Latest News

ശബരിമല സ്വർണക്കൊള്ള; എസ് ജയശ്രീയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രികോടതിയിൽ

ശബരിമല സ്വർണക്കൊള്ള; എസ് ജയശ്രീയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രികോടതിയിൽ
X

കൊച്ചി: ശബരിമല സ്വർണമോഷണക്കേസിലെ നാലാം പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയുമായ എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. അറ്റകുറ്റപ്പണികൾക്കായി സ്വർണ്ണപ്പാളികൾ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ 2019-ൽ ഉത്തരവിറക്കിയത് ജയശ്രീയാണെന്നാണ് പ്രോസിക്യൂഷൻ ആരോപണം. നേരത്തെ ജയശ്രീ സമർപ്പിച്ച ഹരജി ഹൈക്കോടതി രണ്ടുതവണ തള്ളിയതിനെത്തുടർന്നാണ് അവർ സുപ്രിംകോടതിയെ സമീപിച്ചത്.

അന്വേഷണസംഘം ഇതിനോടകം തന്നെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ഇഡി കഴിഞ്ഞ ദിവസം ജയശ്രീയെ ചോദ്യം ചെയ്തിരുന്നു. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടോ എന്ന കാര്യമാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്.

Next Story

RELATED STORIES

Share it