Latest News

ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന് തിരിച്ചടി; SFIO പിടിച്ചെടുത്ത രേഖകള്‍ നല്‍കേണ്ടെന്ന് ഹൈക്കോടതി

ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന് തിരിച്ചടി; SFIO പിടിച്ചെടുത്ത രേഖകള്‍ നല്‍കേണ്ടെന്ന് ഹൈക്കോടതി
X

കൊച്ചി: സിഎംആര്‍എല്ലിനെതിരെ നല്‍കിയ കേസില്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന് തിരിച്ചടി. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ കൈവശമുള്ള രേഖകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തുടര്‍ന്ന് കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ചില രേഖകള്‍ ഷോണ്‍ ജോര്‍ജ്ജിന് നല്‍കാനാണ് കീഴ്ക്കോടതി ഉത്തരവിട്ടിരുന്നത്, അതിനെതിരേ സിഎംആര്‍എല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഉണ്ടെന്നും പരാതിക്കാരനായ തനിക്ക് കൈമാറണമെന്നും ഷോണ്‍ ജോര്‍ജ്ജ് ആവശ്യപ്പെട്ടു. തുടര്‍ന്ന് കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. നേരത്തേ സിഎംആര്‍എല്ലിനെതിരെ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പരസ്യമായി ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്നും കോടതി ഷോണ്‍ ജോര്‍ജിനെ വിലക്കിയിരുന്നു.

Next Story

RELATED STORIES

Share it