Top

You Searched For "Sabarimala"

വിമാനത്താവളം നിര്‍മാണം: ബലംപ്രയോഗിച്ച് ഭൂമി ഏറ്റെടുക്കരുതെന്ന് ഹൈക്കോടതി

23 Jun 2020 2:32 PM GMT
നിയമാനുസൃതമായ നടപടി മാത്രമേ പാടുള്ളുവെന്നു കോടതി വ്യക്തമാക്കി. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ച് നടപടിയാകാം. സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അയ്ന ചാരിറ്റബിള്‍ ട്രസ്റ്റാണ് കോടതിയെ സമീപിച്ചത്. ഭൂമിയുടെ ഉടമസ്ഥര്‍ തങ്ങളാണെന്നും ട്രസ്റ്റ് കോടതിയില്‍ അറിയിച്ചു

കൊവിഡ് 19: ശബരിമലയില്‍ വിഷു ദര്‍ശനമില്ല

31 March 2020 9:15 AM GMT
ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം വിലക്കിക്കൊണ്ടും ക്ഷേത്രങ്ങളിലെ പൂജാസമയം ക്രമീകരിച്ചുകൊണ്ടും നേരത്തെ പുറപ്പെടുവിച്ച ഉത്തരവുകളുടെ കാലാവധി ഏപ്രില്‍ 14 വരെ ദീര്‍ഘിപ്പിച്ചു.

ശബരിമലയിലേക്ക് തീർഥാടകർ വരേണ്ടതില്ലെന്ന് ദേവസ്വം ബോര്‍ഡ്

10 March 2020 11:45 AM GMT
ഈ മാസം ശബരിമലയിലേക്ക് യാത്ര തീരുമാനിച്ചിക്കുന്ന അയ്യപ്പഭക്തര്‍ അവരുടെ യാത്ര മറ്റൊരു നടതുറപ്പ് സമയത്തേക്ക് മാറ്റണമെന്നും ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു.

ശബരിമല: ഏഴ് വിഷയങ്ങളിലായി ഒമ്പതംഗ ബെഞ്ച് ഇന്ന് വാദം കേള്‍ക്കും

17 Feb 2020 4:06 AM GMT
മതപരമായ എല്ലാ ആചാരങ്ങളിലും കോടതി ഇടപെടേണ്ടതില്ലെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുമെന്നാണ് റിപോര്‍ട്ടുകള്‍

ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

10 Feb 2020 1:16 PM GMT
കോണ്‍ഗ്രസ് അംഗം കൊടിക്കുന്നില്‍ സുരേഷിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം.

ശബരിമല വിശാലബെഞ്ച് രൂപീകരണം: സുപ്രിംകോടതി ഇന്ന് വിധി പറയും

10 Feb 2020 1:05 AM GMT
ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറയുക

ശബരിമല തിരുവാഭരണങ്ങള്‍ പന്തളം രാജകുടുംബം കൈവശം വയ്ക്കുന്നത് ചോദ്യം ചെയ്ത് സുപ്രിം കോടതി

5 Feb 2020 10:21 AM GMT
തിരുവാഭരണത്തിന്റെ ഉടമസ്ഥത ദൈവത്തിനാണോ രാജകുടുംബത്തിനാണോയെന്ന് വിശദമാക്കണമെന്നും ജസ്റ്റിസ് എന്‍വി രമണ ആവശ്യപ്പെട്ടു.

ഇന്ന് മകരവിളക്ക്; സന്നിധാനം ഭക്തിസാന്ദ്രം; കര്‍ശന നിയന്ത്രണം

15 Jan 2020 2:24 AM GMT
മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധി ക്രിയകള്‍ പൂര്‍ത്തിയായി. മകരവിളക്ക് കാണാന്‍ കഴിയുന്ന സ്ഥലങ്ങളിലേക്ക് തീര്‍ത്ഥാടകര്‍ വന്നുനിറയുകയാണ്.

