Sub Lead

മഞ്ഞുവീഴ്ച്ച: ജപ്പാനില്‍ മരണ നിരക്ക് 45 ആയി

മഞ്ഞുവീഴ്ച്ച: ജപ്പാനില്‍ മരണ നിരക്ക് 45 ആയി
X

ടോക്കിയോ: ജപ്പാനില്‍ മഞ്ഞുവീഴ്ചയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ 18 ദിവസത്തിനിടെ 45 പേര്‍ മരിച്ചു. ജനുവരി 20 മുതലുള്ള കണക്കാണിത്. ഇക്കാലയളവില്‍ അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയുമുണ്ടായി. വടക്കുപടിഞ്ഞാറ് നിഗാത്ത പ്രവിശ്യയില്‍ മാത്രം 17 മരണങ്ങളുണ്ടായി.

170 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വരുംദിവസങ്ങളില്‍ ജപ്പാന്റെ വടക്ക് പടിഞ്ഞാറ് തീരപ്രദേശങ്ങളില്‍ മഞ്ഞുവീഴ്ച ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം.

Next Story

RELATED STORIES

Share it