Latest News

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി; മെമ്മറി കാർഡ് ചോർന്നതിലെ അന്വേഷണ റിപോർട്ട് പകർപ്പ് നടിക്ക് നൽകും

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി; മെമ്മറി കാർഡ് ചോർന്നതിലെ അന്വേഷണ റിപോർട്ട് പകർപ്പ് നടിക്ക് നൽകും
X

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. മെമ്മറി കാർഡ് ചോർന്നതിലെ അന്വേഷണ റിപോർട്ട് നടിക്ക് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് കെ ബാബുവാണ് നിർണായക നിർദ്ദേശം നൽകിയത്. റിപോർട്ടിന്റെ പകർപ്പ് നടിക്ക് നൽകാൻ പ്രിൻസിപ്പൽ സെഷന്‍സ് ജഡ്ജിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. റിപോർട്ട് ലഭിക്കാത്തത് ചോദ്യം ചെയ്ത് നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ കേസിലെ എട്ടാം പ്രതി ദിലീപ് എതിർത്തിരുന്നു. നടിക്ക് റിപോർട്ടിന്റെ പകർപ്പ് നൽകരുതെന്നും തനിക്ക് പകർപ്പ് നൽകണമെന്നുമായിരുന്നു ദിലീപിൻറെ ആവശ്യം. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല.

Next Story

RELATED STORIES

Share it