ശബരിമല: പുനപ്പരിശോധനാ ഹര്‍ജികള്‍ ഇപ്പോള്‍ പരിഗണിക്കില്ലെന്ന് ഒമ്പതംഗ ബഞ്ച്

13 Jan 2020 5:55 AM GMT
പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഹര്‍ജികളില്‍ തീരുമാനമെടുക്കുന്നതിനായി ഏഴ് കാര്യങ്ങള്‍ ഒമ്പതംഗ ബെഞ്ചിന്റെ പരിശോധനയ്ക്കായി വിട്ടിരുന്നു. ഈ വിഷയങ്ങളിലെ വാദമാണ് ഇപ്പോള്‍ നടക്കുന്നത്.

ശബരിമല ഹര്‍ജികള്‍ ഇന്ന് ഒമ്പതംഗ ഭരണഘടനാ ബഞ്ചില്‍

13 Jan 2020 2:14 AM GMT
പുനഃപരിശോധനാ ഹര്‍ജികളുമായി ബന്ധപ്പെട്ട് ആരുടെയെല്ലാം വാദം കേള്‍ക്കണമെന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.

ടിപ്പര്‍ ലോറികള്‍ക്കും ഡ്രൈവിങ് പരിശീലനത്തിനും നിരോധനം

12 Jan 2020 2:30 PM GMT
ശബരിമല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വാഹനബാഹുല്യവും ജനത്തിരക്കും പരിഗണിച്ചാണ് തീരുമാനം.

ശബരിമല കേസില്‍ പുതിയ സത്യവാങ്മൂലം; ദേവസ്വം ബോര്‍ഡിന്റെ അടിയന്തിര യോഗം ഇന്ന്

10 Jan 2020 1:33 AM GMT
വൈകീട്ട് മൂന്നിനാണ് യോഗം. യുവതീ പ്രവേശനത്തെ അനുകൂലിച്ചുള്ള മുന്‍ നിലപാടില്‍ മാറ്റം വരുത്താനാണ് ശ്രമം. ആചാര അനുഷ്ഠാനങ്ങള്‍ വിലയിരുത്തി പുതിയ സത്യവാങ്മൂലം നല്‍കുമെന്നാണ് ദേവസ്വം പ്രസിഡന്റ് എന്‍ വാസു കഴിഞ്ഞ ദിവസം പറഞ്ഞത്.

മകരവിളക്ക്: വനംവകുപ്പ് 50 ഉദ്യോഗസ്ഥരെ കൂടുതലായി നിയോഗിക്കും

8 Jan 2020 10:19 AM GMT
കാനനപാതയില്‍ കാട്ടാനയുടെ അക്രമണത്തില്‍ മരിച്ച തമിഴ്നാട് സ്വദേശിയായ അയ്യപ്പഭക്തന്റെ കുടുoബത്തിന് വനം വകുപ്പ് പത്ത് ലക്ഷം രൂപാ നല്‍കും.

ശബരിമല കേസില്‍ വിശാല ബഞ്ച് രൂപീകരിച്ചു; മുന്‍ ജഡ്ജിമാരായ ചന്ദ്രചൂഢിനേയും നരിമാനേയും ഒഴിവാക്കി

7 Jan 2020 1:32 PM GMT
ജസ്റ്റിസുമാരായ ആര്‍ ബാനുമതി, അശോക് ഭൂഷണ്‍, എം ശാന്തനഗൗഡര്‍, എസ് അബ്ദുള്‍ നസീര്‍, ആര്‍ സുഭാഷ് റെഡ്ഡി, ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ഒമ്പതംഗ ബഞ്ചായിരിക്കും കേസ് പരിഗണിക്കുക.

ശബരിമല തീര്‍ഥാടകനെ കാട്ടാന അടിച്ചു കൊന്നു

5 Jan 2020 7:16 AM GMT
മുക്കുഴി വള്ളിത്തോട് പൂക്കുറ്റിത്താവളത്തില്‍ വെളുപ്പിന് 4 മണിയ്ക്കാണ് സംഭവം. യാത്രക്കിടെ വെള്ളാറം ചെറ്റ ഇടത്താവളത്തില്‍ വിശ്രമിക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശിയായ തീര്‍ഥാടകനെയാണ് കാട്ടാന അടിച്ചു കൊന്നത്.

