Latest News

മാസപ്പടിക്കേസ്: എസ്എഫ്ഐഒ റിപോര്‍ട്ടിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീട്ടി ഹൈക്കോടതി

മാസപ്പടിക്കേസ്: എസ്എഫ്ഐഒ റിപോര്‍ട്ടിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീട്ടി ഹൈക്കോടതി
X

കൊച്ചി: എസ്എഫ്ഐഒ റിപോര്‍ട്ടിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഹൈക്കോടതി നാലു മാസത്തേയ്ക്ക് നീട്ടി. സിഎംആര്‍എല്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി. നേരത്തെ, മാസപ്പടിക്കേസില്‍ എസ്എഫ്‌ഐഒ റിപോര്‍ട്ടില്‍ തുടര്‍നടപടികള്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. രണ്ടു മാസത്തേക്ക് തല്‍സ്ഥിതി തുടരാനയിരുന്നു ഹൈക്കോടതി നിര്‍ദേശം.

ഇല്ലാത്ത സേവനത്തിന്റെ പേരില്‍ 2.78 കോടി രൂപ സിഎംആര്‍എല്‍ നിന്ന് വീണ കൈപ്പറ്റിയെന്നാണ് എസ്എഫ്‌ഐഒ കണ്ടെത്തല്‍. പ്രതിമാസം അഞ്ച് ലക്ഷം രൂപ സിഎംആര്‍എല്ലില്‍ നിന്ന് വീണക്ക് ലഭിച്ചുവെന്നും കമ്പനിയുടെ പേരില്‍ മൂന്നു ലക്ഷം രൂപ പ്രതിമാസമെത്തിയെന്നും എസ്എഫ്‌ഐഒയുടെ കുറ്റപത്രത്തില്‍ പറയുന്നു. ഇതിനു പിന്നാലെയാണ് എസ്എഫ്‌ഐഒ റിപോര്‍ട്ടിന്മേല്‍ തുടര്‍നടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ കോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it