Latest News

ശബരിമലയില്‍ 50 കഴിഞ്ഞ സ്ത്രീകള്‍ കയറിയാല്‍ മതി: ജി സുധാകരന്‍

ശബരിമലയില്‍ 50 കഴിഞ്ഞ സ്ത്രീകള്‍ കയറിയാല്‍ മതി: ജി സുധാകരന്‍
X

ആലപ്പുഴ: ശബരിമലയില്‍ 50 വയസ് കഴിഞ്ഞ സ്ത്രീകള്‍ പ്രവേശിച്ചാല്‍ മതിയെന്ന് മുന്‍ മന്ത്രി ജി സുധാകരന്‍.ജ്യോതിഷം ശാസ്ത്രത്തെ സ്വീകരിച്ച് മുന്നോട്ടുപോവണം. ലോകത്ത് ജ്ഞാതവും അജ്ഞാതവുമായ കാര്യങ്ങളുണ്ട്. അജ്ഞാതമായവ നിലനില്‍ക്കുന്നിടത്തോളം കാലം ജ്യോതിഷത്തിന് പ്രസക്തിയുണ്ടെന്നും സുധാകരന്‍ പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസുകാരെയും കമ്മൂണിസ്റ്റുകാരെയും തിരിച്ചറിയാന്‍ പറ്റാതായി. കമ്മ്യൂണിസ്റ്റുകാരില്‍ നിന്ന് ജനങ്ങള്‍ക്ക് പ്രതീക്ഷിക്കുന്നത് ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ശബരിമലയില്‍ ആചാരലംഘനം നടത്തിയാല്‍ നടയടച്ചിടുമെന്ന് തന്ത്രി പറഞ്ഞതിനെ രൂക്ഷമായി വിമര്‍ശിച്ച മന്ത്രിയായിരുന്നു ജി സുധാകരന്‍. ശബരിമലയില്‍ യുവതി പ്രവേശിച്ചതിനെത്തുടര്‍ന്ന് ശുദ്ധികലശം നടത്തിയ തന്ത്രി മനുഷ്യനാണോ എന്നാണ് അന്ന് സുധാകരന്‍ ചോദിച്ചത്. ശബരിമലയില്‍ നിന്ന് തന്ത്രിയെ മാറ്റണമെന്ന ആവശ്യവും അദ്ദേഹം ഉയര്‍ത്തിയിരുന്നു. ഈ നിലപാടിന് വിരുദ്ധമായാണ് 50 കഴിഞ്ഞ സ്ത്രീകള്‍ ശബരിമലയില്‍ കയറിയാല്‍ മതിയെന്ന് ജി സുധാകരന്‍ പറയുന്നത്. ഒരു ജ്യോതിഷിയും ആഭിചാരക്കൊല നടത്തിയിട്ടില്ല. രാഷ്ട്രീയക്കാരനാണ് ഇത് നടത്തുന്നത്. രാഷ്ട്രീയക്കാരുടെ കുപ്പായമിട്ട ഇത്തരക്കാര്‍ കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. രാഷ്ട്രീയം ഒരു കലയാണ്. അത് മനസ്സിലാക്കാതെ കുറേയാളുകള്‍ രാവിലെ വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച് സെന്റും പൂശി ഇറങ്ങുകയാണ്. ഫോണ്‍വിളികളിലൂടെയാണ് ഇവര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്.

Next Story

RELATED STORIES

Share it