മകരവിളക്ക്: ശബരിമലയിൽ സുരക്ഷ കൂടുതൽ ശക്തമാക്കും

3 Jan 2020 7:13 AM GMT
മകരജ്യോതി ദര്‍ശനത്തിനായി ഭക്തര്‍ തമ്പടിക്കുന്ന പാണ്ടിത്താവളം പോലെയുള്ള ഉയര്‍ന്ന ഭാഗങ്ങളില്‍ നിരന്തരം സുരക്ഷാ പരിശോധനയും നിരീക്ഷണവും നടത്തും.

ശബരിമലയില്‍ ട്രാന്‍സ്ജെന്‍ഡര്‍ തീര്‍ത്ഥാടകരെ തടഞ്ഞതായി പരാതി

27 Dec 2019 10:12 AM GMT
തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാന്‍ മാത്രമാണ് തടഞ്ഞതെന്നാണ് പോലിസിന്റെ വാദം. രേഖകള്‍ പരിശോധിച്ച ശേഷം ഇവരെ കടത്തിവിട്ടെന്നും പോലിസ് വ്യക്തമാക്കി.

സൂര്യഗ്രഹണദിവസം ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും: പൊലിസ്

22 Dec 2019 4:05 AM GMT
നിലക്കല്‍ ഇടത്താവളത്തിലെ വാഹന പാര്‍ക്കിങ് നിറഞ്ഞാല്‍ ഇടത്താവളങ്ങളില്‍ കേന്ദ്രീകരിച്ച് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു.

ശബരിമല തീര്‍ഥാടനം: റാന്നി താലൂക്കിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി - സംയുക്ത സമിതി

15 Dec 2019 7:03 PM GMT
ശബരിമല തീര്‍ഥാടകര്‍ക്കും അവര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കും യതൊരുവിധ ബുദ്ധിമുട്ടുകളും സൃഷ്ടിക്കാതെ ആയിരിക്കും ഹര്‍ത്താല്‍ നടക്കുക.

ശബരിമല യുവതീ പ്രവേശനം: ബിന്ദു അമ്മിണിയുടേയും രഹന ഫാത്തിമയുടേയും ഹര്‍ജികള്‍ ഇന്ന് സുപ്രിംകോടതിയില്‍

13 Dec 2019 2:22 AM GMT
യുവതീപ്രവേശന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജിയും ദര്‍ശനത്തിന് പോലിസ് സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജിയും ഇന്ന് സുപ്രിംകോടതി പരിഗണിക്കും.

ശബരിമലക്കായി പ്രത്യേക നിയമനിര്‍മ്മാണം; സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ചെന്നിത്തല

11 Dec 2019 7:37 AM GMT
പ്രത്യേക നിയമം വന്നാല്‍ ബോര്‍ഡിന് കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളുടെ ദൈനംദിന കാര്യങ്ങള്‍ ബുദ്ധിമുട്ടിലാകും.

ശബരി മലയില്‍ കരിക്കിന് വില കൂട്ടാനാവില്ലെന്ന് ഹൈക്കോടതി

9 Dec 2019 1:47 PM GMT
കരിക്കിന് 40 രൂപയായിവില വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സ്വദേശിയടക്കം രണ്ടു കച്ചവടക്കാരാണ് കോടതിയെ സമീപിച്ചിട്ടുള്ളത് .30 രൂപ നിരക്കില്‍ ടെന്‍ഡര്‍ പിടിച്ച ശേഷമാണ് നഷ്ടത്തിലാണന്ന് ചൂണ്ടിക്കാട്ടി വില വര്‍ധന ആവശ്യപ്പെടുന്നത് .ടെന്‍ഡറില്‍ ആരേയും നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ചിട്ടുണ്ടോ എന്ന് കോടതി ആരാഞു

