Latest News

മുഖ്യമന്ത്രിക്കെതിരേ വധഭീഷണി മുഴക്കിയ സംഭവം; പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരേ വധഭീഷണി മുഴക്കിയ സംഭവം; പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി
X

കൊച്ചി: മുഖ്യമന്ത്രിക്കെതിരേ വധഭീഷണി മുഴക്കിയ കേസിലെ പ്രതി പയ്യന്നൂര്‍ സ്വദേശി അഭിജിത്ത് വിചാരണ നേരിടണമെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയെ കൊല്ലുമെന്ന ഭീഷണി സന്ദേശം നിസാരമായ കാര്യമല്ലെന്നും ഇത്തരം സന്ദേശം അയക്കുന്നവര്‍ അതിനു ശേഷമുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും കോടതി വ്യക്തമാക്കി.

2021 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എല്‍ഡിഎഫ് അധികാരമേറ്റ സമയത്താണ് അഭിജിത്ത് ഭീഷണി സന്ദേശം അയക്കുന്നത്. സംഭവത്തില്‍ പോലിസ് കേസെടുത്തതോടെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി വിചാരണക്കോടതിയെ സമീപിച്ചു. എന്നാല്‍ കോടതി വിധി എതിരായിരുന്നു. ഇതിനേ തുടര്‍ന്നാണ് പ്രതി ഹൈക്കോടതിയിലേക്കു നീങ്ങിയത്.

Next Story

RELATED STORIES

Share it