Latest News

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കും

32 സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും. രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക ബുധനാഴ്ച

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കും
X

ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കും. 32 സ്ഥാനാര്‍ഥികളെയാണ് നാളെ പ്രഖ്യാപിക്കുക. രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക ബുധനാഴ്ച പ്രഖ്യാപിക്കും. തെക്കന്‍ ജില്ലകളില്‍ തട്ടി നില്‍ക്കുന്ന സ്ഥാനാര്‍ഥി ചര്‍ച്ച പൂര്‍ത്തിയാക്കാന്‍ നേതാക്കള്‍ നാളെ ഡല്‍ഹിയില്‍ യോഗം ചേരും. 24 മണിക്കൂറിനകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് വി ഡി സതീശനും രണ്ടു ദിവസത്തനകം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുമെന്ന് കെ സി വേണുഗോപാലും പറഞ്ഞു.

26 ദിവസത്തിനുള്ളില്‍ കേരളത്തിലെ ദുര്‍ഭരണം അവസാനിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. പ്രചാരണത്തിന് വളരെ കുറച്ച് ദിവസമേ ലഭിക്കുന്നുള്ളൂ. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സാധാരണയില്‍ നിന്ന് വ്യത്യസ്തമായാണ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജി സുധാകരനുമായി സംസാരിച്ചിട്ടില്ല. അമ്പലപ്പുഴ സീറ്റില്‍ തീരുമാനമെടുക്കും. കെ സുധാകരനുമായി സംസാരിക്കും. മുസ് ലിം ലീഗുമായി പ്രശ്‌നമില്ല. സീറ്റ് ധാരണയില്‍ അവസാനവട്ട മിനുക്ക് പണി നടക്കുന്നു. എംപിമാര്‍ മല്‍സരിക്കുമോ എന്നതിനും ഉത്തരമുണ്ടാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it