ശബരിമല തീര്‍ത്ഥാര്‍ടകര്‍ക്കായി 'സ്വാമി ഹസ്തം' ആംബുലന്‍സ്

9 Dec 2019 12:33 PM GMT
പുനലൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എരുമേലി, റാന്നി, പത്തനംതിട്ട, കോന്നി, പമ്പ എന്നിവിടങ്ങളിലായി 50 ഓളം ആംബുലന്‍സുകളുടെ സേവനം സ്വാമി ഹസ്തത്തിലൂടെ ലഭ്യമാകും.

ശബരിമല: ഹോട്ടല്‍ ഭക്ഷണത്തിന് വിലകൂട്ടണമെന്ന വ്യാപാരികളുടെ ആവശ്യം ഹൈക്കോടതി തള്ളി

5 Dec 2019 4:34 PM GMT
സന്നിധാനത്തും പമ്പയിലും ഭക്ഷണത്തിന് വിലകൂട്ടണമെന്നാവശ്യപ്പെട്ട് ശബരിമല വ്യാപാരി വ്യവസായി ഏകോപനസമിതിയാണ് കോടതിയെ സമീപിച്ചത്.

ശബരിമലയില്‍ ഹോട്ടല്‍ ഭക്ഷണത്തിന് വില കൂട്ടാനാവില്ലന്ന് സര്‍ക്കാര്‍

4 Dec 2019 1:35 PM GMT
ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലാ കലക്ടര്‍മാര്‍ വ്യാപാരികളുടെ യോഗം വിളിച്ചാണ് വില നിശ്ചയിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ശബരിമലയില്‍ സ്വയം തീരുമാനമെടുക്കുന്ന അതോറിറ്റിയായി ചില പോലിസ് ഉദ്യോഗസ്ഥര്‍ മാറുന്നു: എൻ വാസു

4 Dec 2019 6:34 AM GMT
ശബരിമലയില്‍ ഭക്തരെ നിയന്ത്രിക്കുന്നതില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ജീവനക്കാരുണ്ടെന്ന് സന്നിധാനം സ്‌പെഷ്യല്‍ ഓഫീസറായിരുന്ന എസ്പി രാഹുല്‍ ആര്‍ നായര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

സന്നിധാനത്ത് ദേവസ്വം ജീവനക്കാരില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവർ- പോലിസ് റിപ്പോര്‍ട്ട്

2 Dec 2019 7:04 AM GMT
ഇത്തവണ കഴിഞ്ഞ വര്‍ഷങ്ങളെക്കാള്‍ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. മണ്ഡലകാലം തുടങ്ങി 12 ദിവസങ്ങള്‍ പിന്നിടവെ ശബരിമലയിലെ വരുമാനം 39 കോടി കവിഞ്ഞു.

അരവണയില്‍ പല്ലിയെന്ന് വ്യാജപ്രചരണം; ഡിജിപിക്ക് ദേവസ്വം ബോര്‍ഡിന്റെ പരാതി

28 Nov 2019 4:46 AM GMT
അപ്പം-അരവണ വഴിപാടുകളെ അപകീര്‍ത്തിപ്പെടുത്താന്‍ അസത്യവാര്‍ത്തകള്‍ സൃഷ്ടിക്കുകയും അവ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമാണ്.

ജനുവരി രണ്ടിന് ശബരിമലയിലേക്ക് പോകുമെന്ന് ബിന്ദു അമ്മിണി

27 Nov 2019 7:19 AM GMT
കഴിഞ്ഞ ജനുവരി രണ്ടിനാണ് ബിന്ദുവും കനക ദുര്‍ഗ്ഗയും ശബരിമല ദര്‍ശനം നടത്തിയത്. ഇതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് കൂട്ടായ്മയുടെ അടുത്ത യാത്രയെന്നും ബിന്ദു അമ്മിണി പറഞ്ഞു.

