT
കൊല്ലപ്പെട്ട ശരതിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ നല്‍കിയ ഹരജിയില്‍ നേരത്തെ ഹൈക്കോടതി സിംഗിള്‍ ബഞ്ച് സിബി ഐ അന്വേഷത്തിന് ഉത്തരവിട്ടിരുന്നു. ഇതിനെതിരായണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സിബി ഐ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്

മണ്ഡല കാലത്ത് അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ക്ക് പമ്പ വരെ പ്രവേശനം അനുവദിക്കമെന്ന് ദേവസ്വം ബോര്‍ഡ്

15 Nov 2019 3:09 PM GMT
വാഹനങ്ങള്‍ പമ്പ വരെ അനുവദിക്കണമെന്ന ഹരജിയിലാണ് ദേവസ്വം ബോര്‍ഡ് അഭിപ്രായം വ്യക്തമാക്കിയത് . ഹരജിയില്‍ കോടതി സര്‍ക്കാറിന്റെ നിലപാട് തേടി.സുരക്ഷാ കാരണങ്ങളാല്‍ നിലക്കല്‍ വരെ മാത്രമേ സ്വകാര്യ വാഹനങ്ങള്‍ക്ക് ഇപ്പോള്‍ അനുമതിയുള്ളു.മാസപ്പൂജക്കും വിശേഷാല്‍ അവസരങ്ങളിലും അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ക്ക് പമ്പ വരെ പോകാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിലുടെ അനുമതി നല്‍കിയിട്ടുണ്ട്
Share it
Top