പുറത്താക്കപ്പെട്ട വിസിമാര്‍ക്കെതിരേ തിങ്കളാഴ്ച വരെ തുടര്‍നടപടികള്‍ വേണ്ടെന്ന് ഹൈക്കോടതി
BY SLV15 March 2024 4:07 PM GMT
X
SLV15 March 2024 4:07 PM GMT
കൊച്ചി: കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വിസിമാരെ പുറത്താക്കിയ സംഭവത്തില്‍ പുറത്താക്കപ്പെട്ട വിസിമാര്‍ക്കെതിരേ തിങ്കളാഴ്ച വരെ തുടര്‍നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്. പുറത്താക്കപ്പെട്ട വിസിമാര്‍ നല്‍കിയ ഹരജികള്‍ ഹൈക്കോടതി വാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഒരാഴ്ച മുമ്പാണ് കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്താക്കിയത്. യുജിസി യോഗ്യതയില്ലെന്ന കാരണത്താലാണ് ഗവര്‍ണറുടെ നടപടി. കാലിക്കറ്റ് സര്‍വകലാശാല വിസി ഡോ. എംകെ ജയരാജിനെയും സംസ്‌കൃത സര്‍വകലാശാല വിസി ഡോ. എം വി നാരായണനെയുമാണ് പുറത്താക്കിയത്.
Next Story
RELATED STORIES
ഐപിഎല്‍; രാജസ്ഥാന് പ്ലേ ഓഫ് ടിക്കറ്റ്; ക്യാപ്റ്റന്റെ ഇന്നിങ്സുമായി...
27 April 2024 6:12 PM GMTഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMTബട്ലര് യു ഡിഡ് ഇറ്റ്; നൈറ്റ് റൈഡേഴ്സ് വെല്ലുവിളിയും മറികടന്ന്...
16 April 2024 6:37 PM GMTഐപിഎല്‍; ഒന്നില്‍ തുടരാന്‍ രാജസ്ഥാന് റോയല്‍സ്; ഒന്നിലെത്താന്‍ നൈറ്റ്...
16 April 2024 7:47 AM GMTഹാര്‍ദ്ദിക്കിന്റെയും ക്രുണാലിന്റെയും പണം തട്ടിയെടുത്തു; അര്‍ദ്ധ...
11 April 2024 12:40 PM GMTരോഹിത് ശര്‍മ്മയുടെ പുറത്താകല്‍ ആഘോഷിച്ചു; സിഎസ്കെ ആരാധകനെ...
1 April 2024 3:04 PM GMT