ശബരിമലയില്‍ പത്തുദിവസത്തിനിടെ എത്തിയത് നാലരലക്ഷം തീര്‍ഥാടകര്‍

26 Nov 2019 7:10 AM GMT
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ആദ്യ ആഴ്ചയില്‍ വരുമാനത്തിലും വര്‍ധനയുണ്ട്. ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണവും വരുമാനവും ഇനിയും കാര്യമായി കൂടുമെന്നാണ് വിലയിരുത്തല്‍.

ബിന്ദു അമ്മിണിക്ക് നേരെ മുളക്സ്പ്രേ പ്രയോഗിച്ചത് ക്രൂരമായ നടപടി: വനിതാ കമ്മീഷൻ

26 Nov 2019 6:30 AM GMT
ഇത്തരം ക്രൂരകൃത്യം ചെയ്തവർക്കെതിരെ പോലിസ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ ആവശ്യപ്പെട്ടു.

​തൃപ്തി ദേ​ശാ​യി​യു​ടെ വ​ര​വി​നു പി​ന്നി​ൽ ഗൂ​ഡാ​ലോ​ച​ന​: ദേ​വ​സ്വം​മ​ന്ത്രി

26 Nov 2019 5:48 AM GMT
തൃ​പ്തി ദേ​ശാ​യി​യു​ടെ വ​ര​വി​നു പി​ന്നി​ൽ കൃ​ത്യ​മാ​യ തി​ര​ക്ക​ഥ​യും അ​ജ​ണ്ട​യു​മു​ണ്ടെ​ന്നു ക​രു​തു​ന്ന​തി​ൽ തെ​റ്റി​ല്ല. ബി​ജെ​പി​ക്കു മേ​ൽ​ക്കൈ​യു​ള്ള പൂ​ന​യി​ൽ​നി​ന്നാ​ണ് തൃ​പ്തി​യു​ടെ വ​രവ്. തീ​ർ​ഥാ​ട​ന കാ​ല​ത്തെ ആ​ക്ഷേ​പി​ക്കാ​നു​ള്ള പു​റ​പ്പാ​ടാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്നത്.

ശബരിമലയില്‍ മരം ഒടിഞ്ഞു വീണ് 12പേര്‍ക്ക് പരിക്ക്

26 Nov 2019 2:05 AM GMT
ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു

തൃപ്തി ദേശായിയും സംഘവും ശബരിമലയിലേക്ക്; ബിന്ദു അമ്മിണിയും സംഘത്തില്‍

26 Nov 2019 1:41 AM GMT
കഴിഞ്ഞ തവണ ശബരിമലയില്‍ പ്രവേശിച്ച ബിന്ദു അമ്മിണിയും സംഘത്തിനൊപ്പമുണ്ട്. ഭൂമാതാ ബ്രിഗേഡിലെ അഞ്ചുപേരാണ് സംഘത്തിലുള്ളത്.

ശബരിമല: 385 ഭക്ഷണശാലകള്‍ പരിശോധിച്ചു; 143 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

22 Nov 2019 3:18 PM GMT
ആദ്യഘട്ടമെന്ന നിലയില്‍ ഓരോ ജില്ലകളിലേയും നഗരങ്ങളിലെ ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, ശബരിമല ഇടത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഹോട്ടലുകള്‍, വഴിയോര ഭക്ഷണശാലകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ ശക്തമാക്കിയത്.

പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിട്ട് തുടങ്ങി

21 Nov 2019 8:14 AM GMT
ഒരു മണിക്കൂറിനകം മടങ്ങി വരണമെന്ന വ്യവസ്ഥയില്‍ ഡ്രൈവറോടു കൂടിയ വാഹനങ്ങള്‍ മാത്രമാണ് കടത്തി വിടുന്നത്. ഡ്രൈവറില്ലാത്ത വാഹനങ്ങള്‍ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യാനാണ് നിര്‍ദ്ദേശം.
Share it