India

ലോക്സഭയിലെ പ്രതിഷേധം: ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസും ഉള്‍പ്പെടെയുള്ള എട്ട് എംപിമാര്‍ക്ക് സസ്പെന്‍ഷന്‍

ലോക്സഭയിലെ പ്രതിഷേധം: ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസും ഉള്‍പ്പെടെയുള്ള എട്ട് എംപിമാര്‍ക്ക് സസ്പെന്‍ഷന്‍
X

ന്യൂഡല്‍ഹി: ലോക്സഭയിലെ പ്രതിപക്ഷ പ്രതിഷേധത്തില്‍ ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ള എട്ട് എംപിമാര്‍ക്ക് സസ്പെന്‍ഷന്‍. ലോക്സഭയിലെ ബഹളത്തിനിടെ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറിയതിനും കടലാസുകള്‍ കീറിയെറിഞ്ഞതിനുമാണ് നടപടി. ഈ സമ്മേളന കാലയളവിലേക്കാണ് സസ്പെന്‍ഷന്‍.മുന്‍ കരസേന മേധാവി എം.എം. നരവനെയുടെ ഓര്‍മക്കുറിപ്പിലെ പരാമര്‍ശത്തെച്ചൊല്ലിയാണ് ലോക്സഭ ഇന്നും പ്രക്ഷുബ്ധമായത്. ബഹളത്തെത്തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

കേരളത്തില്‍നിന്നുള്ള എംപിമാരായ ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ക്ക് പുറമേ, അമരീന്ദര്‍ സിങ്, രാജാ വാറിങ്, മാണിക്കം ടാഗോര്‍, ഗുര്‍ജീത് സിങ് ഔജില, പ്രശാന്ത് യഡാറാവു പഡോലേ, കിരണ്‍ കുമാര്‍ റെഡ്ഡി, വെങ്കട്ട് രാമന്‍ തുടങ്ങിയവരാണ് നടപടി നേരിട്ട മറ്റു എംപിമാര്‍. സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് എട്ട് എംപിമാരും പ്രതിപക്ഷ നേതാവായ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് കവാടത്തിന് മുന്നില്‍ ധര്‍ണ ആരംഭിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it